ഫേസ്ബുക്ക് നിക്ഷേപത്തിന് പിന്നാലെ റിലയൻസ് ജിയോയിൽ കണ്ണ് വച്ച് സൌദി, യുഎസ് കമ്പനികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 65 ബില്യൺ ഡോളറിന്റെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിൽ രണ്ട് കമ്പനികൾ കൂടി നിക്ഷേപം നടത്താൻ താത്പര്യപ്പെടുന്നതായി റിപ്പോർട്ട്. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് മുംബൈ ആസ്ഥാനമായുള്ള കമ്പനിയിൽ 850 മില്യൺ മുതൽ 950 മില്യൺ ഡോളർ വരെ നിക്ഷേപം നടത്താൻ ആലോചിക്കുന്നുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. കരാർ അന്തിമമായിട്ടില്ലെങ്കിലും പദ്ധതികളിൽ മാറ്റം വന്നില്ലെങ്കിൽ ഈ മാസം തന്നെ കരാർ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിവരം.

ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം; 5,655 കോടി രൂപയുടെ നിക്ഷേപവുമായി സിൽവർ ലെയ്ക്ക്ജിയോയിൽ വീണ്ടും വമ്പൻ നിക്ഷേപം; 5,655 കോടി രൂപയുടെ നിക്ഷേപവുമായി സിൽവർ ലെയ്ക്ക്

ഓഹരി വാങ്ങൽ

ഓഹരി വാങ്ങൽ

ജിയോയിൽ ചുരുങ്ങിയ ഓഹരി വാങ്ങാൻ സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടും (പിഐഎഫ്) ആലോചിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ജനറൽ അറ്റ്ലാന്റിക് വിസമ്മതിച്ചു. ജിയോയും പിഐഎഫും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ റിലയൻസ് ഇൻഡസ്ട്രീസ് ജിയോയിൽ വിസ്ത ഇക്വിറ്റി പാർട്ണേഴ്സിന് 1.5 ബില്യൺ ഡോളർ ഓഹരി വിറ്റതായി പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ കരാറാണ്.

ഫേസ്ബുക്ക് കരാർ

ഫേസ്ബുക്ക് കരാർ

ഏപ്രിൽ 22 ന് ജിയോയിലെ 9.99 ശതമാനം ഓഹരികൾ ഫെയ്‌സ്ബുക്കുമായി പങ്കുവത്ത് 5.7 ബില്യൺ ഡോളറിന്റെ കരാർ നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്കിൽ നിന്ന് 750 മില്യൺ ഡോളർ നിക്ഷേപം നേടി. മൂന്ന് കരാറുകളും ചേർന്ന് റിലയൻസ് ഇൻഡസ്ട്രീസ് 8 ബില്യൺ ഡോളറാണ് നേടിയിരിക്കുന്നത്. ഇത് കമ്പനിയുടെ കടം വീട്ടാൻ ഉപയോഗിക്കുമെന്നാണ് വിവരം.

ജിയോ ഓഫര്‍: ദിവസേന 25 ജിബി ഡാറ്റ സൗജന്യം, വ്യാജ വാർത്ത വൈറൽജിയോ ഓഫര്‍: ദിവസേന 25 ജിബി ഡാറ്റ സൗജന്യം, വ്യാജ വാർത്ത വൈറൽ

പുതിയ കരാർ

പുതിയ കരാർ

വിസ്റ്റയുടെ നിക്ഷേപം ജിയോയ്ക്ക് 4.91 ട്രില്യൺ രൂപയുടെ (65 ബില്യൺ ഡോളർ) ഓഹരി മൂല്യവും 5.16 ട്രില്യൺ രൂപയുടെ എന്റർപ്രൈസ് മൂല്യവും നൽകിയെന്ന് കോടീശ്വരനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ജനറൽ അറ്റ്ലാന്റിക്കിന്റെയും, 300 ബില്യൺ ഡോളർ ആസ്തിയുള്ള കൈകാര്യം ചെയ്യുന്ന സൗദി പിഐഎഫിന്റെയും നിക്ഷേപം ജിയോ ഇതിനകം സമാഹരിച്ച 8 ബില്യൺ ഡോളറിന് മുകളിലായിരിക്കുമെന്നാണ് വിലയിരുത്തൽ.

സൗദി പിഐഎഫ്

സൗദി പിഐഎഫ്

സൗദിയുടെ പിഐഎഫ് നിരവധി കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ വാങ്ങുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ച കാർണിവൽ കോർപ്പറേഷന്റെ 8.2 ശതമാനം ഓഹരി കഴിഞ്ഞ മാസം വാങ്ങിയിരുന്നു. , ക്രൂയിസ് ഓപ്പറേറ്ററുടെ ഓഹരികൾ ഏകദേശം 30% ഉയർന്നു.

ഫേസ്ബുക്ക് - ജിയോ കരാർ: ഇടപാടിനെക്കുറച്ച് മാർക്ക് സുക്കർബർഗിന്റെ വെളിപ്പെടുത്തൽഫേസ്ബുക്ക് - ജിയോ കരാർ: ഇടപാടിനെക്കുറച്ച് മാർക്ക് സുക്കർബർഗിന്റെ വെളിപ്പെടുത്തൽ

English summary

Saudi and US companies keeps eye on Reliance Jio | ഫേസ്ബുക്ക് നിക്ഷേപത്തിന് പിന്നാലെ റിലയൻസ് ജിയോയിൽ കണ്ണ് വച്ച് സൌദി, യുഎസ് കമ്പനികൾ

Two companies are reportedly interested in investing in Reliance Industries Limited's $ 65 billion digital unit Jio Platform. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X