ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്ഥിരനിക്ഷേപങ്ങൾ. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് തിര നിക്ഷേപത്തിലൂടെ പണം കണ്ടെത്താൻ സാധിക്കും. 2023-24 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. 2024 ജനുവരി 1 മുതൽ 2024 മാർച്ച് 31 വരെ വർദ്ധിപ്പിച്ച പലിശ നിരക്ക് ആയിരിക്കും പ്രാബല്യത്തിൽ ഉണ്ടാവുക. രാജ്യത്തെ സ്വകാര്യ ബാങ്കുകളുടേയും ചെറുകിട ധനകാര്യ ബാങ്കുകളുടേയും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വിശദമായി പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ. ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിഷ്കരിച്ചത്. പരിഷ്കരിച്ച നിരക്കുകൾ 2023 ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ ഉണ്ട്. അമൃത് കലാഷ് ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7 ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത്.

കാനറ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് കാനറാ ബാങ്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശ നേടാം.
പഞ്ചാബ് നാഷണൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശനിരക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് ഏഴ് ശതമാനം പലിശ നേടാം.
ഐസിഐസിഐ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ഐസിഐസിഐ ബാങ്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ തിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്.
ആക്സിസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ആക്സിസ് ബാങ്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 7.10 ശതമാനം പലിശ നേടാം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
2 കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള എഫ്ഡികളിൽ 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. നിരക്കുകൾ ഡിസംബർ 27 മുതൽ പ്രാബല്യത്തിലാണ്.
എയു സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3.75 ശതമാനം മുതൽ 8 ശതമാനം വരെ പലിശ നിരക്കുകൾ എയു സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാം.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതൽ 8.50ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാം.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
3.75 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ നിരക്കാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയാണ് കാലാവധി. അതേ സമയം 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications