ടാറ്റ മോട്ടോര്‍സിന് എസ് ആന്‍ഡ് പി റേറ്റിങ്‌സിന്റെ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ മോട്ടോര്‍സ് ആശങ്കയിലാണ്. ആഗോള റേറ്റിങ് ഏജന്‍സികളെല്ലാം കമ്പനിയുടെ വളര്‍ച്ച 'കീഴ്‌പ്പോട്ട്' പ്രവചിക്കുന്നു. കൊവിഡ് ചട്ടങ്ങളില്‍ ഇളവുകള്‍ വന്നെങ്കിലും വാഹന വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. അടുത്ത 12 മുതല്‍ 24 മാസംവരെ വരുമാനവും ഉത്പാദനവും മന്ദഗതിയിലായിരിക്കും. ഈ സാഹചര്യത്തില്‍ ടാറ്റ മോട്ടോര്‍സിന് സുസ്ഥിരമായ വളര്‍ച്ച കുറിക്കാനാകില്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിങ്‌സ് പറയുന്നു. നെഗറ്റീവ് വളര്‍ച്ചയാണ് ടാറ്റയുടെ കാര്യത്തില്‍ ഇവര്‍ പ്രവചിക്കുന്നത്.

ടാറ്റ മോട്ടോര്‍സിന് എസ് ആന്‍ഡ് പി റേറ്റിങ്‌സിന്റെ മുന്നറിയിപ്പ്

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തന മികവ് പ്രതീക്ഷിച്ചതിലും താഴെയാണെന്നും എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിപ്പോള്‍ രണ്ടാമത്തെ ആഗോള റേറ്റിങ് ഏജന്‍സിയാണ് ടാറ്റയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഒക്ടോബര്‍ 16 -ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസസും ടാറ്റ മോട്ടോര്‍സിന്റെ പ്രകടനത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്ത 12 മുതല്‍ 18 മാസംവരെ ടാറ്റയ്ക്കും ടാറ്റയുടെ ഉമടസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിനും കാര്യങ്ങള്‍ കഷ്ടമായിരിക്കും.

സെപ്തംബര്‍ പാദത്തില്‍ 307.3 കോടി രൂപയുടെ നഷ്ടമാണ് ടാറ്റ മോട്ടോര്‍സിന് സംഭവിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 187.70 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം നഷ്ടം. എന്നാല്‍ ബ്ലൂംബര്‍ഗ് പ്രവചിച്ചതുപോലെ 1,970.3 കോടി രൂപയുടെ ഭീമമായ നടപ്പു വര്‍ഷം നഷ്ടം ടാറ്റയെ തേടിയെത്തിയില്ലെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. കമ്പനിയുടെ കണക്കുപുസ്തകം പരിശോധിച്ചാല്‍ ഇത്തവണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 18.19 ശതമാനം ഇടിഞ്ഞു. ജൂലായ് - സെപ്തംബര്‍ പാദത്തില്‍ 53,530 കോടി രൂപയാണ് പ്രവര്‍ത്തനങ്ങളിലൂടെ മാത്രം കമ്പനി വരുമാനം നേടിയത്. മുന്‍വര്‍ഷമിത് 65,431.95 കോടി രൂപയായിരുന്നു.

ടാറ്റ മോട്ടോര്‍സിന് എസ് ആന്‍ഡ് പി റേറ്റിങ്‌സിന്റെ മുന്നറിയിപ്പ്

എന്തായാലും വരുംനാളുകള്‍ ശോഭനമാകുമെന്നാണ് ടാറ്റ മോട്ടോര്‍സിന്റെ പ്രതീക്ഷ. കാരണം വിപണിയില്‍ പണമൊഴുക്ക് സാധരണനിലയിലേക്ക് വരികയാണ്. ഒപ്പം വാഹന ഡിമാന്‍ഡും മെച്ചപ്പെടുന്നു. ഉത്സവകാലം കൂടി കടന്നുവരുന്നതോടെ ആഭ്യന്തര വിപണിയില്‍ വാഹനവില്‍പ്പന പഴയപടിയാകുമെന്ന കണക്കുകൂട്ടലിലാണ് ടാറ്റ.

പക്ഷെ ഇക്കാര്യത്തില്‍ എസ് ആന്‍ഡ് പി ഏജന്‍സിക്ക് അഭിപ്രായം മറ്റൊന്നാണ്. പ്രതീക്ഷിച്ചതിലും പതുക്കെയാണ് ടാറ്റ മോട്ടോര്‍സ് വരുമാനം കണ്ടെത്തുന്നത്. അതുകൊണ്ട് 2021, 2022 സാമ്പത്തികവര്‍ഷങ്ങളില്‍ ടാറ്റയുടെ വളര്‍ച്ച മന്ദഗതിയില്‍ തുടരും. പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവയ്ക്ക് മുന്‍പുള്ള വരുമാനത്തില്‍ കാര്യമായ ഇടിവ് പ്രതീക്ഷിക്കാം.

ബ്രെക്‌സിറ്റ് വിഷയത്തില്‍ നീക്കുപോക്കുണ്ടായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷങ്ങളാവുമെന്ന് എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കുന്നു. നടപ്പു വര്‍ഷം ആദ്യപാദം ടാറ്റയുടെ വാണിജ്യ വാഹന വില്‍പ്പന 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ ഡിമാന്‍ഡുകുറവുംതന്നെ ഇതിന് കാരണം.

Read more about: tata motors
English summary

S&P Ratings Predict Tata Motors' Growth Outlook To Negative

S&P Predicts Tata Motors' Growth Outlook To Negative. Read in Malayalam.
Story first published: Friday, November 6, 2020, 15:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X