ശബരിമല മണ്ഡലകാലം ആരംഭിക്കുമ്പോൾ കേരള വിപണിയിൽ പച്ചക്കറിയുടെ ആവശ്യകതയും വർദ്ധിക്കും. വീടുകളിലും ഹോട്ടലുകളിലുമെല്ലാം മാലയിട്ട സ്വാമിമാർക്കായി വെജിറ്റേറിയൻ വിഭവങ്ങൾ നിറയും. സാധാരണയായി ഡിമാൻഡ് വർദ്ധിക്കുമ്പോൾ ഈ സമയത്ത് പച്ചക്കറി വില അൽപം വർദ്ധിക്കാറുണ്ട്. എന്നാൽ ഇത്തവണ റോക്കറ്റ് വേഗത്തിലാണ് പച്ചക്കറി വില ഉയർന്നത്. തുച്ഛമായ വിലയിൽ വാങ്ങിയിരുന്ന പലതിനും ഇപ്പോൾ വിപണിയിൽ തീ വിലയാണ്.
ഒക്ടോബറിൽ സംഭവിച്ച മഴക്കെടുതിയും കൃഷിനാശവുമെല്ലാം കേരളത്തിൽ പച്ചക്കറി വില കത്തിക്കയറുന്നതിന് കാരണമാവുന്നു. തക്കാളി വില 100 രൂപയിലെത്തിയിരിക്കുന്നു. രണ്ടാഴ്ച മുന്നേ കിലോയ്ക്ക് 40-50 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് ഇപ്പോൾ കത്തിക്കയറിയത്. തക്കാളി മാത്രമല്ല മുരിങ്ങക്കായ, കാരറ്റ്, പയർ, ഇഞ്ചി, പച്ചമുളക്, വഴുതിന തുടങ്ങി വിവിധ പച്ചക്കറി വിലകളും കുതിക്കുന്നു.
കത്തിക്കയറി പച്ചക്കറി വില
തക്കാളി കുതിച്ചുകയറ്റം പോലെ കാരറ്റ് വിലയും 80 രൂപയിൽ നിന്ന് 100- 105 രൂപയിലെത്തി. ആരെയും ഞെട്ടിച്ചു കൊണ്ട് മുരിങ്ങക്കായ വില 400 രൂപ കടന്നു മുന്നേറുന്നു. പയർ വില 100 രൂപയിൽ നിന്ന് 130 രൂപയിലേക്ക് ഉയർന്നു. കിലോയ്ക്ക് 90 രൂപയുണ്ടായിരുന്ന വഴുതിന വില 120 രൂപയിലെത്തി. മാത്രമല്ല പച്ചമുളക്, ഇഞ്ചി വിലയും 100 രൂപ കടന്നിരിക്കുന്നു.

ഇത് മണ്ഡലകാലമായതിനാൽ പച്ചക്കറി വിലയിലെ കുതിപ്പ് ഡിസംബര്‍ അവസാനം വരെ തുടരുമെന്ന് വ്യാപാരികള്‍ പറയുന്നു. പച്ചക്കറി വില മാത്രമല്ല തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയ ആവശ്യ സാധനങ്ങളുടെയും വിലയിൽ ഗണ്യമായ കുതിപ്പുണ്ട്.
തേങ്ങയും, വെളിച്ചെണ്ണയും കുതിക്കുന്നു
ഈ മണ്ഡലകാലത്ത് മല കയറാനിരിക്കുന്ന അയ്യപ്പൻമാർക്ക് തേങ്ങയുടെ ഉപയോഗം കൂടുതലായിരിക്കും. കെട്ടു നിറക്കാൻ തേങ്ങ ആവശ്യമാണ്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഒരു കിലോ തേങ്ങയുടെ വില 60 രൂപ മുതല്‍ 80 രൂപ വരെ ഉയർന്നിട്ടുണ്ട്. എന്നാല്‍ പ്രമുഖ നഗരങ്ങളില്‍ 100 രൂപയ്ക്ക് മുകളിലേക്കും വില ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തേങ്ങ പോലെ വെളിച്ചെണ്ണ വിലയും ഉയരുന്നു. വെളിച്ചെണ്ണ ക്വിന്റലിന് നിലവില്‍ 34,600 രൂപയും, കൊപ്രയ്ക്ക് 21,200-21,400 രൂപയുമാണ് വില. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 325 രൂപയാണ് ഉയര്‍ത്തിയത്. ഇതെല്ലാം ശബരിമല സീസണ്‍ തുടങ്ങിയതും, വരാനിരിക്കുന്ന ക്രിസ്മസ് സീസണും മുന്നിൽ കണ്ടു കൊണ്ടാണ്.
പല ബ്രാന്‍ഡുകളുടെയും വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 400 രൂപക്ക് മുകളില്‍ വിലയുണ്ട്. ആവശ്യകത വർദ്ധിക്കുന്നതിനാൽ ഉടൻ തന്നെ 500 രൂപയും കടക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാർക്കും വലിയ തിരിച്ചടിയാവും.
സവാളയും വെളുത്തുള്ളിയും ഇടിഞ്ഞു
പച്ചക്കറികളിൽ സവാള വിലയും, വെളുത്തുള്ളി വിലയും കുത്തനെ ഇടിഞ്ഞു. സവാള വില വിവിധ സ്ഥലങ്ങളിൽ 20-25 രൂപ വരെയായി കുറഞ്ഞു. കിലോയ്ക്ക് 500 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളി വില ഇപ്പോൾ 150 രൂപയിലേക്ക് ഇടിഞ്ഞിരിക്കുന്നു.
ശബരിമല സീസൺ അവസാനിക്കുമ്പോൾ പച്ചക്കറി വിലയിലെ ഈ കുതിപ്പ് കുറയുമെന്നാണ് സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ ആവശ്യ സാധനങ്ങൾക്കെല്ലാം വമ്പൻ വിലക്കയറ്റമുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications