നമ്മൾ ഇന്ത്യയിലായാലും മറ്റ് രാജ്യത്തായാലും ആ രാജ്യങ്ങളിലെ നിയമം പാലിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പ്രാദേശികമായും രാജ്യവ്യാപകമായും നിരവധി നിയന്ത്രണങ്ങളും പാടിക്കേണ്ട നിയമങ്ങളും ഉണ്ടാകും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹോട്ടലുകളിലെ നിയങ്ങളാണ്. അതുകൊണ്ടുതന്നെ നിങ്ങൾ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, മുൻകൂട്ടി അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന ഹോട്ടൽ നയമുണ്ട്. ഒരുപക്ഷെ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ യാത്ര തന്നെ ബുദ്ധിമുട്ടിലാകാൻ സാധ്യതയുണ്ട്.
20 മണിക്കൂർ താമസം
നിങ്ങൾ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുമ്പോൾ റിസർവേഷൻ അനുസരിച്ചാണ് ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ചെക്ക് ഇൻ ചെയ്യുന്ന നിമിഷം മുതൽ നിങ്ങൾ ചെക്ക്-ഔട്ട് ചെയ്യേണ്ട സമയം എന്നത് 20 മണിക്കൂറാണ്. അതായത് ചെക്ക്-ഇൻ സമയം കഴിഞ്ഞ് നിങ്ങൾ ഹോട്ടലിലെത്തിയാൽ കുഴപ്പമില്ല. പക്ഷെ നിങ്ങളുടെ ചെക്ക്-ഔട്ട് സമയം മാറില്ല. അതായത് നിങ്ങളുടെ ചെക്ക്-ഇൻ സമയം ഉച്ചയ്ക്ക് 1 മണിയാണ്.
അതേസമയം നിങ്ങൾ ഹോട്ടലിലെത്തുന്നത് വൈകുന്നരേം 4 മണിക്കും. ബുക്കിംഗ് അനുസരിച്ച് പിറ്റേ ദിവസം രാവിലെ 9 മണിവരെയാണ് ഹോട്ടലിൽ താമസിക്കാൻ കഴിയുക. അതായത് 20 മണിക്കൂർ. എന്നാൽ നിങ്ങൾ വൈകി എത്തി എന്നത് കൊണ്ട് ഈ സമയത്തിൽ മാറ്റമുണ്ടാകില്ല. ഈ നിയമം മനസ്സിലാക്കുന്നത് നിങ്ങളെ ആശ്ചര്യങ്ങൾ ഒഴിവാക്കാനും നിങ്ങളുടെ താമസം സുഗമമാക്കാനും സഹായിക്കും.

ഹോട്ടലുകൾക്കും ഉത്തരവാദിത്തം
ഹോട്ടലുകൾക്ക് അവരുടെ നിർദ്ദിഷ്ട സ്ഥലത്തെയും ഉപഭോക്തൃ അടിത്തറയെയും അടിസ്ഥാനമാക്കി അവരുടെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ സജ്ജീകരിക്കാൻ അവകാശമുണ്ട്. പക്ഷെ കുറഞ്ഞത് 20 മണിക്കൂർ സമയം നൽകണം. റിസർവേഷൻ വിശദാംശങ്ങളിൽ കൃത്യമായ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ വ്യക്തമാക്കേണ്ടത് ഹോട്ടലുകളുടെ ഉത്തരവാദിത്തമാണ്. ഈ സുതാര്യത അതിഥികളെ അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ സഹായിക്കുകയും തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുകയും ചെയ്യുമെന്നാണ് യുഎഇ അധികൃതർ വ്യക്തമാക്കുന്നത്.
മികച്ച സേവനം നൽകാൻ
വരുന്ന അതിഥികൾക്കായി മുറികൾ തയ്യാറാക്കാൻ ഹോട്ടലുകൾക്ക് ഒരു നിശ്ചിത ചെക്ക്-ഔട്ട് സമയം ആവശ്യമാണ്. ഒരു അതിഥി ചെക്ക് ഔട്ട് ചെയ്‌തതിന് ശേഷം, മുറി വൃത്തിയാക്കാനും പുതുക്കാനും പുനഃസജ്ജമാക്കാനും ഹൗസ് കീപ്പിംഗിന് മതിയായ സമയം ആവശ്യമാണ്. റൂമിലെ തുണികൾ മാറ്റുന്നത് മുതൽ അണുവിമുക്തമാക്കുന്നതുവരെയുള്ള എല്ലാം ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ സമയക്രമം പാലിച്ചില്ലെങ്കിൽ മുറിയുടെ ശുചിത്വത്തേയും ഹോട്ടലിന്‍റെ സേവന നിലവാരത്തേയും ബാധിക്കും. അത്യന്തികമായി ഇത് ബാധിക്കുക റൂം ബുക്ക് ചെയ്യുന്നവരെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതും അതിഥികളെയും ഹോട്ടലുകളെയും സംരക്ഷിക്കുന്നതിനുമാണ് ഈ സമയക്രമീകരണമെന്ന് ടൂറിസം മന്ത്രാലയം ഊന്നിപ്പറയുന്നു. അതിഥികളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഹോട്ടലുകളുടെ സേവനം മികച്ചതാക്കാൻ ഇത് സഹായിക്കുന്നു.
അവകാശങ്ങൾ
ഹോട്ടലുകളുടെ അതിഥി ആയത് കൊണ്ടുതന്നെ റൂം ബുക്ക് ചെയ്യുന്ന വ്യക്തിക്ക് ചില അവകാശങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റൂം ബുക്ക് ചെയ്യുന്ന സമയത്ത് ഹോട്ടലുകൾ പറയുന്ന എല്ലാ സൌകര്യങ്ങളും നിങ്ങളുടെ റൂമിൽ ഉണ്ടാകണം എന്നതാണ്. അതായത് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ വാഗ്ദാനം ചെയ്യുന്ന മുറി വിഭാഗം, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ഡെലിവറി ചെയ്യുന്നതുമായി പൊരുത്തപ്പെടണമെന്ന് മന്ത്രാലയം യാത്രക്കാരെ ഓർമ്മിപ്പിക്കുന്നു. ഈ വ്യവസ്ഥകൾ പാലിക്കാൻ ഹോട്ടലുകൾക്ക് നിയമപരമായി ബാധ്യസ്ഥതയുണ്ട്. അതായത് നിങ്ങളുടെ സമ്മതമില്ലാതെ മുറി മാറ്റാനോ സേവനങ്ങൾ കുറയ്ക്കാനൊ ഹോട്ടലുകൾക്ക് കഴിയില്ല. എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ ടൂറിസം മന്ത്രാലയത്തെ സമീപിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
