വരുമാനം വർദ്ധിപ്പിക്കണമെന്നാഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ വരുമാന വർദ്ധനവിനായി ഏത് രീതിയിൽ നിക്ഷേപം ക്രമീകരിക്കണമെന്ന ധാരണയിലെത്താൽ സാധിക്കാത്തതാണ് പലരുടേയും പ്രശ്നം. കയ്യിൽ കുറച്ചധികം പണമുള്ളവർ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കും. മറ്റ് ചിലർ ഓഹരി വിപണിയോ മ്യൂച്വൽ ഫണ്ടുകളിലോ ആണ് നിക്ഷേപം ക്രമീകരിക്കുക. എന്നാൽ എല്ലാ മാസവും ഒരു നിശ്ചിത തുക ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുന്നവർക്ക് ആവർത്തന നിക്ഷേപം അഥവാ റെക്കറിംഗ് ഡെപ്പോസിറ്റുകളാണ് നല്ലത്.
റിക്കറിംഗ് ഡിപ്പോസിറ്റ്
ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം വളർത്താനുള്ള മാർഗമാണ് റിക്കറിംഗ് ഡിപ്പോസിറ്റ് . ഇന്ത്യയിലെ മിക്ക ബാങ്കുകളും 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. 5.00% മുതൽ 7.85% വരെയാണ് സാധാരണയായി റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ജൂനിയർ ആർഡി, സീനിയർ സിറ്റിസൺ ആർഡി, എൻആർഒ ആർഡി, സ്പെഷ്യൽ ആർഡി എന്നിങ്ങനെ വിവിധ തരം റിക്കറിംഗ് ഡിപ്പോസിറ്റ് സ്കീമുകളുണ്ട്.

ഒരു നിശ്ചിത കാലയളവിനുള്ളിൽ പതിവായി പണം ലാഭിക്കാനും ഉയർന്ന പലിശനിരക്ക് നേടാനും ആഗ്രഹിക്കുന്നവർക്കുള്ള മികച്ച നിക്ഷേപക സേവിംഗ്സ് ഓപ്ഷനാണ് റിക്കറിംഗ് ഡെപ്പോസിറ്റ്. ഒരു പൊതുമേഖലാ ബാങ്കിൽ 100 രൂപ മുതൽ ആർഡി ഡെപ്പോസിറ്റ് ചെയ്യാൻ കഴിയും. സ്വകാര്യമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 മുതൽ 1000 രൂപ വരെയാണ്. ആർഡി പലിശ നിരക്കുകൾ ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമാണ്, എന്നാൽ പ്രതിമാസ തവണകളായി നൽകാം എന്നുള്ളതാണ് ആർഡിയെ വേറിട്ടു നിർത്തുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
6.50% മുതൽ 7% വരെ പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.35% മുതൽ 7.5% വരെ പിലിശ നേടാം. ആർഡിയുടെ കാലാവധി 1 വർഷം മുതൽ 10 വർഷം വരെയാണ്.
1 വർഷം മുതൽ 2 വർഷം വരെ - 6.80%
2 വർഷം മുതൽ 3 വർഷം വരെ 7.00%
3 വർഷം മുതൽ 5 വർഷം വരെ 6.50%
5 വർഷം മുതൽ 10 വർഷം വരെ 6.50%
എച്ച്ഡിഎഫ്സി
1994-ൽ സംയോജിപ്പിച്ച, എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് ഒരു ഇന്ത്യൻ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് കമ്പനിയും ആസ്തികളുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ സ്വകാര്യമേഖല ബാങ്കുമാണ്. എച്ച്‌ഡിഎഫ്‌സിയിലെ ആർഡി പലിശ നിരക്ക് പ്രതിവർഷം 4.50% മുതൽ 7% വരെയാണ്. മുതിർന്ന പൗരന്മാർക്ക് 5% മുതൽ 7.75% വരെ പലിശ ലഭിക്കും. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ തുക. 6 മാസം മുതൽ 10 വർഷം വരെയാണ് കാലാവധി.
6 മാസം - 4.50%
9 മാസം - 5.75%
12 മാസം - 6.60%
15 മാസം - 7.10%
24 മാസം - 7.00%
27 മാസം - 7.00%
36 മാസം - 7.00%
39 മാസം - 7.00%
48 മാസം - 7.00%
60 മാസം - 7.00%
90 മാസം - 7.00%
120 മാസം - 7.00%
ഐസിഐസിഐ ബാങ്ക്
4.75 % മുതൽ 7.10% വരെയാണ് സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 5.25% മുതൽ 7.60% വരെ പലിശ നേടാം. നിക്ഷേപ കാലാവധി 6 മാസം മുതൽ 10 വർഷം വരെയാണ്. ആവശ്യമായ ഏറ്റവും കുറഞ്ഞ തുക രൂപ. 500.
6 മാസം - 4.75%
9 മാസം - 6.00%
12 മാസം - 6.70%
15 മാസം - 7.10%
18 മാസം - 7.10%
21 മാസം - 7.10%
24 മാസം - 7.10%
27 മാസം - 7.00%
30 മാസം - 7.00%
33 മാസം - 7.00%
36 മാസം - 7.00%
3 വർഷം മുതൽ 5 വർഷം വരെ - 7.00%
5 വർഷം മുതൽ 10 വർഷം വരെ - 6.90%
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
