കയ്യിൽ പണമുണ്ടെങ്കിലും അത് എങ്ങനെ സുരക്ഷിതമായും ലാഭകരമായും നിക്ഷേപിക്കണം എന്ന കാര്യത്തിൽ വ്യക്തതക്കുറവുള്ളവരാണ് അധികവും. പണം വീട്ടിൽ സൂക്ഷിക്കുന്നത് ഇന്നത്തെ കാലത്ത് ഒട്ടും സുരക്ഷിതമല്ല. ബാങ്കിൽ സൂക്ഷിക്കണമെങ്കിൽ തന്നെ എങ്ങനെ ഏത് രീതിയിൽ ലാഭകരമായും നികുതി ഇളവോടെയും നിക്ഷേപിക്കണമെന്നും പലർക്കും അറിയില്ല. പക്ഷെ നമ്മുടെ സമ്പാദ്യം സുരക്ഷിതമായി ലാഭകരമായി നിക്ഷേപിക്കാൻ നിരവധി വഴികൾ ബാങ്കുകൾ തുറന്നിട്ടിട്ടുണ്ട്. സാധാരണ ഉപഭോക്താക്കൾക്കും, മുതിർന്ന പൗരന്മാർക്കും ആകർഷകമായ ഒരുപാട് നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. 5 വർഷത്തേക്ക് സ്ഥിര നിക്ഷേപം പ്ലാൻ ചെയ്യുന്നവർക്ക് ഇൻകം ടാക്സ് ആക്റ്റ് 80 സി പ്രകാരം നികുതി ഇളവും ലഭിക്കും. അവ ഏതൊക്കെ ബാങ്കുകളിലാണെന്നും അവിടുത്തെ പലിശ നിരക്ക് എത്രയാണെന്നും ഒന്ന് പരിശോധിക്കാം.
എസ് ബി ഐ - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കേന്ദ്ര സർക്കാർ പ്രമുഖ ഓഹരി ഉടമയായ ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് എസ് ബി ഐ. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കും എസ് ബി ഐ തന്നെ. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശാഖകളുള്ള രണ്ടാമത്തെ ബാങ്കാണ് എസ് ബി ഐ. 24000 ശാഖകളിലായി 278000 ജീവനക്കാർ എസ് ബി ഐയിൽ ജോലി ചെയ്യുന്നു. പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള എസ് ബി ഐയിൽ നിരവധി സ്ഥിര നിക്ഷേപ പദ്ധതികളുണ്ട്. 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും പലിശ ലഭിക്കും. നിരവധി നിക്ഷേപകരാണ് ഈ സ്കീം പ്രകാരം എസ് ബി ഐയിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത്.

പി എൻ ബി - പഞ്ചാബ് നാഷണൽ ബാങ്ക്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇന്ത്യയിലും വിദേശത്തുമായി 500 ശാഖകളാണ് പഞ്ചാബ് നാഷണൽ ബാങ്കിനുള്ളത്. 2003ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് ലയിച്ചത് പഞ്ചാബ് നാഷണൽ ബാങ്കിലേക്കാണ്. ഇതോടെ കേരളത്തിലും ഈ ബാങ്കിൻ്റെ പ്രവർത്തനം വിപുലമായി. 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും പലിശ നിരക്കാണ് പഞ്ചാബ് നാഷണൽ ബാങ്കിലുള്ളത്. ഇതും മികച്ച നിക്ഷേപം പദ്ധതിയായി നിരവധിയാളുകൾ തിരഞ്ഞെടുക്കുന്നുണ്ട്.
എച്ച് ഡി എഫ് സി
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വകാര്യ ബാങ്കാണ് എച്ച് ഡി എഫ് സി. 2020 മാർച്ച് വരെയുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ചു രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എച്ച് ഡി എഫ് സി. 5500 നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമായി മൂവായിരത്തോളം ശാഖകൾ ഈ ബാങ്കിനുണ്ട്. 5 വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയാണ് എച്ച് ഡി എഫ് സി നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനമാണ് പലിശ നിരക്ക്.
ഐ സി ഐ സി ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ഐ സി ഐ സി ബാങ്ക് ലിമിറ്റഡ്. രാജ്യത്തുടനീളം 2533 ശാഖകളും 6800 എ ടി എമ്മും ഐ സി ഐ സി ഐ ബാങ്കിൻ്റെ ഉടമസ്ഥതയിലുണ്ട്. രാജ്യത്ത് ആദ്യമായി സഞ്ചരിക്കുന്ന എ ടി എം ആരംഭിച്ചത് ഐ സി ഐ സി ഐ ബാങ്കാണ്. ആകർഷകമായ പലിശ നിരക്കാണ് ഐ സി ഐ സി ഐ ബാങ്കും സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്. സാധാരണ ഉപഭോക്താകൾക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവുമായി ഐ സി ഐ സി ഐ ബാങ്ക് 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.
പോസ്റ്റ് ഓഫീസ്
പൂർണ്ണമായും ഭാരത സർക്കാരിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനവും ഇന്ത്യയുടേതാണ്. കത്തിടപാടുകൾക്കും പാർസൽ സേവനങ്ങൾക്കും പുറമേ ബാങ്കിങ് സേവനങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പോസ്റ്റ് ഓഫീസിൽ നിന്ന് ലഭ്യമാകുന്നുണ്ട്. ജനകീയമായ നിരവധി സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് വഴി ജനങ്ങളിലേക്കെത്തുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങൾക്കും മികച്ച പലിശ നിരക്ക് പോസ്റ്റ് ഓഫീസ് ഉറപ്പ് നൽകുന്നുണ്ട്. 7.50 ശതമാനം പലിശയാണ് 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുക. ലാഭകരമായ ഒരു നിക്ഷേപ പദ്ധതിയായി ഉപഭോക്താകൾക്ക് ഇത് പ്രയോജനപ്പെടുത്താം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications