സൗദിയില്‍ നിന്നും 9,555 കോടി രൂപ നിക്ഷേപം, കുതിച്ചുയര്‍ന്ന് റിലയന്‍സ് ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞദിവസങ്ങളിലെ ക്ഷീണമെല്ലാം ഒറ്റ ദിവസംകൊണ്ട് റിലയന്‍സ് മായ്ച്ചു. വെള്ളിയാഴ്ച്ച മൂന്നു ശതമാനത്തിന് മുകളിലാണ് റിലയന്‍സ് ഓഹരികള്‍ കുതിക്കുന്നത്. സംഭവമെന്തന്നല്ലേ, സൗദി അറേബ്യയില്‍ നിന്നും 9,555 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. റിലയന്‍സിന്റെ റീടെയില്‍ ബിസിനസിലേക്കാണ് (റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്) നിക്ഷേപമെത്തുക. സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടില്‍ (പിഐഎഫ്) നിന്നാണ് കമ്പനി തുക സമാഹരിക്കുന്നതും.

 

വ്യാഴാഴ്ച്ച രാത്രി പ്രഖ്യാപനം വന്നതോടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ റിലയന്‍സ് ഓഹരികള്‍ 3.37 ശതമാനം ഉണര്‍വ് രേഖപ്പെടുത്തി. നിലവില്‍ 2,021 രൂപയാണ് റിലയന്‍സ് ഓഹരിക്ക് വില. നിഫ്റ്റി സൂചികയിലും 3.32 ശതമാനം നേട്ടം റിലയന്‍സ് കയ്യടക്കി. നിഫ്റ്റിയില്‍ ഇപ്പോഴത്തെ ഓഹരി വില 2,020 രൂപ.

 
സൗദിയില്‍ നിന്നും 9,555 കോടി രൂപ നിക്ഷേപം, കുതിച്ചുയര്‍ന്ന് റിലയന്‍സ് ഓഹരികള്‍

സൗദി പൊതു നിക്ഷേപ ഫണ്ടില്‍ നിന്നുള്ള തുക കൂടി വരുന്ന സാഹചര്യത്തില്‍ റിലയന്‍സിലെ മൊത്തം വിദേശ നിക്ഷേപം 47,265 കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്. സില്‍വര്‍ ലേക്ക്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കെകെആര്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ കമ്പനികള്‍ റിലയന്‍സില്‍ പണമിറക്കിയിട്ടുണ്ട്. നേരത്തെ, ജിയോ പ്ലാറ്റ്‌ഫോമുകളിലും സൗദി പൊതു നിക്ഷേപ ഫണ്ട് നിക്ഷേപം നടത്തിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 2.32 ശതമാനം ഓഹരി പങ്കാളിത്തം പിഐഎഫിനുണ്ട്. ഇപ്പോള്‍ 9,555 കോടി രൂപ മുടക്കി റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിലും പിഐഎഫ് 2.04 ശതമാനം പങ്കാളിത്തം സ്വന്തമാക്കി.

സൗദി അറേബ്യ രാജകുടുംബത്തിന്റെ അധ്യക്ഷതയിലാണ് പൊതു നിക്ഷേപ ഫണ്ട പ്രവര്‍ത്തിക്കുന്നത്. എണ്ണയിതര വരുമാനവും വിദേശ നിക്ഷേപവും മുന്‍നിര്‍ത്തിയാണ് സൗദി പൊതു നിക്ഷേപ ഫണ്ട് രൂപംകൊണ്ടതും. ലോകത്തെ മികച്ച കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സൗദി ധനമന്ത്രാലയത്തിന് കീഴിലുള്ള പൊതു നിക്ഷേപ ഫണ്ടിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. നിലവില്‍ 26 ലക്ഷം കോടി രൂപയുണ്ട് പിഐഎഫില്‍. നേരത്തെ, യുഎഇയിലെ വ്യവസായ പ്രമുഖനായ മുഹമ്മദ് ബിന്‍ അലി അല്‍ അബ്ബാറിന്റെ നൂണ്‍.കോമിലും പൊതു നിക്ഷേപ ഫണ്ട് നിക്ഷേപം നടത്തിയിരുന്നു. പിഐഎഫും നൂനും ചേര്‍ന്ന സംയുക്ത സംരംഭമായി നൂണ്‍.കോം മാറാനും കാരണം ഇതുതന്നെ.

റിലയന്‍സിന് പുറമെ റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിലും നിക്ഷേപം നടത്താന്‍ പിഐഎഫിന് ആലോചനയുണ്ട്. 55,800 കോടി രൂപയാണ് ലുലു ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആസ്തി. ലുലുവിന്റെ നിശ്ചിത ശതമാനം ഓഹരി വാങ്ങാന്‍ പിഐഎഫിന് താത്പര്യമുണ്ടെന്നാണ് സൂചന. ഇതേസമയം, നിക്ഷേപങ്ങളുടെ ഔദ്യോഗികമായ വിവരങ്ങളോ വിശദാംശങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. മുന്‍പ്, അബുദാബി സര്‍ക്കാരിന്റെ കീഴിലുള്ള എഡിക്യൂ 8,000 കോടി രൂപ ലുലു ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു.

Read more about: reliance
English summary

RIL Shares Gains Over 3 Percent After Saudi Wealth Fund Invests In Retail Arm

RIL Shares Gains Over 3 Percent After Saudi Wealth Fund Invests In Retail Arm. Read in Malayalam.
Story first published: Friday, November 6, 2020, 14:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X