യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ബുധനാഴ്ച റെക്കോര്‍ഡ് താഴ്ചയായ 91.50 നിരക്കിലെത്തി. മുന്‍ ക്ലോസിംഗിനെ അപേക്ഷിച്ച് 52 പൈസ ഇടിവാണ് ഇത്. ചൊവ്വാഴ്ച 6 പൈസ ഇടിഞ്ഞ് 90.98 നിരക്കിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബര്‍ 16 ന് ശേഷമുള്ള ദുര്‍ബലമായ ക്ലോസിംഗ്. ഡോളര്‍ ഡിമാന്റ്, പ്രത്യേകിച്ചും ലോഹ ഇറക്കുമതിക്കാരുടേത് രൂപയെ പ്രതികൂലമായി ബാധിച്ചു. കൂടാതെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) പിന്മാറ്റവും ആഭ്യന്തര ഓഹരി വിപണി നേരിട്ട കനത്ത ഇടിവും.

രൂപയുടെ മൂല്യം കുറയുന്നതെന്തുകൊണ്ട്
ആഭ്യന്തര, ആഗോള ഘടകങ്ങള്‍ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായതായി വിദഗ്ധര്‍ വിശദീകരിച്ചു. ഇറക്കുമതിക്കാരുടെ പ്രത്യേകിച്ച് ലോഹമേഖലയിലെ വന്‍ ഡോളര്‍ ഡിമാന്റാണ് ഇതില്‍ പ്രധാനപ്പെട്ടത്. എഫ്പിഐകള് ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുന്നതും ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍ പുറത്തേയ്ക്കൊഴുക്കി. ഇന്ത്യ തങ്ങളുടെ ആഭ്യന്തര എണ്ണ ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കും. ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍, ഭൗമ രാഷ്ട്രീയ അനിശ്ചിതത്വം, ഡോളര്‍ സൂചികയിലെ ചാഞ്ചാട്ടം എന്നിവയാണ് മറ്റ് ഘടകങ്ങള്‍.
ഡോളര്‍ സൂചികയിലെ ചാഞ്ചാട്ടം
പ്രക്ഷുബ്ധമായ ആഗോള സാഹചര്യം ഡോളര്‍ സൂചികയെ ബാധിക്കുന്നു. ചൊവ്വാഴ്ച ഡോളര്‍ സൂചിക 0.50 ശതമാനം കുറഞ്ഞ് 98.37 നിരക്കിലെത്തി.പ്രധാന ആറ് കറന്‍സികള്‍ക്കെതിരായ ഡോളറിന്റെ മൂല്യമാണ് ഇത്. വര്‍ദ്ധിക്കുന്ന യുഎസ്-യൂറോപ്യന്‍ യൂണിയന് വ്യാപാര യുദ്ധ ആശങ്കയും യുഎസ് ഓഹരിവിപണി ഇടിവുമാണ് പ്രധാന കാരണങ്ങള്‍. എങ്കിലും നാല് വര്‍ഷ ബോണ്ട് യീല്‍ഡ് നേട്ടങ്ങള്‍ ഗ്രീന്ബാക്കിന് പിന്തുണ നല്കി. ഈ ആഴ്ചയില്‍ ഡോളര്‍ സൂചിക അസ്ഥിരമായി തുടരാനാണ് സാധ്യത. വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ നിരക്ക് 97.70-100.80 നിരക്കില്‍ തുടര്‍ന്നേയ്ക്കും.
രൂപയുടെ മൂല്യം
ക്രൂഡ് ഓയില്‍ വില്പനയും ആഗോള വ്യാപാര അനിശ്ചിതത്വവും മങ്ങലേല്പിക്കുമെങ്കിലും നിര്‍ദ്ദിഷ്ട ഇന്ത്യ-ഇയു സ്വതന്ത്രവ്യാപാര കരാര്‍, രൂപയ്ക്ക് പിന്തുണയേകും. ഈ ആഴ്ചയിലും രൂപ അസ്ഥിരമായി തുടരും. ഡോളറിനെതിരെ 89.85-92.00 നിരക്കിലായിരിക്കും വ്യാപാരം.
സാങ്കേതിക വീക്ഷണം
സാങ്കേതികമായി യുഎസ്ഡി-ഐഎന്‍ആര്‍ ഫ്യൂച്വേഴ്സ് ശക്തി കാണിക്കുന്നു. ജനുവരിയില്‍ അവസാനിച്ച കരാര്‍ 91.0050 നിരക്കില്‍ നിന്ന് അല്പം ഉയര്‍ന്നു. വില ചാര്‍ട്ടില്‍ യുഎസ്ഡി-ഐഎന്‍ആര്‍ മൂവിംഗ് ആവറേജിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 90.42 ല്‍ നിരക്ക് തുടരുന്നത് പ്രവണത പോസിറ്റീവാണെന്ന് കാണിക്കുന്നു. വാങ്ങലിന്റെ ശക്തി കാണിക്കുന്ന റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡെക്സ് (ആര്‍എസ്ഐ) 60 ന് മുകളിലാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications