നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ ഇന്ത്യയിലെ വാഹന നിർമ്മാണ ഘടകങ്ങളുടെ വിൽപ്പനയിൽ 10 ശതമാനം ഇടിവ്. വിൽപ്പന 1.87 ലക്ഷം കോടി രൂപയായാണ് ചുരുങ്ങിയിരിക്കുന്നത്. പ്രാദേശിക വിപണിയിലെ ഉപഭോഗ മാന്ദ്യമാണ് വിൽപ്പന കുറയാൻ കാരണമെന്ന് ഓട്ടോമോട്ടീവ് ഘടക നിർമാതാക്കളുടെ അസോസിയേഷൻ (എസിഎംഎ) അറിയിച്ചു.
2019 ജൂലൈ വരെ ഈ മേഖലയിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി വ്യവസായ സംഘടന അറിയിച്ചു. വാഹനങ്ങളുടെ ആവശ്യകത കുറഞ്ഞതിനെ തുടർന്ന് കമ്പനികൾ ഉൽപാദനം കുറച്ചതിനാലാണ് ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെട്ടത്. താൽക്കാലിക ജീവനക്കാരാണ് ജോലി നഷ്‌ടപ്പെട്ടലവരിൽ അധികവും.

2020 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ബിഎസ്-6 എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള പരിവർത്തനമാണ് മേഖലയിലെ മാന്ദ്യത്തിന് പ്രധാന കാരണം. വാഹന വ്യവസായം നീണ്ട മാന്ദ്യത്തെയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും എല്ലാ വിഭാഗങ്ങളിലെയും വാഹന വിൽപ്പന കഴിഞ്ഞ ഒരു വർഷമായി കുത്തനെ കുറയുകയാണെന്നും വാഹന ഉൽപാദനത്തിൽ 15 മുതൽ 20 ശതമാനം വരെയുള്ള വെട്ടിക്കുറയ്ക്കൽ വാഹന ഘടകങ്ങളുടെ വ്യവസായത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളുടെ അസോസിയേഷൻ പ്രസിഡന്റ് ദീപക് ജെയിൻ പറഞ്ഞു.
മാരുതി സുസുക്കി കഴിഞ്ഞ ദിവസം 2020ൽ കാറിന്റെ വില വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വർഷാവസാനം കാർ കമ്പനികൾ വില വർദ്ധനവ് പ്രഖ്യാപിക്കുന്നത് ബിസിനസ് തന്ത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതായത് വരും വർഷം വില കൂടുമെന്ന് കണ്ട് മിക്ക ഉപഭോക്താക്കളും വർഷാവസാനം കാർ വാങ്ങും. ഇതുവഴി കാർ കമ്പനികൾക്ക് പുതിയ വർഷം ആരംഭിക്കുന്നതിന് മുമ്പായി നിലവിലെ സ്‌റ്റോക്ക് വിറ്റഴിക്കാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
