ദില്ലി: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വെസ്റ്റേൺ റെയിൽവേയ്ക്ക് 5,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം ട്രെയിൻ സർവീസിനെ ബാധിക്കുകയും ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കുകയും ചെയ്തു. അതേസമയം കൊറോണ വൈറസിനെ ഭയന്ന് നിരവധി പേർ ഇപ്പോഴും ട്രെയിനിൽ യാത്ര ചെയ്യാൻ വിമുഖത കാണിക്കുന്നുവെന്ന് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ അലോക് കൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് പാസഞ്ചർ ട്രെയിൻ വിഭാഗത്തിൽ നിന്ന് 5,000 കോടി രൂപയുടെ വാർഷിക വരുമാന നഷ്ടം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡബ്ല്യുആർആർ ഓടിക്കുന്ന ട്രെയിനുകളിൽ ചിലത് 10 ശതമാനം മാത്രം ഓടിക്കുന്ന ട്രെയിനുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് വ്യാപനത്തിന് മുമ്പ് വെസ്റ്റേൺ റെയിൽവേ മുന്നൂറോളം പാസഞ്ചർ ട്രെയിനുകളാണ് ഓടിച്ചിരുന്നതെനന്ന് കൻസാൽ പറഞ്ഞു. എന്നാൽ, ഇതിനിടെ കൊവിഡ് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞ മാർച്ചിൽ രാജ്യത്തുടനീളം പാസഞ്ചർ ട്രെയിനുകൾ സർക്കാർ നിർത്തി. പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം ഇപ്പോൾ സാധാരണഗതിയിലേക്ക് വരുന്നുണ്ടെന്നും ഇത് വെസ്റ്റേൺ റെയിൽവേയുടെ വരുമാനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ 11 മാസത്തിനിടെ വെസ്റ്റേൺ റെയിൽവേയുടെ 300 പാസഞ്ചർ ട്രെയിനുകളിൽ 145 എണ്ണമാണ് പുനരാരംഭിച്ചിട്ടുള്ളത്. പാസഞ്ചർ ട്രെയിനുകളിൽ 50 ശതമാനവും പുനരാരംഭിച്ചു, "അദ്ദേഹം പറഞ്ഞു.
അടുത്ത ഏഴു ദിവസത്തിനുള്ളിൽ ഡബ്ല്യുആർആർ മധ്യപ്രദേശിൽ ആറ് പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാൻ പോകുന്നു. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്ത് വെസ്റ്റേൺ റെയിൽവേ നിലവിൽ പാസഞ്ചർ ട്രെയിനുകൾ പ്രത്യേക ട്രെയിനുകളായി ഓടിക്കുന്നുണ്ടെന്നും ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് മാത്രമേ ഇപ്പോള്‍ യാത്ര ചെയ്യാൻ അനുവാദമുള്ളൂവെന്നും കൻസൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കൊവിഡ് -19 ലോക്ക്ഡൌൺ സമയത്ത് മെയ് 1 മുതൽ 31 വരെ ഡബ്ല്യുആർആർ 1,234 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളാണ് ഓടിച്ചിട്ടുള്ളത്. ഇതോടെ 19 ലക്ഷത്തോളം പേരെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചു. റെയിൽവേയിലെ ഇൻഡോർ-ദേവാസ്-ഉജ്ജൈൻ-രത്‌ലാം വിഭാഗം പരിശോധനയ്ക്കായി കൻസൽ എംപിയിലായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications