സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം 1,468 കോടി രൂപ ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കള്‍ അറ്റാദായം കണ്ടെത്തി. കൃത്യം ഒരു വര്‍ഷം മുന്‍പ് 343.57 കോടി രൂപ നഷ്ടത്തിലായിരുന്നു സെയില്‍ ഡിസംബര്‍ പാദം പൂര്‍ത്തിയാക്കിയതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
വെള്ളിയാഴ്ച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കഴിഞ്ഞ ത്രൈമാസപാദത്തെ പ്രവര്‍ത്തന ഫലം കമ്പനി ഫയല്‍ ചെയ്തത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ സെയിലിന്റെ മൊത്തം വരുമാനം 19,997.31 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 16,714.87 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

കഴിഞ്ഞപാദത്തില്‍ ചിലവുകള്‍ വെട്ടിച്ചുരുക്കാനും സെയിലിന് സാധിച്ചു. 16,406.81 കോടി രൂപയാണ് ഇത്തവണ കമ്പനിക്ക് ആകെമൊത്തം ചിലവായത്. ഒരു വര്‍ഷം മുന്‍പ് ചിലവുകള്‍ 17,312.64 കോടി രൂപയായിരുന്നു. പോയപാദം 4.37 മില്യണ്‍ ടണ്‍ അസംസ്കൃത സ്റ്റീല്‍ (ക്രൂഡ് സ്റ്റീല്‍) ഉത്പാദിപ്പിച്ചെന്ന് സെയില്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
മുന്‍ വര്‍ഷം ഇതേ കാലഘട്ടത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അസംസ്കൃത സ്റ്റീല്‍ ഉത്പാദനം 9 ശതമാനം വളര്‍ച്ച തൊട്ടു. കഴിഞ്ഞപാദം 4.15 മില്യണ്‍ ടണ്‍ സ്റ്റീലാണ് വില്‍പ്പനയ്ക്കായി കമ്പനി വിപണിയിലെത്തിച്ചതും. ഇവിടെയും 6 ശതമാനം വളര്‍ച്ച സെയില്‍ രേഖപ്പെടുത്തി.
പ്രതിസന്ധികള്‍ ഏറെ നേരിട്ടെങ്കിലും നടപ്പു സാമ്പത്തികവര്‍ഷം കമ്പനി തിരിച്ചുവരവിന്റെ പാതയിലാണെന്ന് സെയില്‍ ചെയര്മാന് സോമ മൊണ്ടാല്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രാജ്യത്തെ നിര്‍മ്മാണ രംഗം സജീവമായി. വിപണിയില്‍ സ്റ്റീലിന് ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ ഡിമാന്‍ഡിനൊത്ത് വിപണിയില്‍ സ്റ്റീല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയെന്ന് മൊണ്ടാല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തിന് കീഴിലാണ് സെയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളെന്ന പട്ടവും സെയിലിന്റെ ഭദ്രമാണ്. പ്രതിവര്‍ഷം 21 മില്യണ്‍ ടണ്‍ സ്റ്റീല്‍ നിര്‍മ്മിക്കാന്‍ സെയിലിന് ശേഷിയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
