ദില്ലി: പിഎം -കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ പുതിയ ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന ആനുകൂല്യത്തിന്റെ എട്ടാം ഗഡുവിന്റെ വിതരണത്തിനാണ് നരേന്ദ്രമോദി നാളെ തുടക്കം കുറിക്കുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും ആനുകൂല്യ കൈമാറ്റത്തിന് തുടക്കം കുറിക്കുക. ഇതിലൂടെ 9 .5 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും.
ചടങ്ങിൽ പ്രധാനമന്ത്രി ആനുകൂല്യത്തിന് അര്‍ഹരായ കർഷകരുമായി ആശയവിനിമയവും നടത്തും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങിൽ പങ്കെടുക്കും. പിഎം-കിസാൻ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യമാണ് ഉറപ്പ് വരുത്തുന്നത്.

2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നൽകുക. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം അര്ഹരല്ലാതിരിന്നിട്ടും നിരവധി പേര് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പറത്ത് വന്നിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications