യാത്രാ വാഹന വിൽപ്പനയിൽ 12.73 ശതമാനം വർധവ്: പ്രതിസന്ധിയിൽ നിന്ന് കരകയറി മേഖല
ദില്ലി: ആഭ്യന്തര വിപണിയിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ നേരിയ വർധനവ്. 12. 73 ശതമാനമാണ് ഉയർന്നിട്ടുള്ളത്. 2, 85,367 യൂണിറ്റുകളാണ് ഉൽപ്പാദിപ്പിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യാത്രാ, വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ സെഗ്‌മെന്റുകളിലുടനീളമുള്ള മൊത്തം വിൽപ്പന നവംബറിൽ 19,09,372 യൂണിറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11.02 ശതമാനം വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച നിയന്ത്രണങ്ങൾ കാരണം മാസങ്ങൾ നീണ്ട പ്രതിസന്ധിയെ തുടർന്നാണ് മേഖലയിൽ പുതിയ തിരിച്ചുവരവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവ സീസൺ കണക്കിലെടുത്താണ് വിൽപ്പനയിൽ വർധനയുണ്ടായതെന്ന് സിയാം പ്രസ്താവനയിൽ പറഞ്ഞു. ഇരുചക്രവാഹന വിൽപ്പനയും 13.43 ശതമാനം വർധിച്ച് 16,00,379 യൂണിറ്റിലെത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളുടെ ചില്ലറ വിൽപ്പന മൊത്ത വിൽപ്പനയെക്കാൾ പിന്നിലാണെങ്കിലും യഥാർത്ഥ എൻജിൻ- ഉപകരണ നിർമ്മാതാക്കൾ അവരുടെ ഡീലർമാരുമായി ഇടപഴകുന്നതിനാൽ ഒരു കാലയളവ് പിന്നിടുന്നതോടെ ഇത് അവസാനിക്കും. കൊവിഡിന് ശേഷമുള്ള പ്രതിസന്ധിക്ക് ശേഷം ഉത്സവ സീസണിലാണ് ഈ മേഖലയിൽ താൽക്കാലിക ആശ്വാസം പ്രകടമായത്. എങ്കിൽപ്പോലും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി വ്യവസായത്തിൻറെ പ്രകടനം മുന്നോട്ട് പോകുന്നത് നിർണ്ണയിക്കും, "സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
