കേരളത്തിൽ മണ്ഡല മാസമെത്തിയാൽ നാടെങ്ങും ഭക്തിയുടെ നിറവിൽ ജ്വലിക്കും. ശബരിമല സീസൺ ആരംഭിക്കുമ്പോൾ കേരളത്തിൽ നിന്നും മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ആളുകൾ എത്തുന്നുണ്ട്. ഭാഷാ ഭേദമന്യേ ഏതൊരു അയ്യപ്പ ഭക്തനും ദർശനം നടത്താനാവുന്ന ശബരിമലയിൽ ഓരോ വർഷവും തിരക്കും വർദ്ധിക്കുന്നുണ്ട്.
കേരളത്തിലുള്ളവർക്കും സ്ഥിരമായി ശബരിമലക്ക് പോകുന്നവർക്കും യാത്രയെ കുറിച്ച് ആശങ്കകൾ ഉണ്ടായിരിക്കില്ല. എന്നാൽ ആദ്യമായി മലക്ക് പോകുന്നവരും, കേരളത്തിനു പുറത്ത് നിന്നും ശബരിമലയിലേക്ക് എത്തുന്നവർക്കും പല തരത്തിലുള്ള ആശങ്കകൾ ഉണ്ടായേക്കാം. എങ്കിൽ ഇനി ആ ആശങ്ക വേണ്ട, ശബരിമല യാത്രക്കു തയ്യാറെടുക്കുന്നവർക്ക് ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചു.
പ്രത്യേക ട്രെയിൻ സർവ്വീസ്
ശബരിമല സീസൺ ആരംഭിച്ചാൽ കേരളത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. സ്വാഭാവികമായും ട്രെയിനുകളിലും ബസുകളിലും തിരക്ക് വർദ്ധിക്കും. ഇത്തരം തിരക്ക് കുറക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ 10 പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ശബരിമല യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് ആശ്വാസ വാർത്തയായിരിക്കും.

ഡിസംബർ 13 നും ജനുവരി 2 നും ഇടയിൽ ഈ സർവീസുകൾ ഉണ്ടാകും. ടിക്കറ്റ് ബുക്കിംഗ് ഡിസംബർ 3 ന് ആരംഭിച്ചിട്ടുണ്ട്. അതിനാൽ വേഗം തന്നെ നിങ്ങളുടെ യാത്രാ തിയ്യതിക്ക് അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം തീർത്ഥാടകർക്ക് സുഖമമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.
സിർപൂർ കാഗസ്നഗർ, ചെർലപ്പള്ളി, ഹസൂർ സാഹിബ് നന്ദേഡ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ കൊല്ലം ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. തെലങ്കാന-മറാത്ത്‌വാഡ മേഖലയിൽ നിന്നുള്ള ശബരിമലയിലേക്ക് പോകുന്ന ധാരാളം ഭക്തർക്ക് സേവനം നൽകുന്നതിനാണ് ഈ റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഹസൂർ സാഹിബ് നന്ദേഡ്-കൊല്ലം സ്പെഷൽ ട്രെയിൻ
ഹസൂർ സാഹിബ് നന്ദേഡ്-കൊല്ലം സ്പെഷൽ (07123) ഡിസംബർ 24 ന് പുറപ്പെടും. ഇത് മറാത്തവാഡയിൽ നിന്നും വടക്കൻ തെലങ്കാനയിൽ നിന്നുമുള്ള ഭക്തർക്ക് വലിയ ആശ്വാസമേകും. നിസാമാബാദ്, അർമൂർ, കോരുത്‌ല, ജഗ്തിയാൽ, കരിംനഗർ, പെദ്ദപ്പള്ളി, ജമ്മുകുണ്ട എന്നിവിടങ്ങളിൽ നിർത്തി വിജയവാഡ, തിരുപ്പതി, കോട്ടയം വഴി കൊല്ലത്ത് എത്തും.
മടക്ക യാത്രയുടെ സർവ്വീസുകളും ഇതിനോടകം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൊല്ലത്ത് നിന്ന് ചെർളപ്പള്ളിയിലേക്ക് ഡിസംബർ 15, 19, 22, 26, ജനുവരി 2 തീയതികളിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. സീസണിന്റെ അവസാനത്തോടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു, അതിന് അനുസരിച്ചാണ് റിട്ടേൺ സർവ്വീസുകളും പ്ലാൻ ചെയ്തിരിക്കുന്നത്.
യാത്ര പ്ലാൻ ചെയ്യുന്നില്ലേ?
ശബരിമലക്ക് പോകുന്നവർക്ക് ഈ ട്രെയിനുകളിൽ കയറിയാൽ കോട്ടയം സ്റ്റേഷനിൽ ഇറങ്ങുന്നതാണ് നല്ലത്. അവിടുന്ന് നിരവധി കെഎസ്ആർടിസി പമ്പ സർവ്വീസുകൾ ലഭ്യമാണ്. നിങ്ങൾക്ക് സുഖമമായ രീതിയിൽ പമ്പയിലേക്ക് എത്തിച്ചേരാനാവും. ഈ 10 പ്രത്യേക സർവ്വീസുകൾക്ക് പുറമേ കോട്ടയം വഴി പോകുന്ന നിരവധി മറ്റു ട്രെയിൻ സർവ്വീസുകളും നിലവിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
