ദില്ലി: ഇരുചക്ര വാഹനപ്രമികളുടെ ഏറ്റവും പ്രിയപ്പെട്ട നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ലോകത്തെ വന്‍ സ്വാധീനമുള്ള കമ്പനിയാകാന്‍ ഒരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള കമ്പനിയാകുന്നതിന് വേണ്ടിയുള്ള ലക്ഷ്യത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇനി വരുന്ന ഓരോ സാമ്പത്തിക വര്‍ഷത്തിലും മൂന്ന് മാസം കൂടുമ്പോള്‍ ഓരോ മോഡലുകള്‍ വിപണിയില്‍ ഇറക്കി കമ്പനിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

റോയല്‍ എന്‍ഫീല്‍ഡ് എംഡി വിനോദ് ദസരിയയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എത്ര വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വലുപ്പമുള്ള കമ്പനിയാകുമെന്ന വ്യക്തമാക്കിയിട്ടില്ല. കയറ്റുമതിയിലും, ആഭ്യന്ത വിപണിയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി വിപണി കീഴടക്കുകയാണ് ലക്ഷ്യം. കൃത്യമായ പ്ലാനിങ്ങോട് അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തേക്ക് കമ്പനിയെ മുന്നോട്ടുകൊണ്ടു പോകാനാണ് നീക്കം.
റോയല്‍ എന്‍ഫീല്‍ഡ് സമീപ കാലത്തായി ഇറക്കിയ എല്ലാ മോഡലുകളും വിജയകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത കാലത്തായി പുറത്തിറക്കിയ ഹിമാലയന്‍, ആര്‍സി 650, മിറ്റിയോര്‍ എന്നിവ വലിയ രീതിയില്‍ വിറ്റു പോയെന്ന് വിനോദ് ദസരി പറയുന്നു. ഉപഭോക്താക്കള്‍ പുതിയ മോഡലുകളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
