കൊവിഡ് പ്രതിസന്ധിയിലും സൌദിയുടെ കൈത്താങ്ങ്: ആഭ്യന്തര വ്യാവസായിക വളർച്ചയ്ക്ക് ചെലവഴിച്ചത് 4.5 ബില്യൺ ഡോളർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയാദ്: കൊറോണ വൈറസ് വ്യാപനം ആഗോളതലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്. രോഗവ്യാപനം തടയാൻ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതും അന്താരാഷ്ട്ര തലത്തിൽ വിമാന സർവീസ് നിർത്തലാക്കിയതുമെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം വർധിപ്പിച്ചു. അതേ സമയം സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സൌദി അറേബ്യ. ആഭ്യന്തര വ്യാവസായിക വളർച്ചയ്ക്ക് വേണ്ടി വൻതോതിൽ പണം സൌദി അറേബ്യ പണം ചെലഴിച്ച് വരികയാണ്. 2020 ൽ സൌദി 4.5 ബില്യൺ ഡോളറിന്റെ സഹായമാണ് വിതരണം ചെയ്തത്. സൌദി വ്യവസായ മന്ത്രാലയം തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകളെല്ലാം പുറത്തുവിട്ടിട്ടുള്ളത്.

വിപണിയെ 'കരടി വിഴുങ്ങി'; സെന്‍സെക്‌സില്‍ നിന്ന് 740 പോയിന്റ് ചോര്‍ന്നുവിപണിയെ 'കരടി വിഴുങ്ങി'; സെന്‍സെക്‌സില്‍ നിന്ന് 740 പോയിന്റ് ചോര്‍ന്നു

കൊവിഡ് വ്യാപനം മൂലം ആഗോളതലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോഴും സൌദി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യാവസായിക സ്ഥാപനങ്ങളുടെ വികസനകാര്യത്തിൽ ശ്രദ്ധ ചെലുത്തിയെന്നും സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടി 4.5 ബില്യൺ ഡോളർ ചെലവഴിച്ചെന്നുമാണ് സൌദി ഇൻഡസ്ട്രിയൽ ഡലവപ്പ്മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിൽ സഹായം വിതരണം ചെയ്തതോടെ രാജ്യത്തെ 201 ഓളം ഇടത്തരം സ്ഥാപനങ്ങള്‍ ഈ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തു.

   കൊവിഡ് പ്രതിസന്ധിയിലും സൌദിയുടെ കൈത്താങ്ങ്: ആഭ്യന്തര വ്യാവസായിക വളർച്ചയ്ക്ക്  ചെലവഴിച്ചത്  കോടിക

കൊവിഡ് പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ചുപോയ 86 കമ്പനികള്‍ക്കും ഇത് വഴി സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തിരുന്നു. അതേ സമയം തന്നെ ഇത്തരത്തിൽ സാമ്പത്തിക സഹായം വിതരണം ചെയ്തത് സാമ്പത്തിക വളർച്ചയെ ഒരു പരിധി വരെ സഹായിച്ചുവെന്നും സൌദി ഇൻഡസ്ട്രിയൽ ഡലവപ്പ്മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

Read more about: saudi arabia
English summary

Saudi Arabia spent more funds for domestic industrial growth

Saudi Arabia spent more funds for domestic industrial growth
Story first published: Thursday, March 25, 2021, 17:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X