വന്ദേ ഭാരതിൽ യാത്ര ചെയ്യാറുണ്ടോ? അത്യാധുനിക സൗകര്യങ്ങളോടെ സുഖപ്രദമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി വന്ദേ ഭാരത് എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്ര മാത്രമല്ല, ഭക്ഷണത്തിൻ്റെ കാര്യത്തിലും വന്ദേ ഭാരത് പൊളിയാണ്. രാവിലെ, ഉച്ചക്ക്, വൈകുന്നേരം, രാത്രി എന്നിങ്ങനെ എല്ലാ നേരത്തും ഭക്ഷണം ലഭ്യമാക്കാൻ വന്ദേ ഭാരത് ശ്രദ്ധിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഉയർന്ന തുക നൽകി ഭക്ഷണം ബുക്ക് ചെയ്താലും യാത്രക്കാർക്ക് തൃപ്തികരമായ രീതിയിൽ ഭക്ഷണം കിട്ടാറില്ല.
ചിലർക്ക് പുഴു അടങ്ങിയ ഭക്ഷണം കിട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പരാതികളെല്ലാം റെയിൽവേ കൃത്യമായി ശ്രദ്ധിക്കുകയും ഇപ്പോൾ അതിനെല്ലാം പരിഹാരവും കൊണ്ടുവരുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി വന്ദേ ഭാരത് ട്രെയിനുകളുണ്ട്. ഓരോ പ്രദേശത്തിനും അനുസരിച്ച് അവിടുത്തെ പ്രാദേശിക ഭക്ഷണം തന്നെ ഹൈക്ലാസ് രീതിയിൽ നൽകാനാണ് റെയിൽവേ തീരുമാനിച്ചത്. ഈ കാര്യം ഇന്നലെ ശനിയാഴ്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് നിർദ്ദേശിച്ചത്.
റെയിൽ ഭവനിൽ നടന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം ചർച്ചയായത്. ട്രെയിനുകൾ സഞ്ചരിക്കുന്ന പ്രദേശങ്ങളുടെ സംസ്കാരവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ഭക്ഷണം വിളമ്പിയാൽ യാത്രക്കാർക്ക് അത് വേറിട്ട അനുഭവമാവും. അതിലൂടെ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധവുണ്ടാവുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭാവിയിൽ എല്ലാ ട്രെയിനുകളിലും ഈ സംരംഭം വ്യാപിപ്പിക്കാനുള്ള പദ്ധതികളും റെയിൽവേ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്തിലേതെന്ന പോലെ ഉയർന്ന ഗുണനിലവാരത്തിൽ തന്നെ വന്ദേ ഭാരതിൽ ഭക്ഷണം വിളമ്പും. ഇത് ഇന്ത്യയിലുടനീളമുള്ള എല്ലാ വന്ദേ ഭാരതിലും ലഭ്യമാക്കാൻ ശ്രമിക്കും. ആദ്യ ഘട്ടത്തിൽ പ്രധാനപ്പെട്ട 6 വന്ദേ ഭാരതുകളിലായിരിക്കും ഈ സിസ്റ്റം വരുന്നത്. അതിൽ കാസർകോട് - തിരുവനന്തപുരം (20633/20634), മംഗളൂരു- തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്‌പ്രസുകളും ഉൾപ്പെടുന്നുണ്ട്.
കാസിനോ എയർ കേറ്ററിങ് ആൻഡ് ഫ്ലൈറ്റ് സർവീസിനെയാണ് ഈ ഭക്ഷണ കരാർ ഏൽപ്പിച്ചിരിക്കുന്നത്. പ്രാദേശിക രുചികൾ ഉൾപ്പെടുത്തുമ്പോൾ ഒരു റെസ്റ്റോറൻ്റിൽ ഇരുന്ന് കഴിക്കുന്ന പോലെയായിരിക്കും ഇനി മുതൽ ഭക്ഷണം വിളമ്പുന്നതെന്നും ഐആർസിടിസി വ്യക്തമാക്കി. ഇത് റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാവാൻ സാധ്യതയുണ്ട്.
വ്യാജ ഐഡന്റിറ്റികൾക്കെതിരെ നിയമ നടപടി
വ്യാജ ഐഡന്റിറ്റി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെതിരെ ഇന്ത്യൻ റെയിൽവേ നടത്തിയ നടപടി ഫലം കണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതുവരെ ഇന്ത്യൻ റെയിൽവേ 3.03 കോടി വ്യാജ അക്കൗണ്ടുകൾ നിർജ്ജീവമാക്കി. കൂടാതെ, സംശയാസ്പദമായ പ്രവർത്തനങ്ങൾ കാരണം ഏകദേശം 2.7 കോടി ഉപയോക്തൃ ഐഡികൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ ഫ്ലാഗ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി എല്ലാ യാത്രക്കാരും അവരുടെ ശരിയായി ഐഡിയിലൂടെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ടിക്കറ്റ് സംവിധാനം പരിഷ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications