മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ മുൻനിര ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ എന്നീ ബാങ്കുകളാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതൽ പലിശ ലഭ്യമാക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചത്. ഈ പദ്ധതികളുടെ കാലവധി 5 വർഷമോ അതിൽ കൂടുതലോ ആയിരിക്കും.
2020 സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്തുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മൂന്ന് ബാങ്കുകളും നിലവിൽ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കിനേക്കാൾ അധിക പലിശനിരക്കാണ് പുതിയ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യുന്നത്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് സ്‌പെഷ്യൽ എഫ്‌ഡി സ്കീമിൽ നിക്ഷേപം നടത്താവുന്നതാണ്.
പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതലറിയാം;
എസ്ബിഐ വികെയർ
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതൽ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐയുടെ 'എസ്ബിഐ വികെയര്‍'. 5 വർഷം മുതൽ 10 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്ക് പുറമെ 30 ബേസിസ് പോയന്റിന്റെ (ബിപിഎസ്) അധിക പലിശയും ലഭിക്കുന്നതാണ്. അങ്ങനെവരുമ്പോള്‍ മൊത്തം 0.80 ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. അഞ്ചുവര്‍ഷമോ അതിൽ താഴെയോ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പദ്ധതി പ്രകാരം 50 ബേസിസ് പോയന്റ് കൂടുതല്‍ ലഭിക്കും.
അഞ്ചുവര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണെങ്കിൽ പദ്ധതി പ്രകാരം 80 ബേസിസ് പോയന്റാണ് കൂടുതല്‍ ലഭിക്കുക. കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്‍കുന്ന 30 ബേസിസ് പോയ്‌ന്റിന്റെ വര്‍ധന ലഭിക്കില്ല. നിലവിൽ ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപത്തിന് 4% മുതൽ 6.20% വരെ പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. പരമാവധി നിക്ഷേപ തുക 2 കോടി വരെയാണ്.
എച്ച്‌ഡിഎഫ്‌സി സീനിയർ സിറ്റിസൺ കെയർ
മുതിർന്ന പൗരന്മാർക്ക് വേണ്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക് അവതരിപ്പിക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എച്ച്‌ഡിഎഫ്‌സി സീനിയർ സിറ്റിസൺ കെയർ. മുതിർന്ന പൗരന്മാർ ബാങ്കിന്റെ സീനിയർ സിറ്റിസൺ കെയർ എഫ്‌ഡിയിൽ സ്ഥിര നിക്ഷേപം നടത്തുമ്പോൾ 6.50 ശതമാനം വരെ പലിശ ലഭിക്കും. ബാങ്കിന്റെ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഈ പുതിയ പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് 25 ബിപിഎസ് അധികം ലഭിക്കുന്നതാണ്.
കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ അതായത് 5 വർഷമോ അതിനു മുമ്പോ ആണെങ്കിൽ 1 ശതമാനം പിഴ ഈടാക്കുന്നതാണ്. 5 വർഷത്തിന് ശേഷമാണെങ്കിൽ 1.25 ശതമാനമായിരിക്കും ഈടാക്കുക. പരമാവധി നിക്ഷേപ തുക 5 കോടി വരെയാണ്.
ഐസിഐസിഐ ബാങ്ക് ഗോള്‍ഡൻ ഇയേഴ്‌സ്
5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ നിക്ഷേപം നടത്താവുന്ന രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 6.55 ശതമാനമാണ് പലിശ ലഭിക്കുക. സാധാരണ നിക്ഷേപത്തെ അപേക്ഷിച്ച് 0.8 ശതമാനം അധികം പലിശയാണ് ഈ പ്രത്യേക നിക്ഷേപത്തിനുള്ളത്. അതായത് ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ 0.3 ശതമാനം കൂടുതൽ. 2020 മേയ് 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്തുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ പലിശ ഈടാക്കുന്നതാണ്. അതായത് 5 വർഷത്തിന് മുമ്പ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ 1 ശതമാനം പിഴ ഈടാക്കുന്നതാണ്. 5 വർഷത്തിന് ശേഷം പിൻവലിക്കുകയാണെങ്കിൽ 1.30 ശതമാനമായിരിക്കും പിഴ ഈടാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
