കൊച്ചി: ഓണം അടുത്തെത്തിയതോടെ സ്നാപ്ഡീല്‍ വഴിയുള്ള കേരളത്തിലെ വില്പനയില് രണ്ടു മടങ്ങ് വര്‍ധനവ്. പരമ്പരാഗത വസ്ത്രങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങൾ എന്നിവയുടെ വില്പനയാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വര്‍ധിച്ചതെന്ന് സ്നാപ്ഡീലിന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത കേരളാ കസവു സാരിയും മുണ്ടും ഏറ്റവും ജനപ്രിയമായവയില്‍ പെടുന്നു. ഇവയ്ക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ വര്‍ധനവാണുണ്ടായത്. കുമ്മാട്ടികളി പ്രിന്റിങിനും കസവ് മാച്ചിങ് മാസ്ക്കിനും വന്‍ വില്പനയാണുള്ളത്.

പരമ്പരാഗത കമ്മല്‍, ബെല്‍റ്റ്, ആങ്ക്ലെറ്റുകള്‍ തുടങ്ങിയവയും സംസ്ഥാനത്ത് ഏറെ ആകര്‍ഷണമായവയില്‍ പെടുന്നു. ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിനു ശേഷം അലങ്കാര വസ്തുക്കളുടെ ആവശ്യത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പൂക്കള ഡിസൈന്‍ പുസ്തകങ്ങള്‍ സംബന്ധിച്ച തെരച്ചിലിലും വര്‍ധനവുണ്ട്. ഓണസദ്യയ്ക്കായുള്ള പാത്രങ്ങളും ഗൃഹോപകരണങ്ങള്‍, ഉപ്പേരി, ശര്‍ക്കര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കൂടുതലായി വില്ക്കപ്പെടുന്നവയില് ഉള്‍പ്പെടുന്നു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതിനു കൂടുതലായി താല്പ്പര്യപ്പെടുകയാണെന്ന് ഇതേക്കുറിച്ച് സ്നാപ്ഡീല്‍ വക്താവു പ്രതികരിച്ചു. മൂല്യമുള്ള എല്ലാ വസ്തുക്കളും ഒരിടത്തു തന്നെ ലഭ്യമാക്കുകയണു തങ്ങളെന്നും സ്നാപ്ഡീല്‍ വക്താവു ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡറുകള്‍ കൂടുതലും എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ്. ഇവരില്‍ അധികവും സംസ്ഥനത്തെ ചെറുകിട ബിസിനസുകാരും നിലവിലെ ചെറുകിട കച്ചവടക്കാരുമാണ്. ചെറുപട്ടണങ്ങള്‍ അടക്കം സംസ്ഥാനത്തെ 1979 പിന്‍കോഡുകളിലാണ് സ്നാപ്ഡീല്‍ വിതരണം നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
