റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വികസന, നിയന്ത്രണ നയങ്ങൾ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റിൽ, ആർടിജിഎസ് പണം കൈമാറ്റ സേവനം 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും 2020 ഡിസംബർ മുതൽ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ നിയമങ്ങൾ പ്രകാരം , മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 നും 6 നും ഇടയിൽ കൈമാറ്റം നടത്താം.
നെഫ്റ്റിന് പിന്നാലെ
റിസർവ് ബാങ്ക് 2019 ഡിസംബർ 16 മുതൽ നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ആർടിജിഎസ് സേവനവും ദിവസം മുഴുവനും ലഭ്യമാക്കിയിരിക്കുന്നത്. 2019 ഡിസംബറിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സംവിധാനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാക്കി, അതിനുശേഷം ഈ സംവിധാനം സുഗമമായി പ്രവർത്തിക്കുന്നുണ്ട്. വലിയ മൂല്യത്തിന്റെ ഫണ്ട് ട്രാൻസ്ഫർ സൌകര്യം വാഗ്ദാനം ചെയ്യുന്ന ആർടിജിഎസ് സംവിധാനം നിലവിൽ ഉപയോക്താക്കൾക്ക് ആഴ്‌ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും (മാസത്തിലെ രണ്ടും മൂന്നും ശനിയാഴ്ചകളും ഞായറാഴ്ച്ചകളും ഒഴികെ) രാവിലെ 7.00 മുതൽ വൈകുന്നേരം 6.00 വരെ ലഭ്യമാണ്.
റിസർവ് ബാങ്ക് തീരുമാനം
ഇന്ത്യൻ ധനവിപണികളുടെ ആഗോള ഏകീകരണം ലക്ഷ്യമിട്ടുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ആഭ്യന്തര ശ്രമങ്ങൾ സുഗമമാക്കുന്നതിനും ആഭ്യന്തര കോർപ്പറേറ്റുകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ സൌകര്യപ്രദമാക്കുന്നതിനുമായി എല്ലാ ദിവസവും ആർടിജിഎസ് സംവിധാനം മുഴുവൻ സമയവും ലഭ്യമാക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ, ആഗോളതലത്തിൽ വലിയ മൂല്യമുള്ള തത്സമയ പേയ്‌മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. ഈ സൗകര്യം 2020 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും.
എന്താണ് ആർടിജിഎസ്?
ആർടിജിഎസ് എന്നാൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ്. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് വലിയ തുക കൈമാറാൻ ഈ സൗകര്യം ഉപയോഗിക്കുന്നു. ആർടിജിഎസ് വഴി അയയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. ബാങ്കുകൾക്ക് സാധാരണയായി 10 ലക്ഷം രൂപയുടെ ഉയർന്ന പരിധിയാണുള്ളത്. നെഫ്റ്റ് സൗകര്യം സൌജന്യമാണെങ്കിലും ആർടിജിഎസ് വഴി പണം കൈമാറ്റം ചെയ്യുന്നതിന് ചാർജുകൾ ഈടാക്കും.
ആർടിജിഎസ് ചാർജുകൾ
ചാർജുകൾ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. 2019 ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വന്ന നിർദ്ദേശം അനുസരിച്ച് ആർടിജിഎസ് ഇടപാടുകൾക്കായി ഈടാക്കുന്ന പ്രോസസ്സിംഗ് ചാർജുകൾ റിസർവ് ബാങ്ക് എഴുതിത്തള്ളി. അതിനാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത പണത്തിന് നിരക്കുകളൊന്നുമില്ല. റിസർവ് ബാങ്ക് നിർദ്ദേശം അനുസരിച്ച്, ബാഹ്യ ഇടപാടുകൾ അല്ലെങ്കിൽ ഡെബിറ്റ് ഇടപാടുകൾക്ക് പരമാവധി നിരക്കുകൾ കവിയാൻ പാടില്ല. അതായത് കുറഞ്ഞ നിരക്ക് ഈടാക്കാൻ ബാങ്കുകൾക്ക് തീരുമാനിക്കാം, പക്ഷേ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന നിരക്കിനേക്കാൾ കൂടുതൽ ഈടാക്കാൻ കഴിയില്ല.
- 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ: 24.50 രൂപയിൽ കൂടരുത് (നികുതി ഒഴികെ)
- 5 ലക്ഷം രൂപയ്ക്ക് മുകളിൽ: 49.50 രൂപയിൽ കൂടരുത് (നികുതി ഒഴികെ)
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications