ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ സമാധാനത്തിൽ അവസാനിച്ചതോടെ ഇന്ന് ഓഹരി വിപണി കുതിക്കുന്നു. ഇന്ന് വിവിധ ഓഹരികൾക്കൊപ്പം റെയിൽ വികാസ് നിഗം ലിമിറ്റഡ് അഥവാ ആർവിഎൻഎൽ ഓഹരികളും കുതിച്ചുയരുന്നു. റെയിൽവേ ഓഹരികളിൽ ശ്രദ്ധി കേന്ദ്രീകരിക്കുന്നവർക്ക് മികച്ച നേട്ടം ഈ ഓഹരികളിലൂടെ ഉറപ്പാക്കാം. നിലവിൽ ആർവിഎൻഎൽ ഓഹരികൾ ബിഎസ്ഇയിൽ 8.05 ശതമാനം ഉയർന്ന് 349.60 രൂപയിലാണ് വ്യാപാരം നടത്തുന്നത്. വാങ്ങുന്നോ?
ഇന്നത്തെ വിപണി
ഇന്ന് ആഭ്യന്തര സൂചികകളായ നിഫ്റ്റി 50 ഇപ്പോൾ 705.70 പോയിൻ്റ് അഥവാ 2.94% ഉയർന്ന് 24,713.70 എന്ന ലെവലിലെത്തി. ബിഎസ്ഇ സെൻസെക്സ് ഇപ്പോൾ 2,267.99 പോയിൻ്റ് അഥവാ 2.85% ഉയർന്ന് 81,722.46 ലെവലിലെത്തി.
ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്സ് സൂചികയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികളിൽ അദാനി ഗ്രീൻ എനർജി, ഗ്രാഫൈറ്റ് ഇന്ത്യ എന്നിവ ഉൾപ്പെടുന്നു. മറുവശത്ത് ഹിന്ദുസ്ഥാൻ എയ്‌റോ , ഷാഫ്‌ലർ ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട കമ്പനികൾ.
റെയിൽ വികാസ് നിഗം ലിമിറ്റഡ്..
റെയിൽവേ മേഖലയിൽ നവരത്ന പദവിയുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ആർവിഎൻഎൽ അഥവാ റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഈ റെയിൽവേ കമ്പനിയുടെ നിലവിലെ വിപണി മൂലധനം 730.80 ബില്യൺ രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, റെയിൽ വികാസ് നിഗം 270.0 രൂപയിൽ നിന്ന് 352.0 രൂപയിലേക്ക് ഉയർന്നു. അതായത് 82.1 രൂപ അഥവാ 30.4% വർധനയാണ് രേഖപ്പെടുത്തിയത്.
നിക്ഷേപകർ വ്യാപകമായി ആർവിഎൻഎൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയതോടെയാണ് ഗണ്യമായ നേട്ടത്തിലേക്ക് നയിച്ചത്. മാത്രമല്ല റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകളിലെ പോസിറ്റീവ് നേട്ടങ്ങളും ആർവിഎൻഎല്ലിന്റെ ഉയർച്ചയ്ക്ക് ശക്തിയാർജ്ജിച്ചു.

റെയിൽ വികാസ് നിഗം പാദ ഫലങ്ങൾ...
2024 ഡിസംബറിൽ അവസാനിച്ച പാദത്തിൽ റെയിൽ വികാസ് നിഗത്തിന്റെ അറ്റാദായം 22.5 ശതമാനം കുറഞ്ഞ് 2,547 മില്യൺ രൂപയായി. 2023 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇത് 3,286 മില്യൺ രൂപയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ അറ്റ വിൽപ്പന 2.6% കുറഞ്ഞ് 45,674 മില്യൺ രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, റെയിൽ വികാസ് നിഗം അറ്റാദായത്തിൽ 17.3% വർധനവ് രേഖപ്പെടുത്തി 15,745 മില്യൺ രൂപയായി. നിലവിൽ 2024-25 വർഷത്തെ നാലാം പാദ ഫലങ്ങൾ എത്തിയിട്ടില്ല. ഇത്തവണത്തെ പാദഫലങ്ങൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർവിഎൻഎൽ ഓഹരി വില ചരിത്രം
കഴിഞ്ഞ 6 മാസത്തിനുള്ളിൽ ആർവിഎൻഎൽ ഓഹരികൾ 43 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ റെയിൽവേ ഓഹരി 44 ശതമാനം നേട്ടം നൽകി. രണ്ട്, മൂന്ന് വർഷത്തിനുള്ളിൽ ഈ റെയിൽവേ ഓഹരി യഥാക്രമം 390 ശതമാനവും 935 ശതമാനവും ഉയർന്ന വരുമാനം നൽകിയിട്ടുണ്ട്.
ആർവിഎൻഎൽ ഡിവിഡന്റ് ചരിത്രം
എൻഎസ്ഇ വെബ്‌സൈറ്റ് പ്രകാരം 2024 ൽ ആർവിഎൻഎൽ അതിന്റെ ഓഹരി ഉടമകൾക്ക് 0.58 ശതമാനം ലാഭവിഹിതം നൽകി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റെയിൽവേ കമ്പനി ഓരോ സ്റ്റോക്കിനും 2.11 രൂപ ലാഭവിഹിതമാണ് വിതരണം ചെയ്തത്. 2023 ലും 2022 ലും ആർവിഎൻഎൽ ഓരോ വർഷവും രണ്ട് തവണ ലാഭവിഹിതം നൽകിയിട്ടുണ്ട്. അത് യഥാക്രമം 2.13 രൂപ, 1.83 രൂപ എന്നീ നിരക്കിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications