വൃതമെടുത്ത്, മാലയിട്ട്, കറുപ്പുടുത്ത് മല കയറുന്ന സ്വാമി മാരുടെ ഭക്തിസാന്ദ്രമായ സീസണാണ് മണ്ഡല-മകരവിളക്ക് സീസൺ. ഈ പുണ്യ സമയത്ത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് കേരളത്തിലെ ശബരിമല സന്നിധിയിലേക്ക് കോടിക്കണക്കിന് ഭക്തർ ദർശനത്തിനെത്തുന്നത്. ഇന്ന് നവംബർ 17 തിങ്കളാഴ്ച വൃശ്ചികം 1 ആരംഭിച്ചതോടെ തീർത്ഥാടകരുടെ തിരക്കും തുടങ്ങുന്നു.
ഇതോടെ സന്നിധാനത്തിലേക്ക് പോവുന്ന വണ്ടിപ്പെരിയാർ സത്രം - പുല്ലുമേട് പരമ്പരാഗത കാനന പാത വനംവകുപ്പ് ഇന്ന് തുറന്നു. സത്രത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് രാവിലെ 7 മണി മുതൽ പരമ്പരാഗത വനപാതയിലേക്ക് പ്രവേശിക്കാമെന്ന് അഴുത റേഞ്ച് ഓഫീസർ ഡി. ബെന്നി വ്യക്തമാക്കി. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ഇതുവഴി പ്രവേശനം അനുവദിക്കുന്നത്.
സീതക്കുളം, സീറോ പോയിൻ്റ്, പുല്ലുമേട് താവളം, കഴുതക്കുഴി, പാണ്ടിത്താവളം എന്നീ പോയിൻ്റുകളിൽ തീർത്ഥാടകർക്കു വേണ്ടി പ്രത്യേകം കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, പുല്ലുമേട്ടിൽ മെഡിക്കൽ സംഘത്തെയും സീതക്കുളം പോയിൻ്റിൽ മെഡിക്കൽ ആംബുലൻസും സജ്ജമാണെന്ന്, റേഞ്ച് ഓഫീസർ പറഞ്ഞു.

ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അയ്യൻ മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ഈ ആപ്പ് പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനാണ് വികസിപ്പിച്ചത്. ശബരിമലയിലേക്കുള്ള സത്രം വനപാതയിലൂടെയുള്ള തീർത്ഥാടകർക്ക് സഹായങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. എങ്കിലും സത്രം വഴിയുള്ള എല്ലാ തീർത്ഥാടകരും സന്നിധാനത്ത് സുരക്ഷിതമായി എത്തിച്ചേരുന്നത് വനം വകുപ്പും ഉറപ്പാക്കുമെന്ന് റേഞ്ച് ഓഫീസർ വ്യക്തമാക്കുന്നുണ്ട്.
മറ്റു അപകട സാധ്യതകൾ ഒഴിവാക്കുന്നിനും വേണ്ടി കൂടുതൽ സുരക്ഷാ സന്നാഹങ്ങളാണ് വിവിധ ഭാഗങ്ങളിലായി ഇത്തവണ വിന്യസിച്ചിരിക്കുന്നത്. ഇത് ഭക്തർക്ക് ആശ്വാസകരമാവും. ഇന്ന് ഈ കാനന പാത തുറക്കുന്നതിനു മുന്നോടിയായി ഇന്നലെ നവംബർ 16 ഞായറാഴ്ച ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ഷൈജു പി. ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വനപാത പരിശോധിക്കുകയും ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
"മകരജ്യോതി ദർശനത്തിന് ശേഷം രാത്രിയിൽ പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്ക് കാൽനടയായി പോകാൻ ചില അന്തർ സംസ്ഥാന ഭക്തർ ശ്രമിച്ചു. രാത്രിയിൽ പരമ്പരാഗത വനപാതയിലൂടെ സഞ്ചരിക്കാൻ ഒരു ഭക്തരെയും അനുവദിക്കില്ല," എന്ന് കളക്ടർ വ്യക്തമാക്കുന്നുണ്ട്. തീർത്ഥാടകരുടെ സുരക്ഷക്കു വേണ്ടിയാണ് ഇത്തരം കർശന നിയമങ്ങൾ കൊണ്ടു വരുന്നത്. നിലവിലെ സാഹചര്യത്തിൽ വെർച്വൽ ക്യൂ പ്രകാരമാണ് ഭക്തർ ശബരിമലയിലേക്ക് പ്രവേശിക്കുന്നത്. ഇത് ഒരു പരിധി വരെ തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications