റെയിൽവേ ഓഹരികളിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്ന നിരവധി ആളുകളുണ്ട്. റെയിൽവേ ഓഹരികളിൽ ശ്രദ്ധേയമായ രണ്ട് സ്റ്റോക്കുകളാണ് ആർ.വി.എൻ.എൽ ഓഹരികളും, ഐ.ആർ.എഫ്.സി ഓഹരികളും. ഈ രണ്ട് റെയിൽവേ ഓഹരികളും കഴിഞ്ഞ 2-3 വർഷത്തിനിടയിൽ മികച്ച പ്രകടനങ്ങളായിരുന്നു കാഴഅച വെച്ചത്. അതിനാൽ തന്നെ ഒട്ടനവധി നിക്ഷേപകരാണ് ഈ ഓഹരികൾ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ 6 മാസമായി മോശം പ്രകടനമാണ് പൊതുവേ പ്രകടമാവുന്നത്.
2025-26 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിനു ശേഷം വീണ്ടും ഈ ഓഹരികൾ കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, ആർ.വി.എൻ.എൽ (റെയിൽ വികാസ് നിഗം ലിമിറ്റഡ്), ഐ.ആർ.എഫ്.സി (ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെയും) എന്നീ ഓഹരികളിൽ കുത്തനെയുള്ള തിരുത്തൽ കണ്ടു. ഇതോടെ രണ്ട് മുൻനിര റെയിൽവേ ഓഹരികളും അവയുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിന്ന് 50 ശതമാനം ഇടിഞ്ഞു.
ഒട്ടനവധി സെഷനുകൾക്ക് ഇപ്പുറം നിലവിൽ ഈ റെയിൽവേ ഓഹരികൾ സജീവമായിരിക്കുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ വിപണി ശക്തമായ തിരിച്ചുവരവ് കാണിക്കുന്നു. ആർ.വി.എൻ.എൽ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ 0.92% ഇടിഞ്ഞ് 370.15 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 375.55 രൂപയിലായിരുന്നു തുടങ്ങിയത്. നേരിയ ഇടിവുണ്ടെങ്കിലും അത് തിരിച്ചു പിടിച്ചേക്കാം.
എന്നാൽ ഐ.ആർ.എഫ്.സി ഓഹരികൾ നിലവിൽ ബിഎസ്ഇയിൽ 0.15% ഉയർന്ന് 132.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ വിപണി തുറക്കുമ്പോൾ ഐ.ആർ.എഫ്.സി ഓഹരികൾ 133.35 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
ആർ.വി.എൻ.എൽ ഓഹരികൾ....
നിലവിലെ കണക്കനുസരിച്ച്, റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) വിപണി മൂലധനം 77,938 കോടിയാണ്. 2025 സാമ്പത്തിക വർഷത്തിലെ ഓഹരിയുടെ പ്രകടനത്തിന് അനുസരിച്ച് മൊത്തം വരുമാനം 22,000 കോടിയായി കണക്കാക്കി. എന്നാൽ മൂന്നാം പാദത്തിൽ ഈ ഓഹരിയുടെ വരുമാനം 4,590.75 കോടിയാണ്. ഏപ്രിൽ മാസത്തെ മൊത്തം വ്യാപാര സെഷനിൽ 8 തവണയാണ് അപ്രതീക്ഷിത ഉയർച്ചയും ഈ ഓഹരികൾ രേഖപ്പെടുത്തിയത്.

ഐ.ആർ.എഫ്.സി ഓഹരികൾ....
നിലവിലെ കണക്ക് അനുസരിച്ച് 1,73,354 കോടിയാണ് ഐ.ആർ.എഫ്.സി ഓഹരികളുടെ വിപണി മൂലധനം. 2025 സാമ്പത്തിക വർഷത്തിലെ ഓഹരി പ്രകടനത്തിന് അനസരിച്ച് മൊത്തം വരുമാനം 13,666 കോടിയാണ്. ഇത് കഴിഞ്ഞ വർഷത്തെ വരുമാനത്തെ അപേക്ഷിച്ച് അൽപം കൂടുതലാണ്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 6,763.43 കോടിയായിരുന്നു വരുമാനം.
നിലവിലെ ഈ നേരിയ കയറ്റിറക്കത്തിന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം...
"ആർ.വി.എൻ.എൽ ഓഹരികൾ 310 രൂപ മുതൽ 325 രൂപ വരെ ശക്തമായ നിലയിൽ എത്തി. ഇത് ഓഹരികളിൽ ഒരു കുത്തനെയുള്ള ഉയർച്ച കാണാൻ സാധിക്കുന്നു. കഴിഞ്ഞ 2-3 വ്യാപാര സെഷനുകളിൽ, ആർ.വി.എൻ.എൽ ഓഹരികൾ 50 ദിവസത്തെ മൂവിംഗ് ആവറേജിനു മുകളിലാണ് വ്യാപാരം നടത്തുന്നത്." ET NOW സ്വദേശിനോട് മാർക്കറ്റ് വിദഗ്ദ്ധൻ തേജസ് ഷാ സംസാരിക്കുന്നു.
"ആർ.വി.എൻ.എൽ ഓഹരി വില 384 രൂപയിൽ തുടരുകയാണെങ്കിൽ പോസിറ്റീവ് കുതിപ്പ് പ്രതീക്ഷിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ആർ.വി.എൻ.എൽ ഓഹരി വില 400 രൂപ കടന്നേക്കും. ഹ്രസ്വകാലത്തേക്ക്, ആർ.വി.എൻ.എൽ ഓഹരികളുടെ ലക്ഷ്യ വില 410 രൂപയാവുമെന്ന്" വിപണി വിദഗ്ദ്ധൻ പറഞ്ഞു.
"ഐആർഎഫ്‌സി ഓഹരികൾ 135 രൂപയ്ക്ക് മുകളിൽ കൈവശം വച്ചാൽ, ഹ്രസ്വകാല ലക്ഷ്യ വില 142-145 രൂപയായിരിക്കും. ഐആർഎഫ്‌സി ഓഹരി 145 രൂപയ്ക്ക് മുകളിൽ ഉയർന്നാൽ അത് 150 രൂപ എന്ന ലക്ഷ്യ വിലയിലേക്ക് നീങ്ങും. ഐആർഎഫ്‌സി ഓഹരികളിൽ സ്റ്റോപ്പ് ലോസ് 125 രൂപയിൽ നിലനിർത്തുന്നു" എന്നാൽ വിപണി വിദഗ്ദ്ധൻ സച്ചിൻ ഗുപ്ത വ്യക്തമാക്കിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications