മുകേഷ് അംബാനിയിടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ജിയോയില്‍ ഒരു ഓഹരി വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ സമ്പത്ത് ഫണ്ടായ പിഐഎഫ്. സൗദി പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്), ഏകദേശം 1.5 ബില്യണ്‍ ഡോളറിന് 2.33 ശതമാനം ഓഹരി ജിയോയില്‍ നിന്ന് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിഐഎഫ് വരുന്നതോടെ, ജിയോ പ്ലാറ്റ്ഫോമുകള് അതിന്റെ ഓഹരിയുടെ 25 ശതമാനം നേര്‍പ്പിക്കാന്‍ സാധ്യത കാണുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്സ്ബുക്ക് ഉള്‍പ്പെടുന്ന സാമ്പത്തിക നിക്ഷേപകരോട് ലയിപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്ന പരമാവധി എണ്ണം അതാണ്.
ഭാവിയില്‍ വരുന്ന നിക്ഷേപകര്‍ 'തന്ത്രപരമായ നിക്ഷേപരായിരിക്കാനാണ്' (ഉദാഹരണത്തിന് ഒരു സാങ്കേതിക ഭീമനെപ്പോലെ) സാധ്യതയെന്ന് ഡീല്‍ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. സമീപ ദിവസങ്ങളില്‍ തന്നെ ജിയോ പ്ലാറ്റ്ഫോമുകള് ടെലികോം, കണ്ടന്റ് സ്ട്രീമിംഗ്, ഗെയിമിംഗ്, ഇ-കൊമേഴ്സ് സവിശേഷതകള്‍ എന്നിവ അതിന്റെ ആപ്ലിക്കേഷനില്‍ ലയിപ്പിക്കും. ഇതിനകം തന്നെ, അബുദാബിയുടെ മുബദാലയും എഡിഎയും യഥാക്രമം 1.2 ബില്യണ്‍, 750 മില്യണ്‍ എന്നിങ്ങനെ വിലമതിക്കുന്ന ഓഹരികള്‍ ജിയോയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി, അടുത്തിടെ ഒരു നിക്ഷേപം ഏറ്റെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു.

ഫേയ്സ്ബുക്ക്, സ്വകാര്യ ഇക്വിറ്റി മേജര്‍മാരായ കെകെആര്‍, സില്‍വര്‍ ലേക്ക് ക്യാപിറ്റല്‍ എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗദി അറേബ്യയുടെ പിഐഎഫുമായുള്ള കരാറിന്റെ രൂപരേഖ റമദാന് മാസത്തില്‍ അന്തിമമായിരുന്നു. സൗദി അറേബ്യയും യുഎഇയുമായി കൂടുതല്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തണമെന്നാണ് അംബാനിയുടെ ആഗ്രഹമെന്ന് അംബാനിയുടെ വിശ്വസ്തനും കുടുംബ സുഹൃത്തുമായ അന്‍ഷുമാന്‍ മിശ്ര അറിയിച്ചു. ഗള്‍ഫ് പരമാധികാര സ്വത്ത് ഫണ്ടുകളുമായി അദ്ദേഹം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിയോയിലെ സാമ്പത്തിക നിക്ഷേപക റൗണ്ട് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ വരുന്നത് ഈ ബന്ധത്തിന്റെ സവിശേഷതയെ സൂചിപ്പിക്കുന്നു. സൗദി അരാംകോയുമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കോടിക്കണക്കിന് ഡോളര്‍ പങ്കാളിത്തത്തിന്റെയും സൂചന ഇതാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനയത്തിന്റെ പ്രധാന വിജയമാണിതെന്നും ജിസിസിയില്‍ ഇന്ത്യയുടെ പ്രാധാന്യത്തിന്റെ പ്രതീകവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
