2019 -ലെ ലാഭത്തില്‍ 20.6 ശതമാനം കുറവ് രേഖപ്പെടുത്തി സൗദി അരാംകോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണവില, ഉത്പാദന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ കുറവ് മൂലം, 2019 -ലെ അറ്റാദായത്തില്‍ 20.6 ശതമാനം ഇടിവുണ്ടായതായി സൗദി അരാംകോ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ സൗദി തദാവുല്‍ വിപണിയില്‍ 29.4 ബില്യണ്‍ ഡോളറിന്റെ ചരിത്രപരമായ പ്രാരംഭ പബ്ലിക് ഓഫറിംഗിനും ലിസ്റ്റിംഗിനും ശേഷം കമ്പനി പ്രഖ്യാപിച്ച ആദ്യ വാര്‍ഷികം ഫലം കൂടിയാണിത്. അരാംകോ തിങ്കളാഴ്ച വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം, 88.2 ബില്യണ്‍ ഡോളറിന്റെ അറ്റാദായമാണ് കമ്പനി കഴിഞ്ഞ വര്‍ഷം നേടിയിരിക്കുന്നത്. എന്നാല്‍, 2018 -ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ കുറവുണ്ടായിട്ടുണ്ട്. 111.1 ബില്യണ്‍ ഡോളറാണ് 2018 -ല്‍ അരാംകോ നേടിയ അറ്റാദായം. ക്രൂഡ് ഓയില്‍ വിലയും ഉത്പാദന അളവും കുറയുന്നതിനൊപ്പം ശുദ്ധീകരണ, കെമിക്കല്‍ മാര്‍ജിനുകളും കുറയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ഹേതുവായതെന്നും കമ്പനി കൂട! ടിച്ചേര്‍ത്തു.

അരാംകോ അനുബന്ധ സ്ഥാപനമായ സദാര കെമിക്കല്‍ കമ്പനിയുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക്, കമ്പനി ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് 19 വ്യാപനമോ സൗദി അറേബ്യയും റഷ്യയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന വിലയുദ്ധമോ അരാംകോയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. 2019 -ല്‍ 73.2 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതമാവും വിതരണം ചെയ്യുകയെന്നും കമ്പനി അറിയിച്ചു. എന്നാല്‍, ഐപിഒയ്ക്ക് കീഴിലുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ലാഭവിഹിതം കുറഞ്ഞത് 75 ബില്യണ്‍ ഡോളറാക്കും. 2018 -ലെ 35.1 ബില്യണ്‍ ഡോളറില്‍ നിന്ന് പോയ വര്‍ഷം മൂലധന ചെലവ് 32.8 ബില്യണ്‍ ഡോളറായി കുറയുകയുണ്ടായി. നിലവിലെ വിപണി സാഹചര്യവും സമീപകാലത്ത് ചരക്കുവിലയിലുണ്ടായ ചാഞ്ചാട! ടവും കണക്കിലെടുക്കുമ്പോള്‍ പദ്ധതികള്‍ക്കുള്ള മൂലധന ചെലവ് ഈ വര്‍ഷം 25 ബില്യണ്‍ മുതല്‍ 30 ബില്യണ്‍ ഡോളര്‍ വരെയാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. എന്നാല്‍, 2021 -ലും അതിനു ശേഷമുള്ള കാലയളിവിലേക്കുമുള്ള മൂലധന ചെലവുകള്‍ നിലവില്‍ കമ്പനിയുടെ അവലോകനത്തിലാണ്.

2019 -ലെ ലാഭത്തില്‍ 20.6 ശതമാനം കുറവ് രേഖപ്പെടുത്തി സൗദി അരാംകോ

 എസ്‌ബി‌ഐ കാർഡ്‌സിന് ഓഹരി വിപണിയിൽ തിരിച്ചടി എസ്‌ബി‌ഐ കാർഡ്‌സിന് ഓഹരി വിപണിയിൽ തിരിച്ചടി

കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വിപണിയില്‍ അനിശ്ചിതത്വമുണ്ടായി. തുടര്‍ന്ന് എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും റഷ്യയും തമ്മില്‍ ധാരണയാവാത്തതിനാല്‍ ഇത് വിലയുദ്ധത്തിലേക്കും നയിച്ചു. ഈ പ്രതിസന്ധിഘട്ടത്തിലാണ് അരാംകോ വാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അരാംകോ പ്രതിദിനം 12.3 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുമെന്നും ഇത് 2.5 മില്യണ്‍ ബിപിഡി ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും കഴിഞ്ഞയാഴ്ച സൗദി അറിയിച്ചിരുന്നു. ഉത്പാദന ശേഷി 12 ദശലക്ഷം ബിപിഡിയില്‍ നിന്ന് 13 ദശലക്ഷം ബിപിഡിയായി ഉയര്‍ത്താനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങള്‍ തങ്ങളുടെ ആഗോള ശരാശരി പ്രതിദിന ആവശ്യത്തിനായുള്ള പ്രവചനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 11 -നാണ് അരാംകോ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. ശേഷം ഇവ 19 ശതമാനം ! യര്‍ന്ന് 38 റിയാലിലേക്കെത്തി. തുടര്‍ന്ന് കമ്പനി മൂല്യം 2 ട്രില്യണ്‍ ഡോളറിലേക്കും താത്ക്കാലികമായി ഉയര്‍ത്തി. എന്നാല്‍, എണ്ണവിലയില്‍ ഇടിവുണ്ടായപ്പോള്‍ അരാംകോ ഓഹരികള്‍ക്ക് 29 ശതമാനം നഷ്ടം നേരിടേണ്ടി വരികയും ചെയ്തു. വ്യാഴാഴ്ച അരാംകോയുടെ വിപണി മൂല്യം ഏകദേശം 1.55 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. എന്നിരുന്നാലും ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ പബ്ലിക്കലി ലിസ്റ്റഡ് കമ്പനിയായി അരാംകോ തുടരുന്നു.

Read more about: profit crude oil
English summary

2019 -ലെ ലാഭത്തില്‍ 20.6 ശതമാനം കുറവ് രേഖപ്പെടുത്തി സൗദി അരാംകോ

saudi aramco reports 20.6 percent drop in 2019 profit.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X