തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കൂടുതൽ അടുക്കുകയാണ് കേരളം. രണ്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നവംബർ 9നും രണ്ടാം ഘട്ടം നവംബർ 11നുമാണ്. മൂന്ന് മുന്നണികൾക്ക് പുറമെ ചെറിയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളുമെല്ലാം ജയ പ്രതീക്ഷയിൽ തന്നെ. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചരണ പരിപാടികളും അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ദിവസങ്ങൾക്കുള്ളിൽ തദ്ദേശ തലത്തിൽ നമ്മളെ നയിക്കാൻ പുതിയ നേതൃത്വം അധികാരമേൽക്കും. ഇവർ നൽകുന്ന സേവനത്തിന് പ്രതിഫലമുണ്ടെന്ന് നിങ്ങൾക്ക് എത്ര പേർക്കറിയാം? അത് എത്രയാണെന്ന് അറിയാമോ?

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾക്ക് ശമ്പളമില്ല എന്നതാണ് വസ്തുത. അവർക്ക് കിട്ടുന്ന പ്രതിഫലത്തെ ഓണറേറിയം എന്നാണ് പറയുന്നു. ത്രിതല പഞ്ചായത്തുകൾക്ക് പുറമെ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിനെയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് എന്ന് പറയുന്നത്. ഇവിടങ്ങളിലേക്കി തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ് ലഭിക്കുന്നത്. കുറവ് ഓണറേറിയം ലഭിക്കുന്നത് പഞ്ചായത്ത് മെമ്പർമാർക്കുമാണ്. ഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള പ്രതിഫല കണക്ക് പരിശോധിക്കാം.
ഗ്രാമ പഞ്ചായത്ത് - ഗ്രാമ പഞ്ചായത്തിലേക്ക് ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മെമ്പർമാർക്ക് 8,000 രൂപയാണ് ഒരു മാസം ഓണറേറിയമായി ലഭിക്കുന്നത്. ഇവരിൽ നിന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9,200 രൂപയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 11,600 രൂപയും ലഭിക്കുന്നു. പ്രസിഡന്റാണെങ്കിൽ ഓണറേറിയമായി ലഭിക്കുക 14,200 രൂപയാണ്.
ബ്ലോക്ക് പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മെമ്പറുടെ പ്രതിഫലം 8,600 രൂപയാണ്. അതേസമയം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആണെങ്കിൽ 9800 രൂപ ലഭിക്കും. വൈസ് പ്രസിഡന്റിന് 13,000 രൂപയും പ്രസിഡന്റിന് 15,600 രൂപയുമാണ് പ്രതിഫലം.
നഗരസഭ - നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തിലേതിന് സമാനമായ പ്രതിഫലം ജനപ്രതിനിധികൾക്ക് ലഭിക്കുന്നു. നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 8,600 രൂപ ലഭിക്കുമ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് 9800 രൂപ ലഭിക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 13,000 രൂപയും അധ്യക്ഷനാണെങ്കിൽ 15,600 രൂപയും ലഭിക്കുന്നു.
കോർപ്പറേഷൻ - കോർപ്പറേഷനിലേക്ക് വരുമ്പോൾ പ്രധാന പദവികളിൽ ശമ്പള വർധനവ് കാണാം. എന്നാൽ കൗൺസിലർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും നഗരസഭകളിലേതിനേക്കാൾ കുറഞ്ഞ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. കൗൺസിലർക്ക് 8,200 രൂപയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് 9,400 രൂപയും ലഭിക്കുന്നു. ഡെപ്യൂട്ടി മേയർക്ക് 13,200 രൂപ ലഭിക്കുമ്പോൾ മേയറുടെ ഓണറേറിയം 15,800 രൂപയാണ്.
ജില്ലാ പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പ്രതിഫലം 9,800 രൂപയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആണെങ്കിൽ 10,400 രൂപയും വൈസ് പ്രസിഡന്റാണെങ്കിൽ 14,200 രൂപയും ലഭിക്കുന്നു. പ്രസിഡന്റിന് 16,800 രൂപയാണ് പ്രതിഫലം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
