വിവിധ മേഖലകളിൽ കഴിവുകൾ തെളിയിക്കുകയും ഉയർന്ന സമ്പാദ്യം നേടുകയും ചെയ്ത ലോകത്തിലെ അതിസമ്പന്നരായ ദമ്പതികൾ ആരെല്ലാമാണെന്ന് അറിയാമോ? സമ്പന്ന ദമ്പതി പട്ടികയിലെ മുൻ നിരക്കാരെ പരിചയപ്പെടാം. ഇന്ത്യയിൽ നിന്നുള്ള ദമ്പതികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് അവരെന്ന് നോക്കാം.
വിരാട് കോലി - അനുഷ്ക ശർമ്മ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, പ്രശസ്ത ബോളിവുഡ് താരം അനുഷ്ക ശർമ്മയുമാണ് പട്ടികയിലെ മുൻനിരക്കാർ. വിരുഷ്ക എന്നാണ് ഈ ദമ്പതികളെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നത്. ഇന്ത്യയിലെ ധനികരും സ്വന്തം മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരങ്ങളുമാണ്.
ഒബാമ - മിഷേൽ
2008ൽ അമേരിക്കൻ പ്രസിഡന്റും പ്രഥമ വനിതയുമായവരാണ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ ദമ്പതികളുടെ മൂല്യം 135 മില്യൺ ഡോളറിലധികം വരും. വൈറ്റ് ഹൌസ് വിട്ടതിനുശേഷം, ഈ ദമ്പതികൾ പുസ്തകങ്ങൾ രചിക്കുകയും വിവിധ പ്രോഗ്രാമുകളെയും സിനിമകളെയും കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഇടപാടുകൾ നടത്തുകയും, ബരാക് ഒബാമ പെൻഷൻ ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ബരാക്കിനും മിഷേലിനും രണ്ട് പെൺമക്കളുണ്ട്.
ഷാരൂഖ് ഖാൻ - ഗൌരി ഖാൻ
ബോളിവുഡിലെ കിംഗ് എന്നറിയപ്പെടുന്ന നടൻ ഷാരൂഖ് ഖാൻ ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരമാണ്. 25 വർഷത്തിലധികമായി സിനിമാമേഖലയിൽ നീണ്ടുനിൽക്കുന്ന പ്രതിഭാസം തന്നെയാണ് ഷാരൂഖ്. പ്രശസ്ത ഇന്റീരിയർ ഡിസൈനറാണ് ഭാര്യ ഗൌരി ഖാൻ. റാൽഫ് ലോറൻ, മുകേഷ് അംബാനി തുടങ്ങി നിരവധി ക്ലയന്റുകൾ ഗൌരി ഖാനുണ്ട്. നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സഹസ്ഥാപക കൂടിയാണ് ഗൌരി ഖാൻ. ദമ്പതികളുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ കുറഞ്ഞ വരുമാനമുള്ള ആളുകളെയും ദൈനംദിന കൂലിത്തൊഴിലാളികളെയും ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെയും സഹായിക്കുന്ന ഒരു എൻജിഒ, മീർ ഫൌണ്ടേഷൻ എന്നിവ ഉൾപ്പെടുന്നു. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളായ ഷാരൂഖ് ഖാൻ വിവാഹിതനായിച്ച് 30 വർഷം കഴിഞ്ഞു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.
ഡേവിഡ് ബെക്കാം - വിക്ടോറിയ ബെക്കാം
നിലവിലെ തലമുറയിലെ ഏറ്റവും പ്രശസ്തരായ ദമ്പതിമാരിൽ ഒരാളാണ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, ‘സ്പൈസ് ഗേൾ' വിക്ടോറിയ ബെക്കാം എന്നിവർ. ഇരുവരും വിവാഹിതരായിട്ട് 20 വർഷമായി. 4 മക്കളും ഇവർക്കുണ്ട്. ഗായികയായും ഫാഷൻ ഡിസൈനറായും പ്രശസ്തയായ വിക്ടോറിയ ബെക്കാം സ്വന്തമായി ഒരു ദശലക്ഷം പൗണ്ട് മൂല്യമുള്ള ഫാഷൻ സാമ്രാജ്യത്തിനുടമായാണ്.
സാനിയ മിർസ - ഷോയിബ് മാലിക്ക്
രണ്ട് രാജ്യങ്ങളെ ഒന്നിപ്പിച്ച വിവാഹമായിരുന്നു ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷോയിബ് മാലിക്കിന്റേതും. ഈ വർഷം അവരുടെ ദാമ്പത്യത്തിന്റെ ഒരു ദശകം പൂർത്തിയാക്കി. ഇന്ത്യയിലെ മികച്ച ടെന്നീസ് കളിക്കാരിയായി സാനിയ ഇപ്പോഴും തുടരുന്നു.
ജോർജ്ജ് ക്ലൂണി - അമൽ അലാമുദ്ദീൻ ക്ലൂണി
അക്കാദമി അവാർഡ് നേടിയ ഹോളിവുഡ് നടനും നിർമ്മാതാവുമായ ജോർജ്ജ് ക്ലൂണിയും ബെയ്‌റൂട്ടിൽ ജനിച്ച അമൽ അലാമുദ്ദീൻ ക്ലൂണിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു പവർ കപ്പിൾ. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തക, യുഎൻ ഉപദേഷ്ടാവ്, എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് അമൽ അലാമുദ്ദീൻ. 2014 ൽ ഇവർ വിവാഹിതരായി.
സെറീന വില്യംസ് - അലക്സിസ് ഓഹാനിയൻ
അമേരിക്കൻ ടെന്നീസ് സൂപ്പർ താരം സെറീന വില്യംസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. 23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ അവർ ഓപ്പൺ കാലഘട്ടത്തിലെ ഏറ്റവും വിജയകരമായ ടെന്നീസ് കളിക്കാരിയാണ്. സോഷ്യൽ ന്യൂസ് വെബ്‌സൈറ്റ് റെഡ്ഡിറ്റിന്റെ സഹസ്ഥാപകരിൽ ഒരാളായ അലക്സിസ് ഓഹാനിയൻ ആണ് സെറീനയുടെ പങ്കാളി. അമേരിക്കയിലെ മികച്ച സാങ്കേതിക സംരംഭകരിൽ ഒരാളാണ് ഇദ്ദേഹം.
ഇവാൻ സ്പീഗൽ - മിറാൻഡ കെർ
സ്നാപ്ചാറ്റ് സിഇഒ ഇവാൻ സ്പീഗൽ, സൂപ്പർ മോഡൽ മിറാൻഡ കെർ എന്നിവരാണ് മറ്റൊരു ധനിക ദമ്പതികൾ. ഫോട്ടോ മെസേജിംഗ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിന്റെ സിഇഒയും സഹസ്ഥാപകനുമാണ് ഇവാൻ സ്പീഗൽ. ഏകദേശം 9 വർഷം മുമ്പ് സ്ഥാപിച്ച ഈ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 20 ബില്യൺ ഡോളറിനടുത്താണെന്നാണ് വിവരം. വിക്ടോറിയ സീക്രട്ട് ഓസ്‌ട്രേലിയൻ സൂപ്പർ മോഡൽ മിറാൻഡ കെർ ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മോഡലുകളിൽ ഒരാളാണ്. കൂടാതെ വെൽനസ് കമ്പനിയായ കോറ ഓർഗാനിക്സിന്റെ സ്ഥാപകയുമാണ്. ഈ ദമ്പതികൾക്ക് നിലവിൽ രണ്ട് മക്കളുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
