ഇനി ഏറെ വൈകാതെ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാര്‍ മുകേഷ് അംബാനിയുടെ 100 ഡോളര്‍ ക്ലബില്‍ കയറും. കഴിഞ്ഞ ഒരാഴ്ചയില്‍ കുത്തനെയുള്ള വര്‍ധനവനാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി മൂല്യത്തില്‍ ഉണ്ടായിര
ഇനി ഏറെ വൈകാതെ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാര്‍ മുകേഷ് അംബാനി 100 ഡോളര്‍ ക്ലബില്‍ കയറും. കഴിഞ്ഞ ഒരാഴ്ചയില്‍ കുത്തനെയുള്ള വര്‍ധനവാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. റിലയന്‍സ് ഓഹരികളുടെ വളര്‍ച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മൊത്തം ആസ്തി 92.6 ബില്യണ്‍ ഡോളറായി വളര്‍ന്നുവെന്ന് ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയും വിപണിയില്‍ ആര്‍ഐഎല്‍ ഓഹരികള്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഏതാനും വ്യാപാര കാലയളവുകളില്‍ ഏകദേശം 9 ശതമാനത്തോളം നേട്ടമാണ് റിലയന്‍സ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത് മുകേഷ് അംബാനിയുടെ ആസ്തി മൂല്യം അടുത്തിടെ പെട്ടെന്ന് ഉയരുന്നതിനും കാരണമായി.
ആര്‍ഐഎല്‍ ഓഹരികളിലെ കുതിപ്പ് ഈ ആഴ്ച അദ്ദേഹത്തിന്റെ മൊത്ത ആസ്തിയില്‍ 15.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം മുകേഷ് അംബാനി ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ധനികരില്‍ 12ാം സ്ഥാനത്താണ്. 64 കാരനായ ഈ ബിസിനസ് രാജാവ് ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ധനികനാണ്.
ഓഹരി വിപണിയിലെ റിലയന്‍സിന്റെ മികച്ച പ്രകടനം ഇനിയും നീളുമെന്ന ശുഭാപ്തി വിശ്വാസത്തോടെ സാമ്പത്തിക വിശകലന വിദഗ്ധരെല്ലാം തന്നെ ഇനി ഏറെ വൈകാതെ മുകേഷ് അംബാനിയുടെ സ്വകാര്യ ആസ്തി 100 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗസ്ത് 1 മുതല്‍ റിലയന്‍സ് ഓഹരികളില്‍ 18 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായി. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം റിട്ടെയില്‍, എനര്‍ജി ബിസിനസ് മേഖലകളിലെ ഉണര്‍വാണ് കമ്പനിയുടെ മികച്ച പ്രകടനത്തിന് കാരണം. റിലയന്‍സ് ജിയോ സാധാരണക്കാര്‍ക്കായുള്ള ഫോണ്‍ പുറത്തിറക്കുവാന്‍ തയ്യാറെടുന്നതും ഓഹരികള്‍ ഉയര്‍ന്ന മൂല്യത്തില്‍ വിനിമയം ചെയ്യുന്നതിന് കാരണമായി.
അതേ സമയം, കഴിഞ്ഞ ദിവസമാണ് സ്ട്രാന്റ് ലൈഫ് സയന്‍സസിന്റെ 10 രൂപ നിരക്ക് വരുന്ന 22.8 ദശലക്ഷം ഇക്വിറ്റി ഷെയറുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെന്‍ചേഴ്സ് 393 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപനമുണ്ടായത്. ഇതില്‍ 160 കോടി രൂപ മൂല്യമുളള തുടര്‍ നിക്ഷേപം 2023 മാര്‍ച്ചോടെ പൂര്‍ത്തിയായേക്കും.
മൊത്ത നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ സ്ട്രാന്‍ഡിലെ റിലയന്‍സിന്റെ ഇക്വിറ്റി ഷെയര്‍ മൂലധനത്തിന്റെ 80.3 ശതമാനമായി മാറും. ബയോ ഇന്‍ഫോര്‍മാറ്റിക്സ്- ഹെല്‍ത്ത് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്ട്രാന്റ്. 2000 ഒക്ടോബര്‍ 6 നാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2021 ലെ സ്ട്രാന്‍ഡിന്റെ വിറ്റുവരവ് 88.70 കോടി രൂപയാണ്. അറ്റാദായം (നഷ്ടം) 8.48 കോടി രൂപയുമാണ്.
കൂടാതെ ഹൈഡ്രോ കാര്‍ബണുകളില്‍ നിന്ന് പുന:രുപയോഗിക്കാവുന്ന വൈദ്യുതിയിലേക്കുള്ള മാറ്റത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഹരിതോര്‍ജ സംരംഭങ്ങളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞിരുന്നു. ജാംനഗറിലെ ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ജിഗാ കോംപ്ലക്സ് ഉള്‍പ്പെടെയുള്ള സംരംഭങ്ങളിലായിരിക്കും തുക നിക്ഷേപിക്കുക. 2030 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ടിന്റെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ ശേഷി റിലയന്‍സ് കൈവരിക്കുകയും അടുത്ത ഒരു ദശകത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്റെ വില കിലോയ്ക്ക് ഒരു ഡോളറായി കുറയ്ക്കുകയും ചെയ്യുമെന്നും മുകേഷ് അംബാനി പറഞ്ഞിരുന്നു.
ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണവും ഉല്പാദനവും, പെട്രോളിയം ശുദ്ധീകരണവും വിപണനവും, പെട്രോ കെമിക്കല്‍സ്, റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയാണ് നിലിവില്‍ റിലയന്‍സിന്റെ പ്രധാന ബിസിനസ്സുകള്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications