സൗദി സമ്പദ്‌വ്യവസ്ഥയില്‍ മൂന്നാം പാദത്തില്‍ 6.8% വളര്‍ച്ച

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗദി അറേബ്യ സമ്പദ് വ്യവസ്ഥയില്‍ 6.8 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2012 മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്. ആഗോള തലത്തില്‍ ഈര്‍ജ ഉപഭോഗത്തിലുണ്ടായ

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗദി അറേബ്യ സമ്പദ് വ്യവസ്ഥയില്‍ 6.8 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2012 മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്. ആഗോള തലത്തില്‍ ഈര്‍ജ ഉപഭോഗത്തിലുണ്ടായിരിക്കുന്ന വര്‍ധനവാണ് ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയില്‍ ഡിമാന്റ്

ക്രൂഡ് ഓയില്‍ ഡിമാന്റ്

ക്രൂഡ് ഓയില്‍ ഡിമാന്റ് ആഗോള തലത്തില്‍ ഉയരുകയും സൗദിയില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. ഓയില്‍ ആക്ടിവിറ്റികളില്‍ 9.0 ശതമാനത്തിന്റെ മൊത്ത വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഓയില്‍ ആക്ടിവിറ്റികളില്‍ 12.9 ശതമാനം ഉയര്‍ന്നതിനാല്‍ 5.8 ശതമാനം പാദാനുപാദ വളര്‍ച്ചയാണ് മൊത്ത ആഭ്യന്തര ഉത്പ്പാദനത്തില്‍ (ജിഡിപി) ഉണ്ടായിരിക്കുന്നത്.

ടൂറിസം, എന്റര്‍ടെയിന്റ് മേഖലകളില്‍ നിക്ഷേപം

ടൂറിസം, എന്റര്‍ടെയിന്റ് മേഖലകളില്‍ നിക്ഷേപം

എന്നാല്‍ അതേ സമയം എണ്ണ ഉത്പാദനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റെ സമ്പദ് മേഖല പുഷ്ടിപ്പെടുത്തുവാനുള്ള പുത്തന്‍ മാര്‍ഗങ്ങളിലേക്ക് ചുവടുവയ്ക്കുവാനും സൗദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ടൂറിസം, എന്റര്‍ടെയിന്റ് മേഖലകളിലാണ് പ്രധാനമായും സൗദി ഊന്നല്‍ നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ നിന്നും മുക്തമായിക്കൊണ്ട് പുതു ഉണര്‍വ് തേടുന്ന ഈ മേഖലകളിലെ നിക്ഷേപം ഭാവിയില്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

വിനോദ സഞ്ചാരം

വിനോദ സഞ്ചാരം

സഞ്ചാരികളെയും വിശ്വാസികളെയും ആകര്‍ഷിക്കുന്ന ധാരാളം ഇടങ്ങള്‍ ഉള്ള സൗദി അറേബ്യയില്‍ ടൂറിസത്തിന് പുത്തന്‍ മാനം നല്‍കുവാനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതി ആസൂത്രണങ്ങള്‍. രാജ്യത്തെ തൊഴിലവസരങ്ങളും ഇതിലൂടെ വളരും. സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിനുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്തത് ഇതിന്റെ ഭാഗമായുള്ള വലിയ മുന്നേറ്റമായി വിലയിരുത്താവുന്നതാണ്. 2018സാണ് നിരോധനം എടുത്തുമാറ്റിയത്. മൂന്നരപ്പതിറ്റാണ്ടോളം നീണ്ട സിനിമാ നിരോധന കാലത്തിനാണ് അതോടെ തിരശ്ശീല വീണത്. ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തറായിരുന്നു നിരോധനം നീക്കിയതിന് ശേഷം ആദ്യമായി പ്രദര്‍ശനം നടത്തിയ ചിത്രം.

സിനിമാ മേഖല

സിനിമാ മേഖല

വ്യവസായമെന്ന നിലയില്‍ സിനിമ പുതുകാലത്ത്നേടുന്ന വളര്‍ച്ച കണ്ടില്ലെന്ന് വയ്ക്കാന്‍ സൗദിയ്ക്കും സാധ്യമല്ല തന്നെ. ഏതായാലും കഴിഞ്ഞ പത്ത് മാസത്തില്‍ 700 ദശ ലക്ഷം റിയാല്‍ വരുമാനം സിനിമാ മേഖലയില്‍ നിന്നും സൗദി അറേബ്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ നീങ്ങുകയും, ഒപ്പം നിലവിലെ ആറ് നഗരങ്ങള്‍ക്ക് പുറമേ 10 നഗരങ്ങളിലേക്ക് സിനിമാ പ്രദര്‍ശനം വ്യാപിപ്പിക്കുകയും ചെയ്യുന്നതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ് ഇനിയുണ്ടാകും. 2021ല്‍ മാത്രം 11 ദശലക്ഷം ടിക്കറ്റുകള്‍ സൗദി തിയേറ്ററുകളില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് ജനറല്‍ കമ്മിഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ (ജി.സി.എ.എം)യുടെ കണക്കുകള്‍ പറയുന്നത്.

സമ്പദ് മേഖല കൂടുതല്‍ ശക്തമാക്കുവാന്‍

സമ്പദ് മേഖല കൂടുതല്‍ ശക്തമാക്കുവാന്‍

സൗദിയില്‍ അടുത്ത മാസം ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിയുമെന്നതും നാം ഇതിനോടൊപ്പം ഓര്‍ക്കേണ്ടുന്ന കാര്യമാണ്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ളതും ടൂറിസം സാധ്യതയുള്ളതുമായ കൂടുതല്‍ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒപ്പം കൂടുതല്‍ സിനിമാ പ്രദര്‍ശനശാലകളും ആരംഭിക്കും. ഏതായാലും ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും മുന്‍നിര സാമ്പത്തിക ശക്തിയായ സൗദി അറേബ്യ തങ്ങളുടെ പരമ്പരാഗ രീതികള്‍ക്ക് പുറമേ മറ്റ് സാമ്പത്തിക ശ്രോതസ്സുകളിലേക്ക് കൂടി ശ്രദ്ധ നല്‍കുവാനും അതിലൂടെ സമ്പദ് മേഖല കൂടുതല്‍ ശക്തമാക്കുവാനുമുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X