രാജ്യാന്തര റൂപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കന്നവര്‍ക്ക് 40 ശതമാനം ക്യാഷ്ബാക്ക് നല്കുന്ന പദ്ധതിക്ക് നാഷണല്‍ പെയ്മെന്റ്സ് കോര്പറേഷന് (NPCA) തുടക്കം കുറിച്ചു. യുഎഇ, സിംഗപൂര്‍, ശ്രീലങ്ക, യുകെ, യുഎസ്എ, സ്പെയിന്, സ്വിറ്റ്സര്‍ലന്റ്, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ രാജ്യാന്തര പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.

വിദേശത്ത് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് റൂപേ അന്താരാഷ്ട്ര കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത് പ്രതിമാസം 16,000 രൂപ വരെ ക്യാഷ്ബാക്ക് നേടാന്‍ അവസരമുണ്ടാകും. ഈ ആനുകൂല്യം ലഭിക്കാനായി റൂപേ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ റൂപേ അന്താരാഷ്ട്ര കാര്‍ഡ് വിദേശത്തെ ഇടപാടുകള്‍ നടത്താവുന്ന രീതിയില്‍ അതു ലഭിച്ച ബാങ്കില്‍ നിന്ന് ആക്ടിവേറ്റു ചെയ്യണം. കുറഞ്ഞത് ആയിരം രൂപയുടെ ഇടപാടു നടത്തുന്നവര്‍ക്കായിരിക്കും ക്യാഷ്ബാക്കിന് അര്‍ഹത. ഒരു ഇടപാടില്‍ പരമാവധി 4000 രൂപ വരെയാവും ക്യാഷ്ബാക്ക് ലഭിക്കുക. ഒന്നിലേറെ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കാനും അര്‍ഹതയുണ്ടാകും.
തങ്ങളുടെ 'റൂപേ ട്രാവല്‍ ടെയില്‍സ്' ക്യാമ്പെയിനിന്റെ 'ഭാഗമായി കാര്‍ഡ് ഉടമകള്‍ക്ക് അര്‍ത്ഥവത്തായ രാജ്യാന്തര യാത്രാ ഷോപ്പിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് നാഷണല്‍ പെയ്മെന്റ്സ് കോര്പറേഷന് സിഒഒ പ്രവീണ റായ് പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
