ഡോളറിനെതിരെ രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍, കാരണങ്ങളറിയാം
യുഎസ് ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കിലേയ്ക്ക് വീണ രൂപ പിന്നീട് നേരിയ തോതില്‍ തിരിച്ചു കയറി. ഒരു ഘട്ടത്തില്‍ 92 നിരക്കിലെത്തിയ ശേഷം ഇന്ത്യന്‍ കറന്‍സി 91.88 (താല്‍ക്കാലികം) നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു.

രൂപയുടെ പ്രകടനം
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 91.45 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് ഇന്‍ട്രാ ഡേ ഉയരമായ 91.41 നിരക്കിലെത്തിയെങ്കിലും എക്കാലത്തേയും താഴ്ന്ന നിരക്കായ 92 ലേയ്ക്ക് വീണു. പിന്നീട് വീണ്ടെടുപ്പ് നടത്തി 91.88 നിരക്കില്‍ (താല്‍ക്കാലികം) ക്ലോസ് ചെയ്തു. വ്യാഴാഴ്ച 7 പൈസ നേട്ടത്തില്‍ 91.58 നിരക്കിലായിരുന്നു ക്ലോസിംഗ്. ജനുവരി 21 ന് കുറിച്ച 91.58 നിരക്കാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ് ഇടിവ്. നടപ്പ് മാസത്തില്‍ ഇതുവരെ ഇന്ത്യന്‍ കറന്‍സി 2 ശതമാനം പൊഴിച്ചു. കഴിഞ്ഞവര്‍ഷത്തിലെ യൂണിറ്റിന്റെ മൊത്തം ഇടിവ് 5 ശതമാനം.
കാരണങ്ങള്‍
ദുര്‍ബലമായ ആഭ്യന്തര വിപണികളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്. കൂടാതെ ക്രൂഡ് ഓയില്‍ വിലയിലേയും യുഎസ് ട്രഷറി ഈയില്‍ഡിലേയും ഉയര്‍ച്ച സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളര്‍ പുറത്തേയ്‌ക്കൊഴുക്കുന്നു. യീല്‍ഡ് വര്‍ദ്ധിക്കുന്നത് ആഗോള നിക്ഷേപത്തെ യുഎസിലേയ്ക്ക് അടുപ്പിക്കുകയും ഡോളറിനെ ശക്തിപ്പെടുത്തുകയും ചെയ്യും.ആഭ്യന്തര എണ്ണ ഉപഭോഗത്തിന്റെ 80 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഭാവി പ്രകടനം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വില്‍പന തുടരുന്നതിനാല്‍ രൂപ ഇനിയും ദുര്‍ബലമാകാനാണ് സാധ്യത. കൂടാതെ ഇറക്കുമതിക്കാര്‍ക്കിടയിലും മറ്റ് മുന്‍കരുതലെടുക്കുന്നവര്‍ക്കിടയിലും ഡോളറിന് ഡിമാന്റുണ്ട്. അതേസമയം ഡോളര്‍ സൂചിക ദുര്‍ബലമാകുന്നത് നേരിയ ആശ്വാസം നല്‍കുന്നു.
ഡോളര്‍ സൂചിക
ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യമളക്കുന്ന ഡോളര്‍ സൂചിക 0.01 ശതമാനം ഉയര്‍ന്ന് 98.36 നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ്് ബെഞ്ച്മാര്‍ക്ക് 1.03 ശതമാനം ഉയര്‍ന്ന് 64.72 ഡോളറിലാണുള്ളത്. വിദേശ നിക്ഷേപകര്‍ 2549.80 കോടി രൂപ വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


