ബജറ്റ് കാരിയറായ ഗോ എയറിൽ വെറും 957 രൂപയ്ക്ക് ടിക്കറ്റ്. പുതിയ വിൽപ്പനയ്ക്ക് 'ഗോ എയർ ഗോ ഫ്ലൈ സെയിൽ' എന്നാണ് എയർലൈൻ പേര് നൽകിയിരിക്കുന്നത്. ഗോ എയറിന്റെ ഏറ്റവും പുതിയ ഓഫറിനായുള്ള ബുക്കിംഗ് ഫെബ്രുവരി 24 ന് ആരംഭിച്ചു. ഫെബ്രുവരി 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 3 ദിവസത്തെ ബുക്കിംഗ് കാലയളവിൽ 2020 മാർച്ച് 11 നും ഏപ്രിൽ 15 നും ഇടയിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഗോ എയറിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകൾക്കുള്ള ടിക്കറ്റുകൾക്കും ലാഭകരമായ ഓഫറുകൾ എയർലൈൻ നൽകുന്നുണ്ട്. അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള ടിക്കറ്റുകൾ 5,295 രൂപ മുതൽ ലഭ്യമാണ്.
അധിക ഓഫർ
ഓഫർ നിരക്കിലുള്ള ടിക്കറ്റുകൾ ഓൺലൈനിലോ അല്ലെങ്കിൽ ഗോ എയറിന്റെ വെബ്‌സൈറ്റ് വഴിയോ ലഭിക്കും. ഗോ എയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്താലും ഓഫർ ലഭിക്കും. മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർ GOAPP10 കോഡ് ഉപയോഗിച്ചാൽ 10% തൽക്ഷണ കിഴിവ് ലഭിക്കും.
ടിക്കറ്റ് നിരക്ക്
ഈ ഓഫർ പ്രകാരം അഹമ്മദാബാദ് - ഇൻഡോർ ടിക്കറ്റുകൾക്ക് 957 രൂപയാണ് നിരക്ക്. കൊച്ചി മുതൽ ബെംഗളൂരു വരെ (1,059 രൂപ) ബെംഗളൂരു മുതൽ കൊച്ചി വരെ (1,149 രൂപ) കൊച്ചി മുതൽ ബെംഗളൂരു വരെ (1,059 രൂപ) ബെംഗളൂരു മുതൽ കൊച്ചി വരെ (1,149 രൂപ) ഇൻഡോർ മുതൽ അഹമ്മദാബാദ് വരെ (1,149 രൂപ) ചെന്നൈ മുതൽ ഹൈദരാബാദ് വരെ (1,297 രൂപ) ദില്ലി മുതൽ ചണ്ഡിഗഡ് വരെ (1,358) ബെംഗളൂരു മുതൽ ഗോവ വരെ (1,360 രൂപ) ബാഗ്ഡോഗ്ര മുതൽ ഗുവാഹത്തി വരെ (1,398 രൂപ) ഗോവ മുതൽ ഹൈദരാബാദ് (1,427 രൂപ) ബെംഗളൂരു മുതൽ ഹൈദരാബാദ് വരെ (1,489 രൂപ) ഗുവാഹത്തി മുതൽ ഇൻഡോർ വരെ (1,499 രൂപ) പട്ന മുതൽ റാഞ്ചി വരെ (1,507 രൂപ) ഹൈദരാബാദ് മുതൽ ചെന്നൈ വരെ (1,525 രൂപ) ഗോവ മുതൽ ബെംഗളൂരു വരെ (1,528 രൂു) കൊൽക്കത്ത മുതൽ ഭുവനേശ്വർ വരെ (1,529 രൂപ) ഇൻഡോർ മുതൽ ദില്ലി വരെ (1,543 രൂപ) ചണ്ഡിഗഡ് മുതൽ ദില്ലി വരെ (1,575 രൂപ) ബെംഗളൂരു മുതൽ പൂനെ വരെ (1,599 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക്
ഈ ഓഫറിന് കീഴിൽ, ബെംഗളൂരുവിൽ നിന്ന് കൊളംബോയിലേക്കുള്ള ടിക്കറ്റ് നിരക്ക് (5,295 രൂപയാണ്) അബുദാബി മുതൽ കണ്ണൂർ വരെ (5,626 രൂപ) അബുദാബി മുതൽ മുംബൈ വരെ (6,286 രൂപ) കണ്ണൂർ മുതൽ മസ്കറ്റ് വരെ (6,453 രൂപ) അബുദാബി മുതൽ ദില്ലി വരെ (6,482 രൂപ). ഈ ഓഫറിൽ ഗ്രൂപ്പ് കിഴിവ് ബാധകമല്ല. കൂടാതെ കുട്ടികൾക്കുള്ള ടിക്കറ്റ് ബുക്കിംഗിനും ഓഫർ ബാധകമല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications