ദില്ലി: ഇന്ത്യയിലെ മികച്ച പൊതുമേഖല പണമിടപാട് ബാങ്കായ എസ്ബിഐയും ടൈറ്റാന്‍ വാച്ച് കമ്പനിയും ചേര്‍ന്ന് ടൈറ്റാന്‍ പേ എന്ന പേരില്‍ പണമിടപാട് സംവിധാനത്തിന് തുടക്കം കുറിച്ചു. ടൈറ്റാന്‍ പേ സംവിധാനത്തിലൂടെ കോണ്ടാക്റ്റ് ലെസ് പണമിടമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
ഈ ടൈറ്റാന്‍ പേ വാച്ച് സംവിധാനത്തിലൂടെ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ കോണ്ടാക്ട് ലെസ് പിഒഎസ് മെഷീനില്‍ ടൈറ്റാന്‍ പേ വാച്ച് ടാപ്പ ചെയ്താല്‍ മതി. ഇത് വഴി കാര്‍ഡ് സ്വെപ്പ് ചെയ്യാതെ പെയ്മെന്റ് നടത്താന്‍ സാധിക്കും. പിന് ഇല്ലാതെ തന്നെ 2000 രൂപയുടെ ഇടപാടുകള്‍ വരെ ഇത്തരത്തില്‍ നടത്താന്‍ സാധിക്കും. എന്നാല്‍ എസ്ബിഐയുടെ യോനോ ഉപഭോക്താക്കള്‍ക്ക് മാത്രമെ ഇത് സാധ്യമാവുകയുള്ളു.

വാച്ചിന്റെ സ്ട്രാപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് വഴിയാണ് പണമിടപാട് നടക്കുന്നത്. രണ്ട് ലക്ഷത്തോളം വരുന്ന പിഒഎസ് മെഷീനുകള്‍ ഇത്തരം വാച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
വിവിധ സ്റ്റെലുകൡലുള്ള വാച്ചുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുരുഷന്മാര്ക്ക് ഉപയോഗിക്കാവുന്നതില്‍ മൂന്ന് മോഡലുകളും സ്ത്രീകള്‍ക്കുള്ള രണ്ട് മോഡലുകളാണ് ഉള്ളത്. നിലവില്‍ 2995 മുതല്‍ 5995 വരെയാണ് ഇതിന്റെ വില.
കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കോണ്ടാക്ട് ലെസ് പെയിമെന്റ് സൗകര്യങ്ങള്‍ ഒരുക്കുന്നത് മികച്ചതാണ്. ഗൂഗിള്‍ പേ അടക്കമുള്ള മൊബൈല്‍ ഫോണ്‍ പെയിമെന്റ് അപ്ലിക്കേഷനും ഇന്ന് നിലവില്‍ ഉണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications