ദില്ലി: തുടര്‍ച്ചയായ മൂന്നാമത്തെ സെഷനിലും രൂപയുടെ മൂല്യത്തിന് തിരിച്ചടി. ജൂണ്‍ 2 ന്റെ സെഷന് അവസാനിച്ചത് ഡോളറിനെതിരെ 73.09 എന്ന നിലയില്‍ ആണ് എത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മികച്ച നിലയിലായിരുന്ന രൂപ, വീണ്ടും താഴേക്ക് പോകുന്നത് ആശങ്കയുണര്‍ത്തുന്നതാണ്.
ഇപ്പോഴത്തെ മൂല്യമിടിയലിന് കരണങ്ങളില്‍ ഒന്ന് ഡോളര്‍ ശക്തി പ്രാപിച്ചത് തന്നെയാണ്. അതോടൊപ്പം തന്നെ, ഇന്ത്യയിലെ ഓഹരി വിപണിയിലെ ഉണര്‍വ്വില്ലായ്മയും പ്രതിഫലിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 72.90 രൂപയില്‍ ആയിരുന്നു. 73.13 രൂപയില്‍ ആയിരുന്നു ജൂണ്‍ 2 ന് വ്യാപാരം തുടങ്ങിയത്. ഇത് പിന്നീട് 73.04 നും 73.30 നും ഇടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്നു.
മൂന്ന് സെഷനുകളില്‍ ആയി രൂപയുടെ മൂല്യത്തില്‍ 64 പൈസയാണ് ബുധനാഴ്ച വരെ ഇടിഞ്ഞിട്ടുള്ളത്. അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധന ഡോളര്‍ ശക്തിപ്രാപിക്കാന്‍ കാരണമായിട്ടുണ്ട്.
റിസര്‍വ്വ് ബാങ് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി റിവ്യൂ യോഗം വരുന്ന വെള്ളിയാഴ്ച നടക്കാനിരിക്കുകയാണ്. എന്തായിരിക്കും ആ യോഗത്തിലെ തീരുമാനം എന്നതും വിപണി ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. വായ്പാ നിരക്കുകളില്‍ ഇത്തവണയും മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് പൊതു വിലയിരുത്തല്‍. അടുത്ത രണ്ട് സെഷനുകളില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.50 നും 73.50 നും ഇടയില്‍ ആയിരിക്കും എന്നും വിലയിരുത്തലുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇനിയും മുക്തമാകാത്ത രാജ്യത്ത് ഓഹരി വിപണിയിലും വലിയ മുന്നേറ്റം പ്രകടമല്ല. സെന്‍സെക്സ് 85.40 പോയന്റുകള്‍ ഇടിഞ്ഞ നിലയിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത് (0.16 ശതമാനം ഇടിവ്). നിഫ്റ്റി 1.35 പോയന്റ് ഉയര്‍ച്ചയിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications