നാലാം പാദ ഫലങ്ങൾക്ക് ശേഷം ആർ‌വി‌എൻ‌എൽ ഓഹരികൾ ഇടിഞ്ഞു: വാങ്ങണോ അതോ വിൽക്കണോ?

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദ ഫലങ്ങൾ എത്തിയതിനു പിന്നാലെ ഇന്ന് പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎല്ലിന്റെ ഓഹരികൾ ഇടിയുന്നു. ബിഎസ്ഇയിൽ ഇപ്പോൾ 1.26 ശതമാനത്തോളം ആർവിഎൻഎൽ ഓഹരികൾ ഇടിഞ്ഞ് 406.90 രൂപയായി. നാലാം പാദത്തിൽ മോശം പ്രകടനം കാഴ്ച വെച്ചതിൻ്റെ ഭാ​ഗമായിട്ടാണ് ഇന്ന് ഓഹരികൾ തകർന്നത്.

രാജ്യത്തെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമത്തിനു ശേഷം പ്രതിരോധ ഓഹരികൾക്ക് വമ്പൻ കുതിപ്പ് സംഭവിച്ചു. ഇതിനൊപ്പം റെയിൽവേ ഓഹരികളും അപ്രതീക്ഷ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതിൽ ആർവിഎൻഎൽ അഥവാ റെയിൽ വികാസ് നി​ഗം ലിമിറ്റഡ് ഓഹരികളും ഉൾപ്പെടുന്നു. ഇന്ന് വില ഇടിഞ്ഞതോടെ നിക്ഷേപകർ നിരാശയിലായി. നാലാം പാദ ഫലങ്ങളെ കുറിച്ച് പരിശോധിക്കാം...

ആർവിഎൻഎൽ നാലാം പാദ ഫലങ്ങൾ.....

ഇന്നലെ മെയ് 21നാണ് റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചത്. 2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ നവരത്ന പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎല്ലിൻ്റെ അറ്റാദായം 4 ശതമാനം ഇടിഞ്ഞ് 459 കോടിയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 478 കോടിയായിരുന്നു.

2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.2 ശതമാനം ഇടിഞ്ഞ് 6,427 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,714 കോടിയായിരുന്നു. പ്രവർത്തനങ്ങളിലെ കണക്ക് പ്രകാരം 2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ EBITDA 5% കുറഞ്ഞ് 456.4 കോടിയിൽ നിന്ന് 432.9 കോടിയായി.

നാലാം പാദ ഫലങ്ങൾക്ക് ശേഷം ആർ‌വി‌എൻ‌എൽ ഓഹരികൾ ഇടിഞ്ഞു: വാങ്ങണോ അതോ വിൽക്കണോ?

2025ലെ ലാഭവിഹിതം...

2025 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതവും ആർവിഎൻഎൽ ഇന്നലെ പ്രഖ്യാപിച്ചു. അതായത് 10 മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 1.72 രൂപ അന്തിമ ലാഭവിഹിതം നൽകാൻ ഈ റെയിൽവേ കമ്പനി അറിയിച്ചു. യോഗ്യരായ ഓഹരി ഉടമകൾക്കും ഈ ലാഭവിഹിതം ലഭിക്കും.

ഇന്ന് ആർവിഎൻഎൽ ഓഹരികൾ വാങ്ങുന്നോ?

ആർവിഎൻഎൽ ഓഹരികൾ വമ്പൻ കുതിപ്പിനു ശേഷം ഇപ്പോൾ 52.68% കുറഞ്ഞിരിക്കുന്നു. ഇത് ഓഹരിയുടെ കനത്ത നഷ്ടത്തെ സൂചിപ്പിക്കുന്നു. ഒരു മാസത്തിനുള്ളിൽ ആർവിഎൻഎൽ ഓഹരി വില 11 ശതമാനം വർദ്ധിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ 5.08% കുറഞ്ഞു (YTD). അതിനു കാരണം തുടർച്ചയായ ഇടിവ് തന്നെയാണ്.

പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ആർവിഎൻഎൽ ഓഹരികൾ മികച്ച വരുമാനം നൽകി. അതായത് ആർവിഎൻഎൽ ഓഹരികൾ ഒരു വർഷത്തിനുള്ളിൽ 19.02% ഉയർച്ചയും അഞ്ച് വർഷത്തിനുള്ളിൽ 2,269.39% ഉയർച്ചയുമാണ് രേഖപ്പെടുത്തിയത്. രാവിലെ 9:35 ന്, ബിഎസ്ഇയിൽ ആർവിഎൻഎൽ ഓഹരി വില 0.05% കുറഞ്ഞ് 411.90 എന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വില 406.45 രൂപയിലേക്ക് എത്തി.

ബിഎസ്ഇയിലെ കണക്ക് പ്രകാരം, 2024 ജൂലൈ 15-ന് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 647രൂപയിൽ എത്തി. എന്നാൽ 2025 ഏപ്രിൽ 7-ന് 52 ​​ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 295.25 രൂപയിൽ എത്തിയിരുന്നു. 2025 മെയ് 21-ന് വിപണി അവസാനിക്കുമ്പോൾ കമ്പനിയുടെ വിപണി മൂലധനം 85,923.68 കോടിയായിരുന്നു.

ആർവിഎൻഎൽ

റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയ പൊതുമേഖലാ കമ്പനിയാണ് ആർവിഎൻഎൽ. 2003 ൽ സ്ഥാപിതമായ ഈ കമ്പനി പുതിയ ലൈനുകൾ, റെയിൽവേ വൈദ്യുതീകരണം, വർക്ക്ഷോപ്പുകൾ, മെട്രോ പദ്ധതികൾ, പാലങ്ങൾ എന്നിവയുൾപ്പെടെ വിവിധ റെയിൽവേ പദ്ധതികളുടെ വികസനത്തിലും മറ്റും ഏർപ്പെട്ടിരിക്കുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X