കേന്ദ്ര സർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചർച്ചാ വിഷയമായി തുടരുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും, പ്രശ്നങ്ങൾക്കും ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ സുപ്രധാന പ്രഖ്യാപനവും എത്തിയിരിക്കുന്നു. അതായത് എല്ലാ സ്മാർട്ട്‌ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കണമെന്ന ആവശ്യം സർക്കാർ നീക്കം ചെയ്തിരിക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ആപ്പുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ലോക്‌സഭയിൽ വ്യക്തമാക്കിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനം.
"നിങ്ങൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യണമെങ്കിൽ അത് ചെയ്യാം, അത് നിർബന്ധമല്ല. ഉദാഹരണത്തിന്, നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അതിൽ രജിസ്റ്റർ ചെയ്യരുത്, അത് പ്രവർത്തനരഹിതമായി തുടരും, നിങ്ങൾക്ക് വേണമെങ്കിൽ അത് ഡിലീറ്റ് ചെയ്യാം," സിന്ധ്യ വ്യക്തമാക്കി.
എല്ലാ പൗരന്മാർക്കും സൈബർ സുരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, എല്ലാ സ്മാർട്ട്‌ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ നിർബന്ധമാക്കിയിരുന്നു. ഈ ആപ്പ് സുരക്ഷിതവും സൈബർ കുറ്റവാളികളിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കുമെന്നുമാണ് സർക്കാർ പറഞ്ഞിരുന്നത്. എല്ലാ മൊബൈൽ ഉപകരണങ്ങളിലും സർക്കാർ പിന്തുണയുള്ള ഒരു ആപ്പ് ആദ്യമായാണ് ഇന്ത്യ നിർബന്ധമാക്കുന്നത്.

ഇന്നലെ മാത്രം 6 ലക്ഷത്തോളം ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം, 1.4 കോടി പേരാണ് സഞ്ചാർ സാഥി ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. വ്യാജമായ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനായി നിലവിലുള്ള ഫോണുകളിലും ഇനി നിർമ്മിക്കാനുള്ള സ്മാർട്ട്ഫോണുകളിലും ഈ ആപ്പ് 90 ദിവസത്തിനുള്ളിൽ ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ ആപ്പ് പൗരൻമാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുമെന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് സർക്കാർ ഈ തീരുമാനം എടുത്തത്.
പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ
സഞ്ചാർ സാഥി ആപ്പിനെ കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടു പോലും വിവിധ തരത്തിലുള്ള പ്രതിഷേധം ഉയർന്നു. പൗരൻമാരുടെ സ്വകാര്യതയെ ഈ ആപ്പ് ചോദ്യം ചെയ്യുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്നു വന്ന കാര്യം. നിരവധി പ്രതിപക്ഷ നേതാക്കൾ സർക്കാരിൻ്റെ ഈ നീക്കത്തെ വിമർശിക്കുകയും നിർബന്ധിത ഇൻസ്റ്റാളേഷൻ രാജ്യത്തിന് അപകടകരമാവുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
എന്നാൽ ഈ ആപ്പ് സുരക്ഷിതമാണെന്നും, സൈബർ കുറ്റവാളികളിൽ നിന്ന് പൗരന്മാരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചതെന്നും സർക്കാർ ഉറപ്പ് നൽകി. എന്നിട്ടും ഒടുവിൽ സർക്കാരിൻ്റെ തീരുമാനത്തെ മയപ്പെടുത്തേണ്ടി വന്നു.
എന്താണ് സഞ്ചാർ സാഥി ആപ്പ്?
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ് വെയറാണിത്. ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ ഈ ആപ്പ് ഉപയോഗിക്കാം. ഒപ്പം സഞ്ചാർ സാഥി വെബ് പോർട്ടലും ലഭ്യമാണ്. ആളുകൾക്ക് അവരുടെ ഡിജിറ്റൽ ഐഡന്റിറ്റികൾ കൈകാര്യം ചെയ്യാനും, തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാനും, സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമെല്ലാം സഞ്ചാർ സാഥി ആപ്പിലൂടെ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.
More From GoodReturns

ജനുവരിയില്‍ നടന്ന സിഎ ഇന്റര്‍, ഫൗണ്ടേഷന് പരീക്ഷാഫലം പുറത്ത്, പരിശോധിക്കേണ്ട വിധം, ലിങ്ക് ഇതാ

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി



Click it and Unblock the Notifications