എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ തന്നെയാണ് നാം നമ്മുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. എന്നാല്‍, 2020 ആഗസ്റ്റ് 15 -ന് നാം ഇന്ത്യയുടെ 74 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് കൊവിഡ് 19 മഹാമാരിയ്ക്കിടയിലാണ്. വിനാശകരമായ ഈ മഹാമാരി ഇതിനകം തന്നെ ഒരുപാട് ജീവനെടുത്തിരിക്കുന്നു. മാത്രമല്ല, ലോകത്തിന്റെയും ഇന്ത്യയുടെയും സമ്പദ്വ്യവസ്ഥയ്ക്ക് ആഴത്തിലുള്ള മുറിവുകളാണ് പകര്‍ച്ചവ്യാധി ഏല്‍പ്പിച്ചിരിക്കുന്നത്. 1947-ലെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ഇന്ത്യ രണ്ട് വലിയ സാമ്പത്തിക പ്രതിസന്ധികളെയും, അതിന്റെ ഫലമെന്നോണം 1966 -ലും 1991 -ലുമായി രൂപയുടെ രണ്ട് മൂല്യത്തകര്ച്ചകളെയും അഭിമുഖീകരിച്ചു.
നിരവധി ഭൗമരാഷ്ട്രീയ-സാമ്പത്തിക സംഭവവികാസങ്ങള്‍ കഴിഞ്ഞ 74 വര്‍ഷത്തിനിടയില്‍ രൂപയുടെ മുന്നേറ്റത്തെ ബാധിക്കുകയുണ്ടായി. 1947 ഓഗസ്റ്റ് 15 -ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വേളയില്‍, രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിന് തുല്യമായിരുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ സാഹചര്യത്തിന് നിരവധി മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇന്ന് ഒരു യുഎസ് ഡോളര്‍ വാങ്ങാന്‍ 66 രൂപ മുതല്‍ 74.82 രൂപ വരെ ചെലവഴിക്കേണ്ട സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. എങ്കിലും, അതിന്റെ സാധുത നിര്‍ദേശിക്കാന്‍ യഥാര്‍ത്ഥ ഡാറ്റ പോയിന്റുകളൊന്നും തന്നെയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1949 സെപ്റ്റംബറില്‍ വിനിമയ നിരക്ക് പൗണ്ട് സ്റ്റെര്‍ലിംഗിന് 13.33 രൂപ അല്ലെങ്കില്‍ ഡോളറിന് 4.75 രൂപ എന്ന നിരക്കില്‍ നിര്‍ണയിക്കപ്പെട്ടതായി പറയപ്പെടുന്നു.

1966 ജൂണ്‍ മാസത്തില്‍ രൂപയുടെ മൂല്യം 36.5 ശതമാനം ഇടിഞ്ഞ് ഒരു പൗണ്ടിന് 21 രൂപ അല്ലെങ്കില്‍ ഒരു ഡോളറിന് 7.10 രൂപ എന്ന നിലയിലെത്തുന്നതുവരെ ഇത് മാറ്റമില്ലാതെ തുടര്‍ന്നു.1971-ല്‍ ബ്രെറ്റണ്വുഡ്സ് വ്യവസ്ഥ തകര്‍ന്നതിനാല്‍, അമേരിക്ക താല്‍ക്കാലികമായി ഡോളറിന്റെ പരിവര്‍ത്തനക്ഷമത നിര്‍ത്തിവെക്കുന്നതുവരെ ഈ സംവിധാനം തുടര്‍ന്നു. 1991 -ലാണ് ഇന്ത്യ ഗുരുതരമായ മറ്റൊരു പേയ്മെന്റ് പ്രതിസന്ധി നേരിടേണ്ടി വന്നത്. ഇതിന്റെ ഫലമായി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും കുറഞ്ഞ വളര്‍ച്ചയുടെയും പിടിയിലായിരുന്നു അന്ന് രാജ്യം. ഒരു ഡോളറിന് 17.90 രൂപയെന്ന നിരക്കിലാണ് കറന്‍സി മൂല്യം അന്ന് കുറഞ്ഞത്. 74 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍, ഒരു ഡോളറിന് 70.96 രൂപയെന്ന നിരക്കിലെത്തിയിരിക്കുന്നു രാജ്യത്തിന്റെ കറന്‍സി മൂല്യം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications