ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കരുത്തായ രോഹിത് ശർമ്മ, രാജ്യത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ്. കഴിഞ്ഞ കുറച്ച് കാലമായി കരിയറിൽ വലിയ വെല്ലുവിളികൾ നേരിടുന്ന താരം പക്ഷെ സാമ്പാദ്യത്തിൽ എപ്പോഴും ശ്രദ്ധയുള്ള വ്യക്തിയാണ്. കഴിഞ്ഞദിവസം ഏറെനാളുകൾക്കുശേഷമാണ് ശർമ 100 എന്ന അകത്തിലേക്ക് നടന്നടുത്തത്. അദ്ദേഹത്തിന്റെ ആരാധന വലിയ സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലും മറ്റും രോഹിത് ശർമയുടെ ആസ്തിയെ സംബന്ധിച്ചുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ ഏറ്റവും അധികം ആസ്തിയുള്ള ആളുകൾ ഒരാളാണ് രോഹിത് ശർമയും. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി നിന്നിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് ഏറ്റവും അധികം പണം ലഭിച്ചത്. അത് അദ്ദേഹത്തിന്റെ നെറ്റ്‌വർത്തിൽ വലിയ രീതിയിലുള്ള മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

ആസ്തിയും വരുമാനവും
ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം എന്ന നിലയിൽ, രോഹിത് ശർമ്മയുടെ ആസ്തി 2140 കോടി രൂപയാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് കരാറിലുള്ള ഒരു താരമായതിനാൽ, അദ്ദേഹത്തിന് വർഷംതോറും 70 കോടി രൂപ ശമ്പളം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്.
കൂടാതെ, മത്സര ഫീസുകളിലൂടെയും രോഹിത് വലിയ തോതിൽ വരുമാനം നേടുന്നു. ഒരു ടെസ്റ്റ് മത്സരത്തിന് - ₹15 ലക്ഷം ലഭിക്കുന്ന താരത്തിന്,
ഒരു ഏകദിന മത്സരത്തിന് - ₹6 ലക്ഷം രൂപയും,
ഒരു ടി20 അന്താരാഷ്ട്ര മത്സരത്തിന് - ₹3 ലക്ഷം രൂപയും ലഭിക്കുന്നു. 2024 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, രോഹിത് തന്റെ കളിയിലൂടെ തന്നെ വലിയൊരു സാമ്പത്തിക ഭദ്രത സൃഷ്ടിച്ച എടുത്തിരുന്നു.
ഐപിഎൽ വരുമാനം
ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയ്ക്ക് അവിടെ നിന്നും വലിയ തോതിൽ പ്രതിഫലം ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022 മുതൽ, ഒരു സീസണിൽ മാത്രം ₹16 കോടി രൂപയാണ് അദ്ദേഹം നേടിയത്. 17 വർഷത്തെ കരിയറിൽ മൊത്തം ₹185.6 കോടി രൂപയാണ് ഐപിഎലിൽ നിന്നുമാത്രം രോഹിത് സമ്പാദിച്ചത്.
ക്രിക്കറ്റിന് പുറമേ, രോഹിത് ശർമ്മയുടെ ബ്രാൻഡ് അംബാസിഡർ കരിയറും മികച്ച വരുമാന മാർഗമാണ്. അഡിഡാസ് പോലുള്ള പ്രശസ്ത ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ ആയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ആഢംബര ജീവിതം: വീട്, കാറുകൾ
അദ്ദേഹത്തിന്റെ സമ്പത്ത് ആഢംബര ജീവിതത്തിൽ വ്യക്തമായ പ്രതിഫലനമുണ്ടാക്കുന്നു. മുംബൈയിലെ 300 കോടി രൂപ വിലവരുന്ന 6,000 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റ് രോഹിത്തിന്റെ പേരിലുണ്ട്. സ്കോഡ ലോറ, ടൊയോട്ട ഫോർച്യൂണർ, ബിഎംഡബ്ല്യു എക്‌സ് 3, മേഴ്‌സിഡസ് ജിഎൽഎസ് 400 ഡി എന്നീ കാറുകൾ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്.
കഠിനാധ്വാനത്തിന്റെ ഫലം
രോഹിത് ശർമ്മയുടെ ആസ്തി അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും പ്രകടിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളായ രോഹിത്, മികച്ച ബാറ്റ്സ്മാനായും, ക്യാപ്റ്റനായും, ബ്രാൻഡ് ഐക്കണായും ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ നേടിയ 100 റൺസ് വിമർശകർക്ക് അദ്ദേഹം നൽകിയ മറുപടിയായിരുന്നു. കരിയറിൽ ഏത് നിമിഷം വേണമെങ്കിലും തിളങ്ങാൻ കഴിയുന്ന രോഗത്തിന് വലിയ മൂല്യം തന്നെ നൽകിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സമ്പത്തിലും വലിയ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications