റിട്ടയർമെന്റ് കാലത്തും വരുമാനം വേണോ? സ്ഥിര നിക്ഷേപത്തിന് തയ്യാറാവൂ, നേടാം ഏറ്റവും ഉയർന്ന പലിശ

റിട്ടയർമെന്റ് ജീവിതം എല്ലാവരുടേയും ആശങ്കയാണ്. പെൻഷൻ തുക മാത്രമായിരിക്കും ആകെയുള്ള ഒരു വരുമാന മാർഗം. എന്നാൽ ദിനംപ്രതി അവശ്യസാധനങ്ങളുടേയും മറ്റു ചിലവുകളുടേയും തുക വർദ്ധിക്കുന്ന സാഹചര്യത്തിൽ പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് ജീവിക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ റിട്ടയർമെന്റിന് ശേഷം ഉറപ്പുള്ള വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം സ്ഥിര നിക്ഷേപമാണ്.

സ്ഥിര നിക്ഷേപങ്ങൾ

സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ എല്ലാവർക്കും സുപരിചിതമായ നിക്ഷേപമ മാർഗമാണ്. നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും.ഭാവി ജീവിതത്തിലെ ഉയർന്ന ചിലവുകൾ മുന്നിൽ കണ്ട് നിഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്ഥിര നിക്ഷേപം. ദീർഘകാലത്തേക്കായാലും, ഹ്രസ്വകാലത്തേക്കായാലും സ്ഥിര നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം

റിട്ടയർമെന്റ് കാലത്തും വരുമാനം വേണോ? സ്ഥിര നിക്ഷേപത്തിന് തയ്യാറാവൂ, നേടാം ഏറ്റവും ഉയർന്ന പലിശ

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ

മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ സാധാരണയായി 50 ബേസിസ് പോയിൻ്റ് ഉയർന്ന പലിശ വാഗ്ദാനം ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ മുതിർന്ന പൗരന്മാർരുടെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാരുടെ നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ ലഭിക്കും. അതുകൊണ്ടു തന്നെ മാതാപിതാക്കളുടെ പേരിൽ സ്ഥിര നിക്ഷേപം നടത്തുന്ന മക്കളുടെ എണ്ണവും നിരവധിയാണ്. മുൻനിര ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സ്ഥിരനിക്ഷേപങ്ങൾക്ക് കാലയളവിലുടനീളം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

ഒരു വർഷം മുതൽ 15 മാസം വരെയുള്ള നിക്ഷേപങ്ങളിൽ 7.10 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 15 മുതൽ 18 മാസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 7.60 ശതമാനമായി ഉയരും. കാലാവധി 18 മാസം മുതൽ 2 വർഷവും 11 മാസം വരെയാകുമ്പോൾ പലിശ നിരക്ക് 7.5 ശതമാനമായി കുറയും. 5 മുതൽ 10 വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75 ശതമാനം എച്ച്‌ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 4 വർഷം 7 മാസം മുതൽ 55 മാസം വരെയുള്ള കാലയളവിൽ 7.7 ശതമാനം പലിശ ലഭിക്കും.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് കാലാവധി അനുസരിച്ച് 7 മുതൽ 7.25 ശതമാനം വരെ പലിശയാണ് മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ 7.25 ശതമാനമാണ്. 15 മാസം മുതൽ 2 വർഷം വരെയുള്ള കാലാവധിക്ക്, പലിശ 7.05 ശതമാനമാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

എസ്ബിഐ കാലയളവിലുടനീളം 7.3 മുതൽ 7.5 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷം മുതൽ രണ്ട് വർഷം വരെ 7.30 ശതമാനമാണ് പലിശ. 2 മുതൽ 3 വർഷത്തേക്ക്, പലിശ 7.5 ശതമാനമാണ്. 3 മുതൽ 5 വർഷത്തേക്ക്, പലിശ നിരക്ക് 7.25 ശതമാനമാണ്. 5 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള എഫ്ഡികൾക്ക്, പലിശ നിരക്ക് 7.5 ശതമാനമാണ്. അമൃത് കലാഷ് എന്ന പ്രത്യേക നിക്ഷേപ പദ്ധതിക്ക് കീഴിൽ മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശ നേടാൻ. 400 ദിവസമാണ് നിക്ഷേപ കാലാവധി. പദ്ധതിയുടെ അവസാന തീയതി മാർച്ച് 31 ആണ്.

ബാങ്ക് ഓഫ് ബറോഡ

കാലാവധിയെ അടിസ്ഥാനമാക്കി 7.35 ശതമാനം മുതൽ 7.75 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ 7.35 ശതമാനമാണ്. 2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനം പലിശ നേടാം. 399 ദിവസത്തെ കാലാവധിയുള്ള തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീം വഴി 7.65 ശതമാനം പലിശയും മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്

കാലയളവിനെ അടിസ്ഥാനമാക്കി 6.7 ശതമാനം മുതൽ 7.8 ശതമാനം വരെ പലിശ കൊട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക്, ബാങ്ക് 7.6 ശതമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി 390 ദിവസമായി ഉയരുമ്പോൾ 7.65 ശതമാനം പലിശ ലഭിക്കും. 23 മാസം മുതൽ രണ്ട് വർഷം വരെ, പലിശ നിരക്ക് 7.8 ശതമാനമാണ്. 2 മുതൽ 3 വർഷത്തേക്ക് ബാങ്ക് 7.65 ശതമാനം വാഗ്ദാനം ചെയ്യുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X