എസ്‌ബിഐ കാർഡ്സ് ഓഹരി റേറ്റിംഗ് കുറച്ച് ഗോൾഡ്മാൻ സാച്ച്സ്: "ബൈ" റേറ്റിംഗ് നിന്ന് "ന്യൂട്രലായി" താഴ്ത്തി
എസ്.ബി.ഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ഓഹരി 'ബൈ’ റേറ്റിംഗിൽ നിന്ന് 'ന്യൂട്രൽ’ ആയി റേറ്റിംഗ് കുറച്ച് ഗോൾഡ്മാൻ സാച്ച്സ്. അടുത്ത 12 മാസത്തേക്ക് 1,006 രൂപയാണ് ലക്ഷ്യവിലയായി കണക്കാക്കുന്നത്. ഇത് ഏകദേശം 8% ഉയർച്ചയാണ് കണക്കാക്കുന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ എസ്‌ബിഐ കാർഡ്‌സ് ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. പക്ഷേ അടുത്തിടെ ഓഹരിയിൽ വൻ കുതിപ്പ് ഉണ്ടായി. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില 30 ശതമാനത്തിലധികം ഉയർന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ബിഎസ്ഇ പ്രകാരം എസ്.ബി.ഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,027.25 രൂപയിൽ എത്തി. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് 660 രൂപയാണ്. ഇന്ന് ഓഹരി ഇടിഞ്ഞ് 910.90 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നേട്ടം നൽകിയിട്ടും എസ്.ബി.ഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസ് ഓഹരിയുടെ റേറ്റിംഗ് ബ്രോക്കറേജ് കുറച്ചതിൻ്റെ പ്രധാന കാരണങ്ങൾ താഴെ നൽകുന്നു;
എസ്.ബി.ഐ കാർഡ്‌സിൽ ഗോൾഡ്മാൻ സാച്ച്സിൻ്റെ വിലയിരുത്തൽ
എസ്.ബി.ഐ കാർഡ് ഓഹരികളിൽ ദീർഘകാല സാധ്യതകൾ കാണുന്നുണ്ടെങ്കിലും, കാർഡ് ഉപയോഗം പലിശ ഈടാക്കുന്ന വായ്പകളിലേക്ക് മാറുന്നതിലെ കുറവ് ഇപിഎസിൻ്റെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നാണ് ഗോൾഡ്മാൻ സാച്ച്സിൻ്റെ വിലയിരുത്തൽ. ഇതിനുപുറമെ, എൻഐഎംൻ്റെ സമ്മർദ്ദവും, പ്രവർത്തനപരമായ ബുദ്ധിമുട്ടുകളും ഇപിഎസ് വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇസിഎൽ പോളിസി കാരണം പ്രതീക്ഷിച്ചതിലും ഉയർന്ന ക്രെഡിറ്റ് ചെലവുകളും പോർട്ട്‌ഫോളിയോയിലെ ക്രമാനുഗതമായ പുരോഗതിയും ഇതിന് കാരണമാണ്.
എസ്.ബി.ഐ കാർഡിൻ്റെ ഇപിഎസ് വളർച്ച വായ്പാ വളർച്ചയുടെയും ROA-യുടെയും മെച്ചപ്പെടുത്തലിലൂടെ രണ്ടാം പകുതിയിൽ വേഗത്തിലാകാൻ തുടങ്ങുമെന്ന് വിശ്വസിക്കുമ്പോഴും, സമീപകാലത്ത് ഇപിഎസ് വളർച്ച ക്രമാനുഗതമാകാൻ സാധ്യതയുണ്ടെന്ന് ഗോൾഡ്മാൻ സാച്ച്സ് പറയുന്നു.

ക്രെഡിറ്റ് ചെലവുകളിലെ അനിശ്ചിതത്വവും വായ്പാ വളർച്ചയും
നിലവിലെ 8.5% വളർച്ചയിൽ നിന്നും ക്രെഡിറ്റ് കാർഡ് വായ്പകളുടെ വളർച്ച സുസ്ഥിരമായി ഉയരുമോ എന്നതാണ് പ്രധാന ചോദ്യം. മെയ് 2025 വരെ മൊത്തം വ്യവസായത്തിൻ്റെ വായ്പാ വളർച്ച 8.5 ശതമനമായി തുടരുമ്പോൾ, പലിശ ഈടാക്കുന്ന വായ്പകളിലേക്കുള്ള പരിവർത്തനം എങ്ങനെയായിരിക്കുമെന്നും ശ്രദ്ധേയമാണ്.
ഈ അനിശ്ചിതത്വങ്ങൾ ബ്രോക്കറേജിനെ കൂടുതൽ ജാഗ്രതയുള്ളവരാക്കുകയും സമീപകാല സാധ്യതകളെ ബാധിക്കുകയും ചെയ്യുന്നു. 2026 സാമ്പത്തിക വർഷത്തിലും, 2027 സാമ്പത്തിക വർഷത്തിലും ക്രെഡിറ്റ് ചെലവ് 50 ബേസിസ് പോയിൻ്റ് വർദ്ധിപ്പിച്ച് യഥാക്രമം 7.5 ശതമാനമായും, 6.5 ശതമാനമായും ഗോൾഡ്മാൻ സാച്ച്സ് കണക്കാക്കുന്നു.
ഓഹരി മൂല്യത്തിലെ മാറ്റം
എസ്.ബി.ഐ കാർഡ്സിൻ്റെ ഓഹരികൾ ഈ വർഷം ഇതുവരെ 35% വരെ ഉയർന്നതാണ് റേറ്റിംഗ് കുറക്കാനുള്ള ഒരു കാരണം. ഓഹരി ഇപ്പോൾ അതിൻ്റെ ചരിത്രപരമായ ശരാശരി മൂല്യത്തേക്കാൾ മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇത് അപകടസാധ്യതകൾ കുറയ്ക്കുന്നു. കമ്പനിയുടെ ആദ്യകാല കുടിശ്ശികയിലുള്ള മെച്ചപ്പെടുത്തലുകൾ, പലിശ നിരക്കുകളിലെ കുറവ് എന്നിവ കാരണമാണ് കമ്പനി മികച്ച പ്രകടനം കാഴ്ച വെച്ചതെന്ന് ഗോൾഡ്മാൻ സാച്ച്സ് വിലയിരുത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


