ഇന്ത്യയുടെ വീര പുത്രനായി ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണ്‍ മാറിക്കഴിഞ്ഞു. ടി20 ലോകക്കപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് ചുക്കാൻ പിടിച്ചത് സഞ്ജു ആണ്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ട് ആളിക്കത്തുകയായിരുന്നു. 42 പന്തുകളില്‍ എട്ട് ഫോറുകളുടെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെ 89 റണ്‍സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു സെഞ്ചുറിയോളം പോന്ന ഫിഫ്റ്റി കണ്ടെത്തിയത്. അങ്ങനെ സൂപ്പര്‍ 8-ലെ അവസാന പോരാട്ടത്തിന് പിന്നാലെ സെമിയിലും മലയാളിക്കരുത്ത് ടീം ഇന്ത്യയെ ജയിപ്പിച്ചു. 10 വർഷത്തിലധികമായി ക്രിക്കറ്റ് കളിക്കുന്ന സഞ്ജുവിന്‍റെ സമ്പാദ്യം എത്രയാണെന്ന് നോക്കിയാലോ...
ആകെ സമ്പാദ്യം 100 കോടി
ഐപിഎല്‍, ബിസിസിഐ കരാറുകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ എന്നിവയില്‍ നിന്നാണ് സഞ്ജുവിന്റെ വരുമാനം. 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയതിനുശേഷം ലീഗിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കളിക്കാരിൽ ഒരാളായി മാറാൻ സഞ്ജുവിന് സാധിച്ചു. 18 കോടി രൂപയുടേതാണ് കരാർ. അതിനുപുറമെ, ബിസിസിഐയുടെ റീട്ടെയ്‌നർഷിപ്പിൽ ഗ്രേഡ് സി കളിക്കാരനായി അദ്ദേഹം എല്ലാ വർഷവും ഒരു കോടി രൂപ സമ്പാദിക്കുന്നു. സ്വഭാവികമായും, മറ്റേതൊരു താരത്തെയും പോലെ വിവിധ ബ്രാന്‍ഡുകളുമായും സഞ്ജുവിന് കരാറുകളുണ്ട്. ഇതുവഴിയും വരുമാനം ലഭിക്കുന്നു. ഇതിലൂടെ ഏകദേശം 85-100 കോടി രൂപയാണ് സഞ്ജുവിന്‍റെ ആകെ സമ്പാദ്യം.
സഞ്ജു ഒരു വീട്ടിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയിലുടനീളം റിയൽ എസ്റ്റേറ്റിൽ അദ്ദേഹം പണം നിക്ഷേപിച്ചിട്ടുണ്ട് . ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ആഡംബര അപ്പാർട്ടുമെന്റുകൾ. വരും വർഷങ്ങളിൽ അദ്ദേഹത്തിന് യഥാർത്ഥ സുരക്ഷ നൽകുന്ന ഒരു ഉറച്ച നിക്ഷേപ പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കുന്ന ഒരു മികച്ച നീക്കമാണിത്. അതോടൊപ്പം സഞ്ജുവിന്റെ ഗാരേജിൽ അപൂർവ്വമായി മാത്രം കാണുന്ന മോഡലുകളായ പ്രീമിയം എസ്‌യുവികൾ നിങ്ങൾക്ക് കാണാം. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി- 2025- ൽ സ്വന്തമാക്കിയ ഈ മുൻനിര എസ്‌യുവിയുടെ വില ഏകദേശം 3 കോടിയാണ്. റേഞ്ച് റോവർ സ്‌പോർട്, ഓഡി ആർഎസ് ക്യു 8, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ തുടങ്ങിയവയും സഞ്ജുവിന്‍റെ ഗ്യാരേജിലുണ്ട്.

സംരംഭകയായ ഭാര്യ
തന്‍റെ ക്രിക്കറ്റ് ജിവിതത്തിന് എല്ലാ പിന്തുണയും നൽകുന്ന ഭാര്യ ചാരുലത രമേഷിനെക്കുറിച്ച് സഞ്ജു പലപ്പോഴും വാചാലനായിട്ടുണ്ട്. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്. 2018 ഡിസംബർ 22 ന് കോവളത്ത് നടന്ന ഒരു ചെറിയ സ്വകാര്യ ചടങ്ങിൽ അവർ വിവാഹിതരായി. ചാരുലത സഞ്ജുവിന്റെ പങ്കാളി മാത്രമല്ല, ഒരു സംരംഭകയും എച്ച്ആർ പ്രൊഫഷണലുമാണ്. ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ
ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ കഷ്ടിച്ച് ജയിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 7 റൺസ് അകലെ വീണു. ജേക്കബ് ബെഥേലിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചത്. നാലാമനായി ഇറങ്ങി 48 പന്തില്‍ 105 റണ്‍സടിച്ച ജേക്കബ് ബെഥേലാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications