എന്‍ടിപിസി ഗ്രാജുവേറ്റ് ലെവല്‍ റിക്രൂട്ട്മെന്റ് 2025-നുള്ള അപേക്ഷകളുടെ സ്റ്റാറ്റസ് ഇപ്പോള്‍ പരിശോധിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകളുടെ നില അവരുടെ പ്രാദേശിക റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) വെബ്സൈറ്റില്‍ പരിശോധിക്കാം.

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, അപേക്ഷകളുടെ അവലോകനം പൂര്‍ത്തിയായിട്ടുണ്ട്. അപേക്ഷ താല്‍ക്കാലികമായി സ്വീകരിച്ചിട്ടുണ്ടോ, നിബന്ധനകളോടെ സ്വീകരിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ നിരസിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കാനാകുക. കൂടാതെ നിരസിക്കാനുള്ള കാരണവും കണ്ടെത്താം.
അപേക്ഷ സ്റ്റാറ്റസ് അറിയേണ്ട വിധം ചുവടെ:
ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജിലെ ആര്‍ആര്‍ബി എന്‍ടിപിസി ഗ്രാജുവേറ്റ് ലെവല്‍ റിക്രൂട്ട്മെന്റ്2025 അപേക്ഷ നില ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ പേജില്‍ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
'സമര്‍പ്പിക്കുക' ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സ്റ്റാറ്റസ് കാണാനാകും.
സ്റ്റാറ്റസ് പരിശോധിച്ച് പേജ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഭാവിയിലെ ഉപയോഗത്തിനായി ഹാര്‍ഡ് കോപ്പി സൂക്ഷിക്കുക.
അപേക്ഷാ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക്
നിയമനത്തിനായുള്ള രജിസ്ട്രേഷന് 2025 ഒക്ടോബര്‍ 21 ന് ആരംഭിച്ച് 2025 നവംബര്‍ 27 ന് അവസാനിച്ചു. തിരുത്തല്‍ വിന്‍ഡോ 2025 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 9 വരെ തുറന്നിരുന്നു.
ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന് കീഴില്‍ ആകെ 5,810 തസ്തികകളിലേക്ക് നിയമനം നടത്തും. ഇതില്‍ 161 ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ തസ്തികകള്‍, 615 സ്റ്റേഷന് മാസ്റ്റര്‍ തസ്തികകള്‍, 3,416 ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികകള്‍, 921 ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികകള്‍, 638 സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകള്‍, 59 ട്രാഫിക് അസിസ്റ്റന്റ് തസ്തികകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ആര്‍ആര്‍ബി വെബ്സൈറ്റ് സന്ദര്‍ശിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
