വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പോക്കറ്റ് കാലിയാക്കിക്കൊണ്ട് ഉള്ളിയുടെ വില കുതിക്കുമ്പോൾ അതിനൊപ്പം കുതിക്കുകയാണ് ഭക്ഷ്യ എണ്ണകളുടെ വിലയും. കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്ചേഞ്ചിൽ (എൻസിഡിഎക്സ്) സോയാബീൻ വില വ്യാഴാഴ്ച ക്വിന്റലിന് 4,100 രൂപയാണ് രേഖപ്പെടുത്തിയത്, ഒക്ടോബർ 7-ന് ഇത് 3,711 രൂപയായിരുന്നു. ഒക്ടോബറിൽ എൻസിഡിഎക്‌സിൽ, ശുദ്ധീകരിച്ച സോയ ബീൻ ഓയിലിന്റെ വില 10 കിലോയ്ക്ക് 759.75 രൂപയായിരുന്നു. എന്നാൽ വ്യാഴായ്ച ഇത് ക്വിന്റലിന് 829 രൂപയായി.
കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ ക്രൂഡ് പാം ഓയിലിന്റെ വില 26 ശതമാനമാണ് വർദ്ധിച്ചത്. കൂടാതെ കടുകിന്റെ വില ക്വിന്റലിന് 300 രൂപയും സോയാബീൻ വില ക്വിന്റലിന് 400 രൂപയായും ഉയർന്നു. ഉൽപ്പാദനം കുറഞ്ഞതും കനത്ത മഴയിൽ ഖാരിഫ് എണ്ണക്കുരുക്കൾക്ക് പ്രത്യേകിച്ച് സോയാബീൻ കൃഷിക്ക് നാശം സംഭവിച്ചതും എണ്ണ വില വർദ്ധിക്കാൻ ഇടയാക്കി. മലേഷ്യയിലും ഇന്തോനേഷ്യയിലും ആരംഭിച്ച ജൈവ ഇന്ധന പദ്ധതികൾ അവിടുത്തെ പാം ഓയിൽ ഉപഭോഗം വർദ്ധിപ്പിച്ചതും ഭക്ഷ്യ എണ്ണയുടെ വില കുതിച്ചുയരുന്നതിന്റെ മറ്റൊരു കാരണമായി. ഇന്ത്യ ഭക്ഷ്യ എണ്ണകൾ കൂടുതലായും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാറാണ് പതിവ്.

നിലവിലെ റാബി സീസണിൽ എണ്ണക്കുരുക്കൾ വിതയ്ക്കുന്നത് കുറവായതും ആഭ്യന്തര വിപണിയിൽ എണ്ണയുടേയും എണ്ണക്കുരുക്കളുടെയും വിലയിൽ വർദ്ധനവുണ്ടാക്കി. എണ്ണക്കുരു വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് ഉൽപ്പന്നത്തിന്റെ മതിയായ വില ലഭിക്കാത്തതും കർഷകരെ ഇത് കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
