ഓഹരി വിപണിയിൽ വലിയ തുകയുടെ നിക്ഷേപം സാധ്യമല്ലാത്തവരാണ് പെന്നി സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നത്. അഞ്ചും പത്തും രൂപയുടെ പെന്നി സ്‌റ്റോക്കിലെ ഞെട്ടിക്കുന്ന റിട്ടേണാണ് ഇതിലേക്ക് ആകർഷിക്കുന്നത്. അതേസമയം, വലിയ ചാഞ്ചാട്ടമുണ്ടാകുന്ന പെന്നി ഓഹരികളിൽ വലിയ നിക്ഷേപം നടത്തി പെട്ടവരും ധാരാളം. ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം ഓഹരിയുടെ ആരോഗ്യമാണ്.
അവയുടെ അടിസ്ഥാന കാര്യങ്ങൾ എത്രത്തോളം ഗുണകരമാണെന്ന് നിക്ഷേപകർ കണ്ടറിയണം. മികച്ച ഫണ്ടമെന്റലുള്ള വില കുറഞ്ഞ ഓഹരികളാണെങ്കിലും ദീർഘകാലത്തേക്ക് പരിഗണിക്കുന്നത് മികച്ച റിട്ടേണിന് സഹായിക്കും. ഇത്തരത്തിലുള്ള 100 രൂപയിൽ താഴെ വ്യാപാരം നടക്കുന്ന ഓഹരികളെ പരിചയപ്പെടാം.
സഗിലിറ്റി ലിമിറ്റഡ്
ഹെൽത്ത് കെയർ സെക്ടറിൽ ബിസിനസ് പ്രൊസസ് മാനേജ്‌മെന്റ്, റവന്യു സർക്കിൾ മാനേജ്‌മെന്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് സഗിലിറ്റി ലിമിറ്റഡ്. യു.എസ് ഹെൽത്ത് ഇൻഷൂറൻസ് കമ്പനികളും ആശുപത്രികളും ഫിസീഷ്യൻ, ഡയഗ്നോസിസ് സെന്ററുകൾ എന്നിവയാണ് കമ്പനിയുടെ ക്ലയിന്റുകൾ.
സാമ്പത്തികം
2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 17.2 ശതമാനാണ് വാർഷികാടിസ്ഥാനത്തിൽ വർധിച്ചത്. കമ്പനിയുടെ ലാഭക്ഷമത അളക്കുന്ന ഇബിഡിറ്റ 28.4 ശതമാനം വർധിച്ചു. അറ്റാദായം 37.5 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ലാഭക്ഷമതയ്‌ക്കൊപ്പം കടം ഗണ്യമായി കുറക്കുന്നതാണ് ഓഹരിയെ ആകർഷകമാക്കുന്നത്. അറ്റകടം 2170 കോടി രൂപയിൽ നിന്നും 1040 കോടി രൂപയിലേക്ക് കുറഞ്ഞു. അറ്റകടം ഇബിഡിറ്റയുമായി ക്രമീകരിച്ച അനുപാതം 1.9 മടങ്ങിൽ നിന്നും 0.7 മടങ്ങിലേക്ക് താഴ്ന്നു. 2025 സാമ്പത്തിക വർഷത്തിലെ ഇബിഡിറ്റ അനുനസരിച്ച് അറ്റകടം തീർക്കാൻ എത്രസമയമെടുക്കും എന്നാണിത് കാണിക്കുന്നത്.

മികച്ച വളർച്ച
2023 മുതൽ 2025 വരെയുള്ള കാലത്തെ സാമ്പത്തിക അളവുകോലുകൾ പരിശോധിച്ചാലും കമ്പനി മികച്ച സാമ്പത്തിക ആരോഗ്യം കാണിക്കുന്നു. 2023 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ വരുമാനത്തിലുണ്ടായ ശരാശരി വാർഷിക വളർച്ചാ 14.9 ശതമാനമാണ്. ലാഭത്തിൽ 93.8 ശതമാനം വളർച്ചയുണ്ടായി. കമ്പനിയുടെ ദീർഘകാല ലാഭഘമത അളക്കുന്ന ആർഒസിഇ Return On Capital Employed) 12.4 ശതമാനവും വർധിച്ചു. ഭാവി അടിസ്ഥാനമാക്കി കമ്പനി എഐയിലും മെഷിൻ ലേണിംഗിലും കൂടുതൽ നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.
ഓഹരി പങ്കാളിത്തം
സഗിലിറ്റി ലിമിറ്റഡിന്റെ പ്രമോട്ടറുമായ നെതർലാൻഡ് കമ്പനി സഗിലിറ്റി ബിവി ഈയിടെ 16.4 ശതമാനം ഓഹരികൾ വിറ്റഴിച്ചിരുന്നു. ഇതോടെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറഞ്ഞു. ഓഹരി വിൽപ്പനയിൽ മുൻനിര അസറ്റ് മമാനേജ്‌മെന്റ് കമ്പനികളാണ് ഓഹരി സ്വന്തമാക്കിയത്. ഐസിഐസിഐ പ്യൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, നോർഗസ് ബാങ്ക്, മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ എന്നിവരാണ് ഓഹരി സ്വന്തമാക്കിയത്. വിദേശ നിക്ഷേപകർക്ക് ആറു ശതമാനത്തോളം ഓഹരി പങ്കാളിത്തവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 15 ശതമാനത്തോളവുമുണ്ട്.
ഓഹരി വില
നിലവിൽ 49.50 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. 57.89 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 52 ആഴ്ച താഴ്ന്ന വില 36.10 രൂപയാണ്. ഒരു വർഷത്തിനിടെ ഓഹരി 31.26 ശതമാനം റിട്ടേൺ നൽകി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications