ദില്ലി; പെൻഷൻ, ശമ്പള കൈമാറ്റം, ഇഎംഐ പേയ്മെന്റ് തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകൾ നടത്താൻ ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി ഒരു പ്രവൃത്തി ദിവസത്തിനായി കാത്തിരിക്കേണ്ടി വരില്ല.ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് അനുമതി നൽകിയിരിക്കുകാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎം നിരക്കുകളിൽ ഉള്ള മാറ്റം ഉൾപ്പെടെയാണിത്.പുതിയ മാറ്റങ്ങൾ പരിശോധിക്കാം
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കുന്നത് ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിൽ വരും. 15 രൂപയിൽ നിന്ന് 17 രൂപയായാണ് ചാർജ് ഉയർത്തിയത്. എടിഎം മെഷീനുകളുടെ പരിപാലനത്തിനായുള്ള നിരക്കുകൾ കണക്കിലെടുത്താണ് ഫീസ് വർദ്ധിപ്പിച്ചത്.

ഓഗസ്റ്റ് 1 മുതൽ, ബാങ്ക് ഇടപാടുകാർ പെൻഷൻ, ശമ്പളം, ഇഎംഐ പേയ്മെന്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകൾ നടത്താൻ ഇനി ഒരു പ്രവൃത്തി ദിവസത്തിനായി കാത്തിരിക്കേണ്ടി വരില്ല. വിവിധ ബില്ലുകൾ, ലോൺ ഇഎംഐ, ഇൻഷ്വറൻസ് പ്രീമിയം പേയ്മെന്റ് എന്നീ ഇടപാടുകൾ സുഗമമാക്കുന്നതിനുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിന്റെ (എൻഎസിഎച്ച്) ചട്ടങ്ങൾ ആർബിഐ മാറ്റം വരുത്തുന്ന സാഹചര്യത്തിലാണിത്. ഓഗസ്റ്റ് 1 മുതൽ, വാരാന്ത്യങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ ഏത് ദിവസവും ഉപഭോക്താക്കൾക്ക് ഈ ഇടപാടുകൾ നടത്താൻ കഴിയും.
ഓഗസ്റ്റ് 1 മുതൽ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (IPPB)ഡോർ സ്റ്റെപ് ഡെലിവറി സേവനങ്ങൾക്ക് ചാർജ് നൽകേണ്ടി വരും. ഉപഭോക്താക്കൾ ഓരോ തവണയും 20 രൂപയും ജിഎസ്ടിയുമാണ് അടക്കേണ്ടത്.പോസ്റ്റ്മാൻ, ഗ്രാമീൺ ദക് സേവകുമാരെ ഇതിനായി നിയോഗിക്കും. ഒരു ഉപഭോക്താവിന് നടത്താൻ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തിന് ഇവിടെ പരിധിയില്ല.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications