ഭക്ഷ്യവിലക്കയറ്റം വര്‍ദ്ധിക്കുന്നു; ആര്‍ബിഐയും ഉപഭോക്താക്കളും ആശങ്കയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം വീണ്ടും ശക്തി പ്രാപിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഭക്ഷ്യ വിലക്കയറ്റവുമായാണ് അതിന്റെ വലിയൊരു ഭാഗം ബന്ധപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ വര്‍ധിക്കുകയും ഭക്ഷ്യ വിലക്കയറ്റം മയപ്പെടുകയും ചെയ്തു. ഇത് 2020 മാര്‍ച്ചില്‍ 7.8 ശതമാനത്തില്‍ നിന്ന് 8.6 ശതമാനമായി ഉയര്‍ന്നു. പച്ചക്കറികള്‍, ധാന്യങ്ങള്‍, പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, പഞ്ചസാര എന്നിവയുടെ വിലകള്‍ സമ്മര്‍ദ പോയിന്റുകളായി ഉയര്‍ന്നു.

ഉപഭോക്താക്കളുടെ ആശങ്ക

ഉപഭോക്താക്കളുടെ ആശങ്ക

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പച്ചക്കറി, സവാള എന്നിവയുടെ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭക്ഷ്യവിലക്കയറ്റം കുതിച്ചുയര്‍ന്നു. വാസ്തവത്തില്‍, ഭക്ഷ്യവിലക്കയറ്റം 10.01 ശതമാനമായി ഉയര്‍ന്നു, 2013 ഡിസംബറിന് ശേഷം ആദ്യമായി ഇത് ഇരട്ട അക്കത്തിലേക്ക് പ്രവേശിച്ചു. മൊത്തത്തിലുള്ള ഉപഭോക്തൃ വില സൂചികയിലെ ഭക്ഷ്യവസ്തുക്കളുടെ വെയിറ്റേജ് 40 ശതമാനം വരെ ഉയര്‍ന്നതാണ്. അതായത്, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉപഭോക്തൃ വില സൂചികയെ ഉയരത്തിലേക്ക് നയിക്കും.

ഭക്ഷ്യവസ്തുക്കളുടെ വില

അടുത്ത കുറച്ച് മാസങ്ങളില്‍, ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയരുന്നത് നാം കണ്ടേക്കാം എന്നതാണ് പ്രശ്‌നം. ഭക്ഷ്യവസ്തുക്കളുടെ വെയിറ്റേജിന്റെ 10.3 ശതമാനം വരുന്ന മത്സ്യവും മാംസവും ഇതിനകം ഉയര്‍ന്നു. ഇതുകൂടാതെ, ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കാം. ഇത് വരും മാസങ്ങളില്‍ ഭക്ഷ്യ ഉല്‍പ്പാദനത്തെയും വിലയെയും ബാധിക്കാം. ഇതെല്ലാം ഉപഭോക്താക്കളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും.

2020-21 കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളച്ച നെഗറ്റീവ് മേഖലയില്‍ തുടരും: റിസര്‍വ് ബാങ്ക്‌2020-21 കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളച്ച നെഗറ്റീവ് മേഖലയില്‍ തുടരും: റിസര്‍വ് ബാങ്ക്‌

റിസര്‍വ് ബാങ്ക് ആശങ്കപ്പെടണോ?

റിസര്‍വ് ബാങ്ക് ആശങ്കപ്പെടണോ?

വില സ്ഥിരത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് ഒരു പ്രധാന ഉത്തരവുണ്ട്. ഇതിനര്‍ഥം, ക്യാഷ് റിസര്‍വ് അനുപാതവും റിപ്പോ നിരക്കും ഉള്‍പ്പടെ ലഭ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് വിലകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. നിലവില്‍ റിസര്‍വ് ബാങ്ക്, പണപ്പെരുപ്പ നിരക്ക് 4 ശതമാനമാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ചിലെ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം അല്ലെങ്കില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് ലെവലിനെക്കാള്‍ 5.84 ശതമാനമായിരുന്നു.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍

പണപ്പെരുപ്പം ഉയരുമ്പോള്‍ റിസര്‍വ് ബാങ്ക് എന്തുചെയ്യും?

പണപ്പെരുപ്പം ഉയരുമ്പോള്‍ റിസര്‍വ് ബാങ്ക് എന്തുചെയ്യും?

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് തങ്ങളുടെ വിനിയോഗത്തില്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പണപ്പെരുപ്പം ഉയരുമ്പോള്‍ റിപ്പോ നിരക്കും ഉയര്‍ത്തുന്നു. ഈ നിരക്കുകള്‍ റിസര്‍വ് ബാങ്ക്, മറ്റു ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിന്റെ പലിശനിരക്കാണ്. വായ്പയെടുക്കുന്നത് ബാങ്കുകള്‍ക്ക് ചെലവേറിയതായി മാറുന്നതിനാല്‍, അവ പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നു. വായ്പകള്‍ക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ ഉല്‍പ്പന്നങ്ങളും ഈ പ്രവണതയും പണപ്പെരിപ്പം കുറയ്ക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിമുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി

ഭക്ഷ്യവിലക്കയറ്റം

ഭക്ഷ്യവിലക്കയറ്റം ഉണ്ടാവുന്നത് സിപിഐ അല്ലെങ്കില്‍ റീട്ടെയില്‍ പണപ്പെരുത്തില്‍ പ്രതിഫലിക്കുന്നുന്നു. ആയതിനാല്‍ വളര്‍ച്ചയും പണപ്പെരുപ്പവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് ബുദ്ധിമുട്ടായിരിക്കും. പണപ്പെരുപ്പം ഉയരുമ്പോള്‍ വളര്‍ച്ച കുത്തനെ കുറയുന്നു. വാസ്തവത്തില്‍ ഈ വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയിക്കാമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

English summary

ഭക്ഷ്യവിലക്കയറ്റം വര്‍ദ്ധിക്കുന്നു; ആര്‍ബിഐയും ഉപഭോക്താക്കളും ആശങ്കയില്‍ | rising food inflation and its worry for consumers and the rbi

rising food inflation and its worry for consumers and the rbi
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X