കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ആവശ്യമനുസരിച്ച് ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് സമ്പാദ്യ പദ്ധതിയായ എസ്ബിഐ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്സസിന് രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു. പോളിസി കാലാവധി മുഴുവന്‍ ഇത്തരം സവിശേഷതകള്‍ തെരഞ്ഞെടുക്കാനാവുന്ന വ്യക്തിഗത, നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിങ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.

പ്രീമിയം തുക, കാലാവധി, പ്രീമിയം കാലാവധി തുടങ്ങിയവ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ക്യാഷ് ബോണസും മറ്റു തുകകളും മൊത്തമായോ അല്ലാതെയോ വാങ്ങാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഇതിനായി ക്ലാസിക് ചോയ്സ്, ഫ്ളെക്സി ചോയ്സ് എന്നീ രണ്ടു പദ്ധതികളില്‍ നിന്നു തെരഞ്ഞെടുക്കാം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ജനങ്ങല്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും അതാഗ്രഹിക്കുന്നുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് സോണ്‍ 2 പ്രസിഡന്റ് എം ആനന്ദ് പറഞ്ഞു. ഇതു മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് എസ്ബിഐ ലൈഫിന്റെ ലൈഫ് സ്മാര്‍ട്ട് ഫ്യൂചര്‍ ചോയ്സസ് രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ കാര്യമെടുത്താൽ സെപ്തംബർ പാദത്തിൽ 8,998 കോടി രൂപയുടെ പുതിയ പ്രീമിയമാണ് കമ്പനി കുറിച്ചത്. മുന്‍വര്‍ഷമിതേ കാലയളവിലിത് 7,817 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 54 ശതമാനം വര്‍ധനവ് സംഭവിച്ചു. കമ്പനി ഈ കാലയളവില്‍ 691 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 38 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ സോള്‍വെന്‍സി റേഷ്യോ 2.45 ആണ്. പുതിയ ബിസിനസ് പ്രീമിയത്തില്‍ കമ്പനിയുടെ വിപണി വിഹിതം 24.5 ശതമാനമാണ്. കമ്പനി നേടിയ സംരക്ഷണ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 910 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടിയപ്പോള്‍ വ്യക്തിഗത വിഭാഗത്തിലെ പുതിയ പ്രീമിയമായി 267 കോടി രൂപ നേടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications