കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ മൂന്നാം ദിവസം നടത്തിയത്. ഇന്ത്യയിലെ കർഷകർക്കായി 11 ഉത്തേജന പ്രഖ്യാപനങ്ങളുള്ളത്. ഇതിൽ എട്ട് എണ്ണം ലോജിസ്റ്റിക്സും സംഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്കി മൂന്ന് എണ്ണവും ഭരണവുമായി ബന്ധപ്പെട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 18700 കോടി രൂപ പിഎം കിസാൻ യോജന പ്രകാരം കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനായി ധനമന്ത്രി ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. കാർഷിക ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ഫാം-ഗേറ്റ്, അഗ്രഗേഷൻ പോയിന്റുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനായാണ് ഒരു ലക്ഷം കോടി രൂപ ധനസഹായം നൽകുക. വിളകളുടെ സംഭരണം മെച്ചപ്പെടുത്തുകയാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

ലോക്ക്ഡൌൺ സമയത്ത് നടപ്പാക്കിയ പ്രധാന കാര്യങ്ങൾ
- താങ്ങുവില ഉറപ്പാക്കാൻ 74,300 കോടി രൂപ വിനിയോഗിച്ചു.
- പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറി.
- പിഎം ഫസൽ ഭീമാ യോജനയിൽ 2 മാസത്തിനിടെ 6400 കോടി കൈമാറി.
- ക്ഷീര കർഷകരിൽനിന്ന് 111 കോടി ലിറ്റർ പാൽ അധികം ശേഖരിച്ചു. പാലിന്റെ വിൽപനയിലെ കുറവ് നികത്താനാണിത്.
- 4,100 കോടി ക്ഷീരുകർഷകർക്ക് നൽകി.
ലോക്ക്ഡൌൺ കാലയളവിൽ പാലിന്റെ ആവശ്യം 20-25% കുറഞ്ഞു. 2020-21 കാലയളവിൽ ക്ഷീര സഹകരണസംഘങ്ങൾക്ക് പ്രതിവർഷം 2% പലിശ ഇളവ് നൽകുന്നതിനായി ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി 5000 കോടി രൂപയുടെ പണലഭ്യത ഉറപ്പു വരുത്തുമെന്നും 2 കോടി കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നും സീതാരാമൻ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
