A Oneindia Venture

മകരവിളക്ക് 2026: നാളെ സ്കൂളുകൾക്ക് അവധി; ഈ ജില്ലയിൽ തുടർച്ചയായ രണ്ട് ദിവസവും അവധിയുണ്ടോ?

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ പുണ്യസമാപ്തിയിലേക്ക് ശബരിമല സന്നിധാനം ഒരുങ്ങുന്നു. 41 ദിവസത്തെ വൃതശുദ്ധിയോടെ അയ്യപ്പദർശനത്തിനായി എത്തുന്ന ഓരോ ഭക്തനും ഈ പുണ്യകാലം ഏറെ പ്രിയപ്പെട്ടതാണ്. മാസപൂജകൾക്കും വിഷു, ഓണം തുടങ്ങിയ വിശേഷ ദിവസങ്ങളിലും ശബരിമല നട തുറക്കാറുണ്ടെങ്കിലും, മണ്ഡലകാലത്തെ ദർശനത്തിനായിട്ടാണ് എല്ലാ വർഷവും കോടിക്കണക്കിന് ഭക്തർ കാത്തിരിക്കുന്നത്.

ഡിസംബർ 27-ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ച നട ഡിസംബർ 30-ന് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും തുറന്നു. ഭക്തർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മകരവിളക്ക് മഹോത്സവം നാളെ, ജനുവരി 14-ന് നടക്കും. അന്നേ ദിവസം വൈകുന്നേരം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കുന്നതിനായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നാളെ, ജനുവരി 14 ബുധനാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മകരവിളക്ക് ദിനത്തിൽ അനുഭവപ്പെടുന്ന അമിതമായ ഭക്തജനത്തിരക്കും കർശനമായ ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല. കൂടാതെ, ആവശ്യ സർവ്വീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ലഭിക്കില്ലെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

മകരവിളക്ക് 2026: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തുടർച്ചയായ രണ്ട് ദിവസവും അവധി

പത്തനംതിട്ട ജില്ലയിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ജനുവരി 14 ബുധനാഴ്ച മകരവിളക്ക് പ്രമാണിച്ച് പ്രാദേശിക അവധി നൽകിയതിന് പിന്നാലെ, തൊട്ടടുത്ത ദിവസമായ ജനുവരി 15 വ്യാഴാഴ്ചയും ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ചാണ് ജനുവരി 15-ന് സർക്കാർ അവധി അനുവദിച്ചിരിക്കുന്നത്.

തൈപ്പൊങ്കൽ പ്രമാണിച്ച് പത്തനംതിട്ട ഉൾപ്പെടെ കേരളത്തിലെ ആറ് ജില്ലകൾക്കാണ് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച അവധി നൽകിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം മകരവിളക്കും പൊങ്കലും ഒരുമിച്ച് വരുന്നതിനാൽ തുടർച്ചയായ രണ്ട് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ സന്തോഷം നൽകുന്ന വാർത്തയാണിത്. കേരളത്തിന്റെ ഔദ്യോഗിക ഉത്സവമല്ലെങ്കിലും, അയൽസംസ്ഥാനമായ തമിഴ്‌നാടുമായുള്ള ബന്ധത്തിൻ്റെ ആദരസൂചകമായിട്ടാണ് വർഷങ്ങളായി ഈ ആറ് ജില്ലകളിൽ കേരള സർക്കാർ അവധി നൽകുന്നത്. തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ.

ശബരിമലയിൽ തിരക്കേറുന്നു

ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടക തിരക്ക് വർദ്ധിക്കുന്നു. മകരജ്യോതി ദർശനത്തിനായി ഭക്തലക്ഷങ്ങൾ സന്നിധാനത്തേക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തിൽ വിപുലമായ സുരക്ഷാ-സൗകര്യങ്ങളാണ് ദേവസ്വം ബോർഡും പോലീസും ഒരുക്കിയിരിക്കുന്നത്. ജനുവരി 14-ന് രാവിലെ 7:30 മുതൽ പാണ്ടിത്താവളം മാഗുണ്ട അയ്യപ്പനിലയത്തിന് സമീപം ഭക്തർക്കായി പ്രത്യേക അന്നദാന സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.

കണക്കുകൾ പ്രകാരം സന്നിധാനത്ത് ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ജനുവരി 11-ന് 57,965 പേർ ദർശനം നടത്തിയപ്പോൾ, ഇന്നലെ രാത്രി 7 മണി വരെ മാത്രം 59,115 തീർത്ഥാടകർ മലകയറി. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നത് മുതൽ ഇതുവരെ ഏകദേശം പത്തര ലക്ഷത്തിലധികം ഭക്തരാണ് അയ്യപ്പദർശനം നടത്തിയത്. വരും മണിക്കൂറുകളിൽ തിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X